• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിലയ്ക്കലിൽ സംഘർഷം നിയന്ത്രണാതീതം;ശബരിമലയിൽ നാളെ നിരോധനാജ്ഞ!!

 • By Goury Viswanathan
cmsvideo
  ദമ്പതികൾക്ക് സമരക്കാരുടെ മർദ്ദനം | #Sabrimalaprotestnews |Oneindia Malayalam

  Read More

  പത്തനംതിട്ട: ശബരിമലയിൽ സമരം ശക്തമാകുന്നു. കൂടുതൽ പ്രതിഷേധക്കാർ നിലയ്ക്കലിലേക്ക് എത്തിച്ചേരുകയാണ്. രാവിലെ പോലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തൽ പുനസ്ഥാപിക്കുകയാണ്. പ്രതിഷേധക്കാരിൽ കൂടുതലും സ്ത്രീകൾ തന്നെയാണ്. 400ൽ താഴെ മാത്രമാണ് ഇവിടെയുള്ളത്. ദർശനം നടത്താനായി എത്തിയ ചേർത്തല സ്വദേശിനിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ പ്രതിഷേധക്കാർ തടഞ്ഞു. 50 പേർക്കെതിരെ പോലീസ് കേസെടുത്തു.

  സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ച് നാൽപ്പതുകാരിയായ ആന്ധ്രാസ്വദേശിനിയെ പ്രതിഷേധക്കാർ തടഞ്ഞതോടെ അവർ മടങ്ങി. പോലീസ് മതിയായ സുരക്ഷയാരുക്കിയില്ലെന്നും ആരോപണമുണ്ട്. ആദ്യം സുരക്ഷയൊരുക്കിയ പോലീസ് പിന്നീട് പിൻവാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം ഭക്തരെ തടയുന്നവർക്കെതിരെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  സുരക്ഷ ശക്തം

  വൻ പോലീസ് സന്നാഹമാണ് നിലയ്ക്കലിലുള്ളത്. എരുമേലിയിലും കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വൻ തോതിൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയാണ്. സ്ഥലത്ത് കൂടുതൽ വനിതാ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുകാർക്ക് നേരെയും സമരക്കാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. നിലയ്ക്കലിലെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു.

  കയ്യേറ്റ ശ്രമം

  ബുധനാഴ്ച പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർ‌ഷത്തിലാണ് കലാശിച്ചത്. മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു. ശബരിമല സന്ദർശനത്തിനെത്തിയ രാഹുൽ ഈശ്വറിനേയും മുത്തശിയേയും തടഞ്ഞതിനെ തുടർന്നും നിലയ്ക്കലിൽ സംഘർഷം ഉണ്ടായി. പ്രതിഷേധം ശക്തമായതോടെ രാഹുൽ ഈശ്വറിന്റെ വാഹനം കടത്തിവിടുകയായിരുന്നു.

  പ്രാർത്ഥനാസമരം

  തന്ത്രി കുടുംബത്തിന്റെ പ്രാർത്ഥനാ സമരം പമ്പയിൽ ആരംഭിക്കും. ശബരിമലയിലേക്ക് യുവതികളെ കടത്തിവിടാൻ തിടുക്കം കാട്ടുന്ന സർക്കാർ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല പാതയിലേക്ക് തടഞ്ഞത് സർക്കാർ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. പ്രാർത്ഥനാ ഉപവാസത്തിൽ തന്ത്രികുടുംബത്തിലെ മുതിർ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

  സ്ത്രീകളെ തടയില്ല

  ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. സമരപ്പന്തൽ പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായി പ്രാർത്ഥനാ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ചവിട്ടിയാൽ പിന്നീട് താൻ ശബരിമലയിലേക്കില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണനും വ്യക്തമാക്കി.

  പ്രത്യേക സൗകര്യങ്ങളില്ല

  ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ദേവസ്യം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു. സ്ത്രീകൾ എത്തുമെന്ന് കരുതിന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും പൂജാകർമ്മങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മേൽശാന്തി വി എം ഉണ്ണികൃഷ്ണൻ നമ്പൂതിരിയും വ്യക്തമാക്കി.

  സമരപരമ്പര

  ശബരിമല സംരക്ഷണ സമിതിക്ക് പുറമെ നിരവധി സംഘടനകളും പ്രതിഷേധവുമായി എത്തുന്നുണ്ട്. നിലയ്ക്കലിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ ധർണ നടത്തും. പി സി ജോർജ് എംഎൽഎയും നിലയ്ക്കിലിൽ പ്രതിഷേധവുമായി എത്തുമെന്നാണ് കരുതുന്നത്. ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല നിലയ്ക്കലിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

  ദമ്പതികൾക്ക് മർദ്ദനം

  നിലയ്ക്കലിൽ സംഘടിച്ചിരുന്ന പ്രതിഷേധക്കാർ തമിഴ്നാട്ടിൽ നിന്നെത്തിയ ദമ്പതികളെ തടഞ്ഞു. പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസ് ബസിൽ ഉണ്ടായിരുന്നവരാണ് ഇവർ. ബസിൽ നിന്നും യുവതിയെ ഇറക്കിക്കൊണ്ട് വന്ന് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ സമരക്കാർ നിർബന്ധിച്ച് സമരപ്പന്തലിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.

  സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ച് ദിലീപ് സിനിമയുടെ സെറ്റില്‍ വെച്ച്... ആഞ്ഞടിച്ച് ജഗദീഷ്

  അലന്‍സിയറിനെതിരെ 'മീ ടു'... ആ നടി ദിവ്യ ഗോപിനാഥ്; എല്ലാം വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവ്

  English summary
  sabarimala woman entry protest in nilaykkal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more