കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലയ്ക്കലിൽ സംഘർഷം നിയന്ത്രണാതീതം;ശബരിമലയിൽ നാളെ നിരോധനാജ്ഞ!!

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
    ദമ്പതികൾക്ക് സമരക്കാരുടെ മർദ്ദനം | #Sabrimalaprotestnews |Oneindia Malayalam

    Newest First Oldest First
    1:29 AM, 18 Oct

    സമരക്കാരുടെ പ്രതിഷേധം കാരണം ശബരിമല ചവിട്ടുന്നതില്‍ നിന്ന് പിന്‍വാങ്ങിയ ആന്ധ്ര സ്വദേശി മാധവിക്ക് പോലീസ് സംരക്ഷണം. മാധവിക്ക് സമ്മതമെങ്കില്‍ മലകയറാന്‍ സംരക്ഷണം നല്‍കുമെന്ന് ഡിജിപി.
    12:07 AM, 18 Oct

    ബിജെപിയും ആര്‍എസ്എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    10:32 PM, 17 Oct

    ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വീണ്ടും ആക്രമണം നിലയ്ക്കലില്‍ നിന്ന് മടങ്ങുകയായിരുന്ന 24 ന്യൂസ് സംഘത്തിന്റെ വാഹനം തട്ടിയെടുത്തു, മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണുകളും ക്യാമറയും നശിപ്പിച്ചു
    9:52 PM, 17 Oct

    ഹര്‍ത്താലിന്റെ പേരില്‍ അക്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
    9:51 PM, 17 Oct

    കെഎസ്ആര്‍ടിസിയുടെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് രാത്രിയോടെ അവസാനിപ്പിച്ചു. 13 കെആസ്ആര്‍ടിസി ബസ്സുകള്‍ ആണ് അക്രമികള്‍ തകര്‍ത്തത്.
    9:33 PM, 17 Oct

    അക്രമം വേണ്ടെന്ന് പന്തളം മുന്‍ രാജകുടുംബം; ഭക്തര്‍ എന്ന പേരില്‍ അക്രമം വേണ്ടെന്ന് ശശികുമാര വര്‍മ. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ശശികുമാര വര്‍മ.
    9:27 PM, 17 Oct

    വിശ്വാസികൾക്ക് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയും ആർഎസ്എസ്സും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്നും മുഖ്യമന്ത്രി
    7:37 PM, 17 Oct

    ആന്ധ്ര സ്വദേശി മാധവി ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിക്കുമെന്ന് ഡിജിപി. നേരത്തെ പമ്പയില്‍ പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് മാധവിയെ രക്ഷിച്ചെങ്കിലും സന്നിധാനത്തെത്തിക്കാന്‍ വേണ്ട സംരക്ഷണം പോലീസ് നല്‍കിയിരുന്നില്ല.
    7:28 PM, 17 Oct

    ശബരിമലയില്‍ സ്ത്രീകള്‍ക്ക് കുറച്ച് കഴിഞ്ഞ് പോയാല്‍ പോരെ എന്ന് സിപിഎം നേതാവ് പികെ ശ്രീമതി ഭക്തിയോ വിശ്വാസമോ കാരണമാണ് പോകുന്നതെങ്കില്‍ കുറച്ച് കാത്തിരുന്നൂടെ എന്നും പികെ ശ്രീമതി ചിലര്‍ ചാടിക്കയറി പോകുന്നത് സര്‍ക്കാരിനെ പാര വയ്ക്കാനാണോ എന്ന് സംശയം. ഇത് വ്യക്തിപരമായ അഭിപ്രായം ആണെന്നും പികെ ശ്രീമതി.
    7:08 PM, 17 Oct

    ആർഎസ്എസ്സും ബിജെപിയും സിപിഎമ്മും ചേർന്നാണ് ശബരിമലയെ കലാപ ഭൂമിയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
    7:08 PM, 17 Oct

    നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇവിടെയില്ലെന്നും കെ സുരേന്ദ്രൻ
    7:08 PM, 17 Oct

    നിരോധനാജ്ഞ പ്രഖ്യാപിച്ചത് യുവതി പ്രവേശനം സാധ്യമാക്കാനുള്ള ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ
    6:23 PM, 17 Oct

    ശബരിമല ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി
    6:07 PM, 17 Oct

    അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ ആർഎസ്എസ്​ ക്രിമിനലുകളാണ്​ നിലക്കലിലും പമ്പയിലും ആക്രമണം അഴിച്ചു വിട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
    5:32 PM, 17 Oct

    ശബരിമലയിൽ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കൽ, സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 30 കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധം അനുവദിക്കില്ല.
    5:20 PM, 17 Oct

    പമ്പയിലും സംഘർഷം, പോലീസ് ലാത്തിചാർജ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.
    5:16 PM, 17 Oct

    ശബരിമല ദർശനത്തിനെത്തിയ ചേർത്തല സ്വദേശിനി ലിബി നാട്ടിലേക്ക് മടങ്ങി. ശബരിമലയിലേക്ക് കൊണ്ട് പോകാനാകില്ലെന്ന് പത്തനംതിട്ടയിൽ എത്തിയ ലിബിയെ പോലീസ് അറിയിച്ചതോടെയാണിത്.
    4:25 PM, 17 Oct

    സന്നിധാനത്ത് ഹിന്ദു മഹാസഭയുടെ പ്രതിഷേധം
    3:37 PM, 17 Oct

    നിലയ്ക്കലിൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി.പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുന്നു. പ്രതിഷേധം അക്രമാസക്തം. നിലയ്ക്കലിൽ സംഘർഷം
    3:33 PM, 17 Oct

    ശബരിമല ദർശനത്തിനെത്തിയ ലിബിക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ഫേസ്ബുക്കിലൂടെ മതസ്പർദ്ധ വളർത്തിയെന്നാണ് പരാതി
    3:31 PM, 17 Oct

    സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതായി ദർശനത്തിനെത്തിയ ലിബി. ദർശനം നടത്താനാകാതെ മടങ്ങിപ്പോവുകയാണെന്നും ലിബി.
    3:20 PM, 17 Oct

    കമാന്റോ സംഘം ശബരിമലയിൽ വൈകാതെ എത്തുമെന്ന് ഡിജിപി. നിലവിലെ 700 പോലീസുകാരെ കൂടാതെ 300 പോലീസുകാരെക്കൂടി വിന്യസിക്കും. 100 വനിതാ പോലീസുകാരാണുള്ളത്.
    3:05 PM, 17 Oct

    രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. പമ്പ പോലീസാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.
    2:26 PM, 17 Oct

    ശബരിമല പ്രതിഷേധം: സർക്കാർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇപി ജയരാജൻ
    2:25 PM, 17 Oct

    സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് മറച്ചത് നിലയ്ക്കലിലെ പ്രതിഷേധക്കാർ മാറ്റി.
    2:19 PM, 17 Oct

    നിലയ്ക്കലിൽ പ്രതിഷേധക്കാർ യുവതികളെ ബസിൽ നിന്നും ഇറക്കിവിടുന്നു. സ്ഥിതി നിയന്ത്രണാതീതം. വനിതാ പോലീസിനെയും ബസിൽ നിന്ന് ഇറക്കി വിടുന്നു.
    2:17 PM, 17 Oct

    നിലയ്ക്കലിൽ സ്ഥിതി നിയന്ത്രണാതീതം; പ്രതിഷേധം അക്രമാസക്തം, പോലീസ് വാഹനത്തിന് നേരെ കല്ലേറ്, മാധ്യമങ്ങൾക്ക് നേരെ വ്യാപക ആക്രമണം, ക്യാമറകളും വാഹനങ്ങളും അടിച്ച് തകർക്കുന്നു.
    2:12 PM, 17 Oct

    ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല, പമ്പ, നിലയ്ക്കൽ. ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ, എരുമേലി എന്നിവടങ്ങവിൽ പ്രത്യേക സുരക്ഷയൊരുക്കും.
    2:10 PM, 17 Oct

    ശബരിമല സ്ത്രീ പ്രവേശനത്തിൽ എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശൻ. എന്നാൽ പ്രത്യക്ഷ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി.
    2:08 PM, 17 Oct

    ന്യൂസ് 18, റിപ്പബ്ലിക് ടിവി എന്നീ മാധ്യമങ്ങളുടെ വാഹനങ്ങൾ അടിച്ചുതകർത്തു. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം. റിപ്പോർട്ടർ ടിവിയുടെ ക്യാമറ അടിച്ചു തകർത്തു.
    READ MORE

    പത്തനംതിട്ട: ശബരിമലയിൽ സമരം ശക്തമാകുന്നു. കൂടുതൽ പ്രതിഷേധക്കാർ നിലയ്ക്കലിലേക്ക് എത്തിച്ചേരുകയാണ്. രാവിലെ പോലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തൽ പുനസ്ഥാപിക്കുകയാണ്. പ്രതിഷേധക്കാരിൽ കൂടുതലും സ്ത്രീകൾ തന്നെയാണ്. 400ൽ താഴെ മാത്രമാണ് ഇവിടെയുള്ളത്. ദർശനം നടത്താനായി എത്തിയ ചേർത്തല സ്വദേശിനിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ പ്രതിഷേധക്കാർ തടഞ്ഞു. 50 പേർക്കെതിരെ പോലീസ് കേസെടുത്തു.

    സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ച് നാൽപ്പതുകാരിയായ ആന്ധ്രാസ്വദേശിനിയെ പ്രതിഷേധക്കാർ തടഞ്ഞതോടെ അവർ മടങ്ങി. പോലീസ് മതിയായ സുരക്ഷയാരുക്കിയില്ലെന്നും ആരോപണമുണ്ട്. ആദ്യം സുരക്ഷയൊരുക്കിയ പോലീസ് പിന്നീട് പിൻവാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം ഭക്തരെ തടയുന്നവർക്കെതിരെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    സുരക്ഷ ശക്തം

    സുരക്ഷ ശക്തം

    വൻ പോലീസ് സന്നാഹമാണ് നിലയ്ക്കലിലുള്ളത്. എരുമേലിയിലും കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വൻ തോതിൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയാണ്. സ്ഥലത്ത് കൂടുതൽ വനിതാ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുകാർക്ക് നേരെയും സമരക്കാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. നിലയ്ക്കലിലെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു.

    കയ്യേറ്റ ശ്രമം

    കയ്യേറ്റ ശ്രമം

    ബുധനാഴ്ച പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർ‌ഷത്തിലാണ് കലാശിച്ചത്. മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു. ശബരിമല സന്ദർശനത്തിനെത്തിയ രാഹുൽ ഈശ്വറിനേയും മുത്തശിയേയും തടഞ്ഞതിനെ തുടർന്നും നിലയ്ക്കലിൽ സംഘർഷം ഉണ്ടായി. പ്രതിഷേധം ശക്തമായതോടെ രാഹുൽ ഈശ്വറിന്റെ വാഹനം കടത്തിവിടുകയായിരുന്നു.

    പ്രാർത്ഥനാസമരം

    പ്രാർത്ഥനാസമരം

    തന്ത്രി കുടുംബത്തിന്റെ പ്രാർത്ഥനാ സമരം പമ്പയിൽ ആരംഭിക്കും. ശബരിമലയിലേക്ക് യുവതികളെ കടത്തിവിടാൻ തിടുക്കം കാട്ടുന്ന സർക്കാർ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല പാതയിലേക്ക് തടഞ്ഞത് സർക്കാർ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. പ്രാർത്ഥനാ ഉപവാസത്തിൽ തന്ത്രികുടുംബത്തിലെ മുതിർ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

    സ്ത്രീകളെ തടയില്ല

    സ്ത്രീകളെ തടയില്ല

    ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. സമരപ്പന്തൽ പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായി പ്രാർത്ഥനാ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ചവിട്ടിയാൽ പിന്നീട് താൻ ശബരിമലയിലേക്കില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണനും വ്യക്തമാക്കി.

    പ്രത്യേക സൗകര്യങ്ങളില്ല

    പ്രത്യേക സൗകര്യങ്ങളില്ല

    ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ദേവസ്യം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു. സ്ത്രീകൾ എത്തുമെന്ന് കരുതിന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും പൂജാകർമ്മങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മേൽശാന്തി വി എം ഉണ്ണികൃഷ്ണൻ നമ്പൂതിരിയും വ്യക്തമാക്കി.

    സമരപരമ്പര

    സമരപരമ്പര

    ശബരിമല സംരക്ഷണ സമിതിക്ക് പുറമെ നിരവധി സംഘടനകളും പ്രതിഷേധവുമായി എത്തുന്നുണ്ട്. നിലയ്ക്കലിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ ധർണ നടത്തും. പി സി ജോർജ് എംഎൽഎയും നിലയ്ക്കിലിൽ പ്രതിഷേധവുമായി എത്തുമെന്നാണ് കരുതുന്നത്. ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല നിലയ്ക്കലിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

    ദമ്പതികൾക്ക് മർദ്ദനം

    ദമ്പതികൾക്ക് മർദ്ദനം

    നിലയ്ക്കലിൽ സംഘടിച്ചിരുന്ന പ്രതിഷേധക്കാർ തമിഴ്നാട്ടിൽ നിന്നെത്തിയ ദമ്പതികളെ തടഞ്ഞു. പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസ് ബസിൽ ഉണ്ടായിരുന്നവരാണ് ഇവർ. ബസിൽ നിന്നും യുവതിയെ ഇറക്കിക്കൊണ്ട് വന്ന് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ സമരക്കാർ നിർബന്ധിച്ച് സമരപ്പന്തലിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.

    സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ച് ദിലീപ് സിനിമയുടെ സെറ്റില്‍ വെച്ച്... ആഞ്ഞടിച്ച് ജഗദീഷ്സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ച് ദിലീപ് സിനിമയുടെ സെറ്റില്‍ വെച്ച്... ആഞ്ഞടിച്ച് ജഗദീഷ്

    അലന്‍സിയറിനെതിരെ 'മീ ടു'... ആ നടി ദിവ്യ ഗോപിനാഥ്; എല്ലാം വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവ്അലന്‍സിയറിനെതിരെ 'മീ ടു'... ആ നടി ദിവ്യ ഗോപിനാഥ്; എല്ലാം വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവ്

    English summary
    sabarimala woman entry protest in nilaykkal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X