കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഭീകരര്‍ വരും? അതും ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കളുമായി? ഇന്റലിജൻസ് റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത മണ്ഡല കാലത്ത് ശബരിമല കൂടുതല്‍ സംഘര്‍ഷ ഭരിതമാകുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേക്ക് നടതുറന്നപ്പോള്‍ പോലും വലിയ സംഘര്‍ഷാവസ്ഥ ആയിരുന്നു.

വിളിച്ചത് കണ്ഠര് രാജീവര് തന്നെ, ശ്രീധരൻ പിളള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത്!വിളിച്ചത് കണ്ഠര് രാജീവര് തന്നെ, ശ്രീധരൻ പിളള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത്!

ശബരിമല നട മണ്ഡല പൂജയ്ക്കായി തുറക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കുമോ എന്ന ആശങ്ക വലിയ തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. അതിനിടയിലാണ് ഏറെ ആശങ്കയുണ്ടാക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. കേരള കൗമുദിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തീവ്രാദികള്‍ തീര്‍ത്ഥാടക വേഷത്തില്‍ ശബരിമലയില്‍ എത്താന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തു?

ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തു?

കാട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആയതിനാല്‍ തീവ്രവാദികള്‍ വേഷം മാറി എത്താന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ത്ഥാടക വേഷത്തില്‍ എത്തുന്ന തീവ്രവാദികള്‍ ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിശോധന വേണം

പരിശോധന വേണം

സംശയം തോന്നുന്നവരെ എല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയരാക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. സംശയം തോന്നുന്ന പക്ഷം ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കുകയും വേണം. സംശയം തോന്നുന്ന എന്നാ വസ്തുക്കളും പരിശോധിക്കണം.

പ്രത്യേക ശ്രദ്ധ

പ്രത്യേക ശ്രദ്ധ

ശ്രീകോവില്‍, മാളികപ്പുറം ക്ഷേത്രം, ഗണപതി കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. കൂടാതെ കുടിവെള്ള ടാങ്കുകളും വൈദ്യുതി കണക്ഷനുകളും പ്രത്യേക നിരീക്ഷിക്കണം. പാര്‍ക്കിങ് മേഖലയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍

മറ്റ് സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍

ശബരിമലയിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഒരുപാട് പേര്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായവും തേടണം എന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ശബരിമലയില്‍ എത്തുന്ന വിദേശികളുടെ പട്ടിക തയ്യാറാക്കണം എന്നും പറയുന്നുണ്ട്.

സമരമൊഴിവാക്കാന്‍

സമരമൊഴിവാക്കാന്‍

ഇത്തരം ഒരു സാഹചര്യത്തില്‍ സന്നിധാനത്തെ പ്രതിഷേധ സമരങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഉള്‍പ്പെടെയുള്ളവര്‍ ഇതിനോട് സഹകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഹൈക്കോടതി ഇടപെടുമോ?

ഹൈക്കോടതി ഇടപെടുമോ?

പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുമോ എന്ന കാര്യവും ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
Sabarimala woman entry protest: State intelligence Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X