• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിള്ള മിഠായിയും പേനയും; ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ നിലപാടറിയാന്‍ ആപ്പ്, ചെന്നിത്തലക്കും ട്രോള്

ട്രോളന്‍മാര്‍ക്ക് ഒരു മതമുണ്ടെങ്കില്‍, ശ്രീധരന്‍പിള്ളയാണ് അവരുടെ കണ്‍കണ്ട ദൈവമിപ്പോള്‍. കുമ്മനം പോയ ഒഴിവില്‍ ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോള്‍ അത് ഞങ്ങള്‍ക്ക് ഒരുക്കിവെച്ചിരിക്കുക ഇത്ര വലിയ ചാകരയായിരിക്കുമെന്ന് ഒരു ട്രോളനും കരുതിയിട്ടുണ്ടാവില്ല. നിലപാടുകള്‍ കൊണ്ട് അമ്മനാമാടുന്ന പിള്ളച്ചേട്ടന്‍ ഇപ്പോള്‍ ട്രോള്‍ ലോകം അടക്കി വാഴുകയാണ്.

രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

ഇന്ന് നിലയ്ക്കലെത്തിയ യുഡിഎഫ് സംഘം ശ്രീധരന്‍പിള്ളുടെ ട്രോള്‍ ലോകത്തെ മേധാവിത്വത്തിന് ഭീഷണിയാവുമോ എന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചിലഘട്ടങ്ങളില്‍ മാത്രമാണ് ചെന്നിത്തല ട്രോളുകള്‍ക്ക് മേഘലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. ശ്രീധരന്‍ പിള്ളയുടെ അടുത്ത നിലപാട് വരുന്നതിന് മുമ്പായി ഇതുവരെയുള്ള അദ്ദേഹത്തിന്റെ നിലപാടിനെ അടിസ്ഥാനമാക്കി വന്ന ചില ട്രോളുകള്‍ ഇങ്ങനെ.. പിള്ളയുടെ ഏറ്റവും പുതിയ നിലപാട് അറിയാന്‍ വല്ല ആപ്പും ഇറക്കേണ്ടി വരും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ഏത് നിലപാട് വേണം

ഏത് നിലപാട് വേണം

ഏത് നിലപാട് വേണമെന്ന് ചോദിച്ചാല്‍ മതി... എല്ലാം പിള്ളച്ചേട്ടന്റെ കയ്യില്‍ സ്റ്റോക്കാണ്. കഴിഞ്ഞ ആഴ്ച്ചത്തേത് വേണേല്‍ അത് തരാം... ഈ ആഴ്ച്ചതേത് വേണേല്‍ അത് തരാം.. ഇനിയിപ്പോള്‍ ഇന്നത്തെ വേണേല്‍ അതും തരാം.

ഗജനിപ്പിള്ള

ഗജനിപ്പിള്ള

തന്റെ നിലപാടുകള്‍ താന്‍ തന്നെ പറന്നു പോവരുതെന്ന ഉറച്ച നിലാപാടിലാണ് 'ഗജനിപ്പിള്ള' എന്ന കഥാപാത്രം ജനിക്കുന്നത്. പടം എന്തായാലും 100 ദിവസം ഓടും..

അംമ്പയര്‍ ആരാണ്

അംമ്പയര്‍ ആരാണ്

അമ്പയര്‍ ഔട്ട് വിളിച്ചാല്‍ കയറിപ്പോകണം മിഷ്ടര്‍... താനെന്ത് മണ്ടനാടോ... അംമ്പയര്‍ ആരാണെന്ന് നോക്കിക്കെ.. ചിലപ്പോള്‍ മറ്റേ കൈ കൂടി പൊക്കിയാല്‍ സിക്‌സ് കിട്ടിയില്ലേ..

കേരളം ചോദിക്കുന്നു..

കേരളം ചോദിക്കുന്നു..

കേരളം ചോദിക്കുന്നു.. എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നിലപാടുകളിനി പിള്ളേ......

ദേ ഇതുപോലിരിക്കും..

ദേ ഇതുപോലിരിക്കും..

ശ്രീധരന്‍ പിള്ളയെ വീട് പെയിന്റടിക്കാന്‍ ഏല്‍പ്പിച്ചാല്‍ ദേ ഇതുപോലിരിക്കും.. പിള്ളച്ചേട്ടന് എങ്ങനെയാ ഒരുനിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയുക..

നിലപാടിന്റെ പ്രതീകം

നിലപാടിന്റെ പ്രതീകം

വിക്രമാദിത്യന്‍ എന്ന പടത്തിലെ നമിതാ പ്രമേദ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു മലയാളികളുടെ 'നിലപാടിന്റെ' പ്രതീകം. ആ സ്ഥാനം അല്ലേ ഇപ്പോള്‍ ശ്രീധരന്‍ പിള്ള തട്ടിയെടുത്തത്.

നിലപാടിന്റെ പുസ്തകം

നിലപാടിന്റെ പുസ്തകം

പിള്ളച്ചേട്ടന്‍ നായകാനായ ചിത്രം. നിലപാടിന്റെ പുസ്തകം. തിരഞ്ഞെടുത്തു ഏറ്റവും പുതിയ 100 നിലപാടുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥ.

ഓന്തിനടുത്ത് പോലും

ഓന്തിനടുത്ത് പോലും

ഓന്തിനടുത്ത് പോലും ശ്രീധരന്‍ പിള്ളയുടെ കയ്യിലുള്ളത്ര നിറങ്ങള്‍ ഇല്ലാതെ വന്നാല്‍ പിന്നെന്താ ചെയ്യുക.. പിള്ളച്ചേട്ടനോട് കുറച്ച് നിറം ചോദിക്കുക തന്നെ.

പിള്ള നിലപാട് മാറ്റി

പിള്ള നിലപാട് മാറ്റി

ഒരു ട്രോളന്റെ രോധനം. ശബരിമലവിഷയത്തില്‍ ശ്രീധരന്‍പിള്ളയുടെ നിലപാടിനെതിരെ ഒരു ട്രോള്‍ ഉണ്ടാക്കി. പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും പിള്ള നിലപാട് മാറ്റി.. പോസ്റ്റ്.............

പരമസത്യം

പരമസത്യം

സത്യം.. പരമസത്യം.. പുലിവാല്‍ കല്യാണത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഈ റോള്‍ ചെയ്യാന്‍ ശ്രീധരന്‍പിള്ളയെക്കാല്‍ മികച്ചൊരു ഓപ്ഷന്‍ ഇല്ല..

നമ്മുടെ സമരം

നമ്മുടെ സമരം

നമ്മുടെ സമരം സിപിഎമ്മിനെതിരെയാണ്.. ഇതു കേള്‍ക്കുന്ന അയ്യപ്പന്‍.. അതേടാ ഉവ്വോ ഇവിടെ സന്നിധാനത്തിന് അകത്ത് പിബി മീറ്റിങ് ആണല്ലോ നടക്കുന്നത്.

ഒരു സ്വസ്ഥതയും ഇല്ല..

ഒരു സ്വസ്ഥതയും ഇല്ല..

ഇപ്പോള്‍ ഉള്ള നിലപാട് മാറ്റി പുതിയൊരു നിലപാട് എടുക്കുന്നത് വരെ പിള്ളേച്ചന് ഒരു സ്വസ്ഥതയും ഇല്ല..

പിള്ള മിഠായി

പിള്ള മിഠായി

വിപണയില്‍ പുതിയ മിഠായി.. പിള്ള മിഠായി.. എന്തോരം കളറുകളാണ് പോപ്പിന്‍സിന്.. ഇനി മുതല്‍ പോപ്പിന്‍സ് പിള്ള മിഠായി തന്നെ..

പിള്ള പേന

പിള്ള പേന

പിള്ള മിഠായി ഉണ്ടെങ്കില്‍ പിള്ള പേനയും ഉണ്ട്. ശ്രീധരന്‍ പിള്ള ചെറുപ്പത്തില്‍ ഉപയോഗിച്ച പേനായാണിതെന്നാണ് ഐതിഹ്യം.

അയ്യേ.. ചമ്മിപ്പോയി...

അയ്യേ.. ചമ്മിപ്പോയി...

അയ്യേ.. ചമ്മിപ്പോയി... പിള്ളച്ചേട്ടനായിരുന്നു ഇന്ദൂചൂടന്‍ എങ്കില്‍ ദാ കഥ ഇങ്ങനെ ആയേനെ... പിള്ളച്ചേട്ടന്റെ ആദ്യ നിലപാട് മനസ്സിലക്കി പവിത്രനോട് ഡയലോഗ് അടിച്ച വിജയകുമാര്‍ ചമ്മിപോയില്ലേ..

ക്രിസ്റ്റഫര്‍ ഇങ്ങുവാ

ക്രിസ്റ്റഫര്‍ ഇങ്ങുവാ

ക്രിസ്റ്റഫര്‍ ഇങ്ങുവാ ഇവിടെ ഇരിക്ക്.. കുറച്ചു കഴിഞ്ഞ് പിള്ളേച്ചന്‍ പ്ഫാ എഴീക്കടാ എന്റെ ബെഞ്ചീന്ന്... വെറുതെയല്ല ക്രിസ്റ്റഫര്‍ സൈക്കോ ആയിപ്പോയത്.

കുറച്ചൂടെ സമയം തന്നാല്‍

കുറച്ചൂടെ സമയം തന്നാല്‍

ഇതൊക്കെ എന്ത്.. കുറച്ചൂടെ സമയം തന്നാല്‍ ഇതിലും കളര്‍ഫുള്‍ ആക്കിയേനെ

അന്യന്‍ വെറും ശിശു..

അന്യന്‍ വെറും ശിശു..

അന്യന്‍വരെ തോറ്റ്‌പോയില്ലേ പിള്ളച്ചേട്ടന്റെ നിലപാടിന് മുന്നില്‍.. സെക്കന്‍ഡിന് സെക്കന്‍ഡിന് മാറിമറിയുന്ന നിലപാടിന് മുന്നില്‍ അന്യന്‍ വെറും ശിശു..

സമരം എന്തിനാ

സമരം എന്തിനാ

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ സമരം എന്തിനാ സന്നിധിയില്‍.. ഇനി അയ്യപ്പനെങ്ങാനും ആണോ കമ്യൂണിസ്റ്റ് പാര്‍്ട്ടി സെക്രട്ടറി..

എന്തോരം കളറുകളാ...

എന്തോരം കളറുകളാ...

ഇത്രയൊക്കെ കളര്‍ഫുള്‍ ഐറ്റംസ് അവിടെതന്നയേ കാണു.. എന്തോരം കളറുകളാ...

പിള്ളക്ക് മാത്രമല്ല..

പിള്ളക്ക് മാത്രമല്ല..

പിള്ളക്ക് മാത്രമല്ല.. ശബരിമലയിലേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തിനുമുണ്ട് ട്രോളുകള്‍... ഞങ്ങള്‍ നിയമം ലംഘിക്കാന്‍ പോവുകയാണ് വേണമെങ്കില്‍ മലകയറാതെ ഞങ്ങളെ തടയാമെന്ന് ചെന്നിത്തല.. വോ വേണ്ടെന്ന് പോലീസ്.. ഒന്നം കൂടൊന്ന് ആലോചിച്ച് നോക്ക് നല്ല വെയില് .. ഞങ്ങളെ കൂടെ തടഞ്ഞൂടെ..

ഒരുമാതിരി പിള്ളേരെപ്പോലെ..

ഒരുമാതിരി പിള്ളേരെപ്പോലെ..

ഞങ്ങളെ അറസ്റ്റ് ചെയ്യുന്നില്ലേ... ഓ വേണ്ടന്നെ നിങ്ങള് മലയിലേക്ക് പൊക്കോ... ഈ പോലിസെന്താ ഒരുമാതിരി പിള്ളേരെപ്പോലെ..

നല്ല വെയില്‍ അല്ലേ..

നല്ല വെയില്‍ അല്ലേ..

ചാണ്ടി സാറെ നല്ല വെയില്‍ അല്ലേ... മേക്കപ്പൊക്കെ ഉരുകിയൊലിക്കുവോ... ആ കുറച്ചൂടെ നില്‍ക്കാം പോലീസ് അറസ്റ്റ് ചെയ്‌തേക്കാം.

ചെന്നിത്തല റോഡില്‍

ചെന്നിത്തല റോഡില്‍

ശബരിമലയിലേക്ക് പോവാനെത്തിയ ചെന്നിത്തല... റോഡില്‍ കുത്തിയിരിക്കുന്നു... എഴുന്നേല്‍ക്കണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ... അതല്ലോ ഹീറോയിസം..

തട്ടിക്കൊണ്ടുപോയി ഭ്രാന്തിയാക്കാന്‍ നീക്കം; ആരൊക്കെ ശ്രമിച്ചാലും മതം മാറില്ലെന്ന് നസ്ല

English summary
sabarimala woman entry; sreedharan pillai again changed his stand- troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more