കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സമരമില്ലേ? സര്‍ക്കാരിനും കോടതിക്കും നല്ല ബുദ്ധി തോന്നാന്‍ ഗണപതി ഹോമവും നാമജപങ്ങളും!!!

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. വീണ്ടും ശബരിമല നട തുറക്കുമ്പോള്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കടുത്ത ജാഗ്രതയില്‍ ആണ്.

"ഇന്നല്ലേങ്കില്‍ നാളെ ഞങ്ങള്‍ ഈ പതിനെട്ട് പടികളും ചവിട്ടും"! സുരേഷ് ഗോപിക്ക് മുഖമടച്ച മറുപടി

അതിനിടെ ആണ് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിനും കോടതിയ്ക്കും നല്ല ബുദ്ധി തോന്നാന്‍ വേണ്ടി ഗണപതി ഹോമവും നാമജപവും നടത്തുന്നു എന്നതാണത്.

Sabarimala

ആചാര സംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളശിലും തുടര്‍ച്ചയായി 12 ദിവസങ്ങളില്‍ ഗണപതി ഹോമവും നാമജപങ്ങളും നടത്തും എന്നാണ് ഹൈന്ദവ ധര്‍മ ആചാര്യ സംഗമം പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല ചിത്തിര ആട്ടവശേഷം തീർഥാടകരെ അഞ്ചിന് ഉച്ചയോടെ മാത്രമേ കടത്തിവിടൂ; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ്ശബരിമല ചിത്തിര ആട്ടവശേഷം തീർഥാടകരെ അഞ്ചിന് ഉച്ചയോടെ മാത്രമേ കടത്തിവിടൂ; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ്

എറണാകുളത്ത് ആചാര്യ സംഗമത്തിന് ശേഷം തന്ത്രിസമാജം പ്രതിനിധികള്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദൈവത്തിന്റെ കാര്യത്തിലും ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലും വിശ്വാസമില്ലാത്തവര്‍ ഇടപെടരുത് എന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അവയുടെ നാശം സംഭവിക്കും. ആചാരങ്ങളില്‍ മാറ്റം വരുത്തന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

ഈശ്വരസാന്നിധ്യത്തെ കുറിച്ച് വിധി പറയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. സുപ്രീം കോടതി വിധി, കേരളത്തിലെ നാല്‍പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇവര്‍ പറയുന്നുണ്ട്.

English summary
Sabarimala Woman entry verdict: Haindava Dharma Acharya Sanghamam decides to conduct 12 days Ganapathi homam in all temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X