കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കേസില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും... എന്താണ് റിട്ട് ഹര്‍ജി, എന്താണ് റിവ്യു ഹര്‍ജി?

Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ ഒരുപാട് ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആയിരുന്നു സ്ത്രീ പ്രവേശനം വിലക്കുന്ന നിയമം റദ്ദാക്കിയത്. എന്നാല്‍ ആചാരങ്ങളുടെ കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ ആവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

'പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയില്ല''പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയില്ല'

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. നാല് റിട്ട് ഹര്‍ജികളും 49 റിവ്യൂ ഹര്‍ജികളും ആണ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ ഉള്ളത്.

വിശ്വാസികളുടെ പോരാട്ടത്തിനൊപ്പമാണ് ബിജെപി: അഡ്വ: പി എസ് ശ്രീധരൻ പിള്ളവിശ്വാസികളുടെ പോരാട്ടത്തിനൊപ്പമാണ് ബിജെപി: അഡ്വ: പി എസ് ശ്രീധരൻ പിള്ള

എന്താണ് റിട്ട് ഹര്‍ജി എന്നതും എന്താണ് റിവ്യു ഹര്‍ജി എന്നതും സാധാരണക്കാരില്‍ സംശയം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

റിട്ട് ഹര്‍ജി

റിട്ട് ഹര്‍ജി

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാത്രം സമര്‍പ്പിക്കാന്‍ സാധ്യമായ ഹര്‍ജികളാണ് റിട്ട് ഹര്‍ജികള്‍. ഹൈക്കോടതിയില്‍ ആര്‍ട്ടിക്കിള്‍ 226 പ്രകാരവും സുപ്രീം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരവും റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യാം.

മൗലികാവകാശ ലംഘനം

മൗലികാവകാശ ലംഘനം

മൗലികാവകാശ ലംഘനം സംബന്ധിച്ച് ഏത് കാര്യവും റിട്ട് ഹര്‍ജി വഴി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശബരിമല സ്ത്രീ പ്രവേശന കേസും ഇത്തരത്തില്‍ തന്നെ ആയിരുന്നു നേരത്തെ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്.

ശബരിമല കേസില്‍

ശബരിമല കേസില്‍

ശബരിമല വിഷയത്തില്‍ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ കയറ്റാതിരിക്കുന്നത് തുല്യ നീതിക്ക് വിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിയില്‍ ഉള്ളത്. സുപ്രീം കോടതിയുടെ ഭരണ ഘടന ബഞ്ചായിരുന്നു ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്. എന്നാല്‍ മതവിശ്വാവും മൗലികാവകാശം ആണെന്നും അതില്‍ ഇടപെടുന്നത് ശരിയല്ലെന്നും കാണിച്ചാണ് റിവ്യു ഹര്‍ജികള്‍ നല്‍കപ്പെട്ടിട്ടുള്ളത്.

റിവ്യൂ ഹര്‍ജി

റിവ്യൂ ഹര്‍ജി

കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടാവില്ലെന്ന് ആര്‍ക്കും തീര്‍ത്തുപറയാന്‍ സാധിക്കില്ല. അത് കോടതി വിധി തന്നെ ആകണം എന്നില്ല. സര്‍ക്കാര്‍ ഉത്തരവ് പോലും ആകാം. ഇത്തരം സാഹചര്യങ്ങളില്‍ ആ ഉത്തരവ് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടാവുന്നത്

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തില്‍

സുപ്രീം കോടതി വിധിയില്‍ ഒറ്റ നോട്ടത്തില്‍ എന്തെങ്കിലും പിഴവുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിവ്യു ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ നേരത്തെ എടുത്ത വാദഗതികള്‍ വീണ്ടും പറയാനോ പുതിയ വാദ ഗതികള്‍ ഉന്നയിക്കാനോ റിവ്യു ഹര്‍ജിയില്‍ സാധിക്കില്ല.

തുറന്ന കോടതിയില്‍ റിട്ട് മാത്രം

തുറന്ന കോടതിയില്‍ റിട്ട് മാത്രം

റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ തന്നെ ആണ് പരിഗണിക്കുക. എന്നാല്‍ റിവ്യൂ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ ആയിരിക്കും പരിഗണിക്കുക. തുറന്ന കോടതിയില്‍ പരിഗണിക്കില്ല.

സാധ്യത

സാധ്യത

ഏതെങ്കിലും റിവ്യു ഹര്‍ജിയില്‍ ഒറ്റ നോട്ടത്തിലുള്ള പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കില്‍ മാത്രം ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കും. ഇത്തരം ഒരു സാഹചര്യം വന്നാല്‍ വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് കോടതി വിടാനും സാധ്യതയുണ്ട്. അല്ലാത്ത പക്ഷം റിവ്യു ഹര്‍ജികള്‍ ചേംബറില്‍ വച്ച് തന്നെ തള്ളാനാണ് സാധ്യത.

English summary
Sabarimala woman entry verdict: What is Writ Petition and What is review petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X