കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാഹാര സമരം അവസാനിപ്പിച്ച പിന്നാലെ ബിജെപിയില്‍ തമ്മിലടി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സമരം അവസാനിപ്പിച്ച പിന്നാലെ BJPയില്‍ തമ്മിലടി | Oneindia Malayalam

49 ദിവസത്തെ ശബരിമല നിരാഹാര സമരം ഞായറാഴ്ചയാണ് ബിജെപി അവസാനിപ്പിച്ചത്. സമരം പൂര്‍ണ വിജയമായിരുന്നെന്നും ശബരിമല നട അടച്ചിതാനാല്‍ ആണ് സമരം അവസാനിപ്പിക്കുന്നതെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. എന്നാല്‍ തുടര്‍ സമരങ്ങള്‍ എങ്ങനെ വേണമെന്നതില്‍ പോലും ഇപ്പോഴും ബിജെപിയില്‍ ആശയക്കുഴപ്പം തുടരുകയാണ്.

അതേസമയം സമരം അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ ബിജെപിയില്‍ തമ്മിലടി തുടങ്ങി. സമരം എങ്ങുമെത്താനാവാതെ അവസാനിപ്പിക്കേണ്ടി വന്നെന്നാണ് മുരളധീരപക്ഷം പറയുന്നത്.

 നനഞ്ഞ പടക്കമായി ബിജെപി സമരം

നനഞ്ഞ പടക്കമായി ബിജെപി സമരം

ശബരിമല സമരം ബിജെപിക്ക് ശക്തമാക്കാന്‍ ആയില്ലെന്ന വിമര്‍ശനം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സന്നിധാനത്ത് അറസ്റ്റിലായപ്പോള്‍ തന്നെ സമരത്തിലും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഉണ്ടെന്ന് പ്രകടമായിരുന്നു. സുരേന്ദ്രനെ ശ്രീധരന്‍ പിള്ള ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതും ഇതിന്‍റെ ബാക്കിയായി വായിക്കപ്പെട്ടു.

 ഹൈജാക്ക് ചെയ്ത് ആര്‍എസ്എസ്

ഹൈജാക്ക് ചെയ്ത് ആര്‍എസ്എസ്

ശബരിമല സമരം സന്നിധാനത്ത് നിന്ന് സെക്രട്ടറിയേറ്റിന്‍റെ മുന്നിലേക്ക് മാറ്റിയപ്പോള്‍ തമ്മിലടി തീവ്രമായി. സമരം പൊളിയുമെന്ന ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് ഇടപെടുകയും സന്നിധാനത്തെ തുടര്‍ സമരങ്ങള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കുകയുമായിരുന്നു.

 എതിര്‍പ്പുമായി മുരളീധരപക്ഷം

എതിര്‍പ്പുമായി മുരളീധരപക്ഷം

ഇതോടെ ബിജെപി സമരം അവസാനിപ്പിക്കുകയാണെന്ന് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ വി മുരളീധര പക്ഷം ഇതിനെതിരെ രംഗത്തെത്തി. ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്നായിരുന്നു മുരളീധരന്‍ തുറന്നടിച്ചത്.

 49 ദിവസത്തെ സമരം

49 ദിവസത്തെ സമരം

പാര്‍ട്ടിയില്‍ നിന്ന് തന്നെ ഭിന്നത ഉയര്‍ന്നതോടെ ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതികളെ പ്രവേശിപ്പിച്ചുള്ള ആചാല ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഡിസംബര്‍ 3 മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.എഎന്‍ രാധാകൃഷ്ണനായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്.

 മുന്‍നിര നേതാക്കള്‍ വിട്ടു നിന്നു

മുന്‍നിര നേതാക്കള്‍ വിട്ടു നിന്നു

എന്നാല്‍ സര്‍ക്കാര്‍ ബിജെപിക്ക് വഴങ്ങാന്‍ തയ്യാറായില്ല. ഇതിനിടെ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിച്ചു. പിന്നീട് ശോഭ സുരേന്ദ്രനും പത്മനാഭനും സമരം ഏറ്റെടുത്തെങ്കിലും ഒരു ചലനവും ബിജെപിക്ക് സൃഷ്ടിക്കാന്‍ ആയില്ല. ഇതോടെ ബിജെപിയുടെ മുന്‍ നിര നേതാക്കള്‍ നിരാഹാരമിരിക്കാന്‍ തയ്യാറാവാതായി.

 പിള്ള നിരാഹാരമിരിക്കണം

പിള്ള നിരാഹാരമിരിക്കണം

വി മുരളീധരനും കെ സുരേന്ദ്രനും പാര്‍ട്ടി നിരാഹാരമിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് വഴങ്ങിയില്ല. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് സമരമിരിക്കാനായിരുന്നു നേതാക്കള്‍ തിരിച്ച് ആവശ്യപ്പെട്ടത്.

 പികെ കൃഷ്ണദാസ് നിരാഹാരമിരുന്നു

പികെ കൃഷ്ണദാസ് നിരാഹാരമിരുന്നു

ഇതോടെ പേരുപോലും കേട്ടിട്ടില്ലാത്ത നേതാക്കളെ വെച്ച് ബിജെപിക്ക് സമരം നീട്ടിക്കൊണ്ട് പോകേണ്ടി വന്നു.
സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ യുവതികള്‍ ശബരിമല ചവിട്ടിയതും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി.അവസാന ഘട്ടത്തില്‍ ഗ്രൂപ്പ് തര്‍ക്കം കടുത്തതോടെ പികെ കൃഷ്ണദാസ് നിരാഹാര സമരം ഏറ്റെടുത്തു.

 വിട്ട് നിന്നത് ചര്‍ച്ചയായി

വിട്ട് നിന്നത് ചര്‍ച്ചയായി

ഒടുവില്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ഘട്ടത്തിലാണ് ഊര്‍വ്വശീ ശാപം ഉപകാരമെന്ന നിലയില്‍ ശബരിമല നട അടയ്ക്കുന്നത്.
അതോടെ വിജയിച്ചെന്ന് പ്രഖ്യാപിച്ച് ബിജെപി സമരം അവസാനിപ്പിച്ചു. എന്നാല്‍ സമരത്തിന്‍റെ സമാപന ചടങ്ങില്‍ കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി.

 തമ്മില്‍ തല്ലിന് വേദിയാകും

തമ്മില്‍ തല്ലിന് വേദിയാകും

സെക്രട്ടറിയേറ്റ് സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നെന്ന് തന്നെ സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് മുരളീധര പക്ഷമെന്നാണ് വിവരം. ശബരിമല സമരം അവലോകനം ചെയ്യാനും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വരും ദിവസം ബിജെപി സംസ്ഥാന യോഗം ചേരും. യോഗത്തില്‍ കടുത്ത തമ്മില്‍ തല്ലിന് വേദിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

(നിരാഹാര സമരം ചിത്രങ്ങള്‍ കടപ്പാട്- ബിജെപി കേരളം ഫേസ്ബുക്ക് പേജ്)

English summary
sabarimala women entry bjp hunger strike crisis arise with in the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X