കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടീവിക്ക് എട്ടിന്റെ പണിയുമായി പോലീസ്; സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത, 'ജന'ത്തിനെതിരെ കേസ്

Google Oneindia Malayalam News

Recommended Video

cmsvideo
ജനം ടീവിക്ക് എട്ടിന്റെ പണിയുമായി പോലീസ് | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് കഴിഞ്ഞ ഒരുമാസത്തിലെറെയായിട്ടുള്ള കേരളത്തിലെ സജീവ ചര്‍ച്ചാ വിഷയം. വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നതും ശബരിമല വിഷയം തന്നെ.

<strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു</strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു

വാര്‍ത്തകളുടേയും പ്രചരണങ്ങളുടേയും കുത്തൊഴുക്കില്‍ സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാന്‍ ആളുകള്‍ ശരിക്കും പ്രയാസപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ മാത്രമായിരുന്നില്ല ബിജെപി ചാനലായ ജനം ടീവിയിലും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ വരുന്നുവന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരമൊരു വാര്‍ത്തയുടെ പേരില്‍ ജനം ടീവിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്.

നടതുറന്ന ദിവസം

നടതുറന്ന ദിവസം

ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി നടതുറന്ന ദിവസം മലയകയറാനായി യുവതി എത്തുന്നു എന്നതായിരുന്നു ജനം ടിവിയുടെ അന്നത്തെ ബ്രേക്കിങ് ന്യൂസുകളില്‍ ഒന്ന്. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അഗം ശശികല റഹീമിന്റെ മരുമകള്‍ സുമേഖ തോമസാണ് മലകയറാന്‍ എത്തുന്നതെന്നും ജനം ടിവി അവകാശപ്പെട്ടിരുന്നു.

ജനം ടിവി റിപ്പോര്‍ട്ട്

ജനം ടിവി റിപ്പോര്‍ട്ട്

മലകയറാന്‍ യുവതികള്‍ ആരും സുരക്ഷ ആവശ്യപ്പെട്ട് സമീപ്പിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജനത്തിന്റെ വാര്‍ത്ത. യുക്തിവാദ സംഘത്തോടൊപ്പം സുമേഖ ശബരിമലയിലേക്ക് എത്തുമെന്നും ശബരിമലയിലേക്ക് പോകുന്ന മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയില്‍ എത്തുമെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശുദ്ധനുണ

ശുദ്ധനുണ

ജനം ടീവിയുടെ വാര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെ വാര്‍ത്ത ശുദ്ധനുണയാണെന്ന് വ്യക്തമാക്കി ശശികല റഹീം തന്നെ രംഗത്തെത്തി. സുലേഖ ഒരു മാസമായി അവളുടെ വീട്ടിലാണ് അവളെ വിളിച്ചപ്പോള്‍ അവള്‍ക്ക് ഇതൊന്നുമറിയില്ല. യുക്തിവാദി സംഘത്തെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നെും ശശികല അറിയിച്ചിരുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ

ഫേസ്ബുക്ക് ലൈവിലൂടെ

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തനിക്ക് മുട്ടിന് തേയ്മാനം ഉണ്ടെന്നും വീടിന് മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ പ്രയാസപ്പെടുന്ന തനിക്ക് എങ്ങനെയാണ് പമ്പ വരെ പോകാന്‍കഴിയുകയെന്നും ശശികല ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചിരുന്നു.

നിയമനടപടി

നിയമനടപടി

സംഭവത്തിലെ സത്യാവസ്ഥ വ്യക്തമാക്കി ശശികല രംഗത്തെത്തിയിട്ടും തങ്ങളുടെ വാര്‍ത്തയെ തുടര്‍ന്ന് ഇവര്‍ ശബരിമല യാത്ര റദ്ദാക്കിയെന്നായിരുന്നു ജനം ടീവിയുടെ അവകശ വാദം. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജനം ടീവിക്കെതിരെ നിയമനടപടിയുമായി ശശികല റഹീം മുന്നോട്ടു പോയത്.

പോലീസില്‍ നല്‍കിയ പരാതി

പോലീസില്‍ നല്‍കിയ പരാതി

ശശികല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനം ടീവിക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍. ശശികല റൂറല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടത്തല പോലീസാണ് കേസെടുത്തിരിക്കുന്നത്.

എടത്തല എസ്‌ഐ

എടത്തല എസ്‌ഐ

ശശികലയുടെ മരുമകള്‍ ശബരിമലയിലേക്ക് പോകുന്നുവെന്ന് വ്യാജവാര്‍ത്ത നവംബര്‍ നാലിന് ജനം ടീവിയില്‍ സംപ്രേഷണം ചെയ്തുവെന്നാണ് പരാതിയെന്ന് എടത്തല എസ്‌ഐ പറഞ്ഞു.

സംഘര്‍ഷം ഉണ്ടാക്കുക

സംഘര്‍ഷം ഉണ്ടാക്കുക

ജനാധിപത്യ മഹിള അസോസിയേഷന്‍ മുന്‍ ഏരിയസെക്രട്ടറികൂടിയായ ശശികല റഹീമിന്റെ പരാതിയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് പോലീസ് കെസെടുത്തിരിക്കുന്നത്.

സുമേഖ തോമസും

സുമേഖ തോമസും

ജനം ടീവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുമേഖ തോമസും വ്യക്തമാക്കയിരുന്നു. സുമേഖയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു മറ്റു മൂന്ന് പേരോടൊപ്പം ഇവര്‍ ശബരിമല കയറാനെത്തുന്നുവെന്ന് ജനം ടീവി വാര്‍ത്ത നല്‍കിയത്.

വ്യാജ വാര്‍ത്തയ്ക്ക് എതിരെ

വ്യാജ വാര്‍ത്തയ്ക്ക് എതിരെ

താന്‍ വീട്ടില്‍ തന്നെയാണ് ഉള്ളതെന്നും ഈ വാര്‍ത്തയെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ വയ്യാതായെന്നും സുമേഖ പിന്നിട് പറഞ്ഞിരുന്നു. ജനം ടിവി വ്യാജ വാര്‍ത്തയ്ക്ക് എതിരെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കും. സ്ത്രീകളെ മുന്‍നിര്‍ത്തി ഒരു കലാപം ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

താല്‍പര്യമില്ല

താല്‍പര്യമില്ല

താന്‍ ഒരിക്കലും ശബരിമലയ്ക്ക് പോകാന്‍ താല്‍പര്യപ്പെടാത്ത ആളാണ്. ഫാക്ടറി പോലെ കുറേ പണിത് വെച്ചിരിക്കുന്നത് കാണാന്‍ താല്‍പര്യമില്ല. അതിലും ഇഷ്ടം പ്രകൃതി കാണാനാണ് എന്നും സുമേഖ പറയുന്നു. തന്റെത് മിശ്രവിവാഹം ആയിരുന്നു. മൂന്ന് മതത്തിലും ഉള്‍പ്പെട്ട ആളുകള്‍ കുടുംബത്തിലുണ്ട്. യുക്തിവാദി സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാറും പ്രസംഗിക്കാറുമുണ്ട്. അത് കൊണ്ടാവണം ഇത്തരം വാര്‍ത്ത നല്‍കിയതെന്നും സുമേഖ അഭിപ്രായപ്പെട്ടിരുന്നു.

<strong>രാജിവെച്ച് മുങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊങ്ങിയത് ബിജെപി ഓഫീസില്‍; പാലക്കാടും ചാക്കിട്ട് പിടുത്തം</strong>രാജിവെച്ച് മുങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊങ്ങിയത് ബിജെപി ഓഫീസില്‍; പാലക്കാടും ചാക്കിട്ട് പിടുത്തം

English summary
sabarimala women entry; case against janam tv on fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X