വിശ്വാസികൾക്കൊപ്പം; ശബരിമല യുവതിപ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു നിലപാട് മാറ്റത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടാണ് ബോർഡ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, നേരത്തെ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് സമർപ്പിച്ചിരുന്ന 2019-ലെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ തിരുത്തി നൽകും.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് ഉറച്ചുനിൽക്കുന്നതെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും, 2019-ൽ സമർപ്പിച്ച സത്യവാങ്മൂലം അന്ന് ചുമതലയിലുണ്ടായിരുന്ന അഭിഭാഷകന്റേത് മാത്രമാണെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ദേവസ്വം ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം പുതുക്കി സമർപ്പിക്കും. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടും, ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരമൊരു നടപടിയെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കുന്നു. പക്ഷെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഈ തീരുമാനം എന്നതും ചേർത്ത് വായിക്കേണ്ട ഒന്നാണ്.












Click it and Unblock the Notifications