യുവതികള്‍ ദര്‍ശനം നടത്തിയത് വിഐപി ലോഞ്ച് വഴി! പോലീസ് സുരക്ഷ ഒരുക്കിയത് ഇങ്ങനെ
Recommended Video

ശബരിമലയില്‍ കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് പോലീസ് സുരക്ഷയോടെയെന്ന് സ്ഥിരീകരിച്ചു. ഇരുവരും ഇന്ന് പുലര്‍ച്ചെ 1 മണിയോടെ പമ്പയില്‍ എത്തിയ ഇരുവരും മൂന്നരയോടെയാണ് ദര്‍ശനം നടത്തിയത്. ഇരുമുടികെട്ടില്ലാതെ വിഐപി ലോഞ്ച് വഴിയാണ് ഇവരെ പോലീസ് ദര്‍ശനത്തിന് എത്തിയത്. ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തിയാല്‍ ദര്‍ശനം സാധ്യമാക്കി നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കുകയായിരുന്നത്രെ.

ഇതോടെയാണ് ഇന്ന് പുലര്‍ച്ചെ ഇരുവരും മലചവിട്ടിയത്. പോലീസ് പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്ന് ഇരുവരും വ്യക്തമാക്കി. ഭകതര്‍ ചിലര്‍ കണ്ടപ്പോള്‍ സ്ത്രീകള്‍ ദര്‍ശനം നടത്തുന്നുവെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയെന്നും ഒരു പ്രതിഷേധവും ഇല്ലാതെ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കി.

കോഴിക്കോട് മലപ്പുറം സ്വദേശികളായ കനക ദുര്‍ഗയും ബിന്ദുവും കഴിഞ്ഞ ഡിസംബര്‍ 24 ന് ശബരിമലയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു. അതേസമയം യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ ശുദ്ധക്രിയകള്‍ ചെയ്യണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications