Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍! നാല് പേരും കോട്ടയത്ത് എത്തി

ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ നാല് പേരും ആന്ധ്രാ സ്വദേശികളാണ്. ഇവര്‍ എരുമേലിയിലേക്ക് പോയെന്നും ഇവിടെ നിന്ന് പമ്പയിലേക്ക് പോകാനാണ് ശ്രമമെന്നുമാണ് വിവരം. യുവതി പ്രവേശന വിധിയ്ക്ക് പിന്നാലെ നേരത്തേ ആന്ധ്രാ സ്വദേശികളായ പല സ്ത്രീകളും എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ തിരികെ പോകുകയായിരുന്നു.

sabarimalalady-1

ഇന്ന് മല കയറാനെത്തിയ നാല് സ്ത്രീകളില്‍ മൂന്ന് പേര്‍ക്കും ഇരുമുടികെട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി സ്ത്രീകള്‍ ഇനിയും ശബരിമലയില്‍ കയറുമെന്ന് മന്ത്രി എംഎ മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നും സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എല്ലാ സുരക്ഷയും നല്‍കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗും പ്രതിഷേധത്തെ തുടര്‍ന്ന് ഇപ്പോഴും രഹസ്യകേന്ദ്രങ്ങളില്‍ കഴിയുകയാണ്. വധഭീഷണിയടക്കം പ്രതിഷേധക്കരില്‍ നിന്ന് യുവതികള്‍ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവതീ പ്രവേശനം സാധ്യമായതോടെ സംസ്ഥാനത്ത് ഉടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+