Get Updates
Get notified of breaking news, exclusive insights, and must-see stories!

4 അല്ല ശബരിമലയില്‍ കയറിയത് 51യുവതികള്‍! ഇവരാണ് ആ 51 പേര്‍! ലിസ്റ്റ് പുറത്ത്

ശബരിമലയില്‍ 51 യുവതികള്‍ കയറിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പത്തിനും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ദര്‍ശനം നടത്തിയതെന്നും ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 51 യുവതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

list2-1547798541.jpg -Properties

അതേസമയം ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മിനി, കെ സുലോചന, കസ്തൂരി, വെമുല തുടങ്ങി 51 പേരുടെ വിവരങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്.യുവതികളുടെ പേര് വിവരങ്ങള്‍, ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള മേല്‍ വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്.പ്രധാനമായും ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, തെലങ്കാന, ഗോവ, എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളുടെ പേരാണ് പട്ടികയില്‍ ഉള്ളത്. അതേസമയം കേരളത്തില്‍ നിന്നുള്ളവരുടെ പേര് ലിസ്റ്റില്‍ ഇല്ല.

 list1-1547798548.jpg

ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും തുടര്‍ന്നും സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വരുന്ന യുവതികള്‍ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി വിധിക്ക് ശേഷം നിരവധി സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. പിന്നീട് ജനവരി രണ്ടിനാണ് പോലീസ് സംരക്ഷണത്തില്‍ കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.പുതിയ റിപ്പോര്‍ട്ടോടെ ഇരുവര്‍ക്ക് മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്ന കാര്യമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+