കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലില്‍ വിവിധ ഇടങ്ങളില്‍ അക്രമം. മലപ്പുറത്ത് ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചു

Google Oneindia Malayalam News

Newest First Oldest First
5:17 PM, 18 Oct

ശബരിമല സമരം നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ്. റിവ്യൂ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോ എന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍
4:45 PM, 18 Oct

തിരൂര്‍ സ്വദേശി നിഷയ്ക്കും ഭര്‍ത്താവ് രാജേഷിനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അയല്‍വാസികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
4:45 PM, 18 Oct

ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും ക്രൂരമായി അക്രമിച്ചതായി പരാതി.
3:26 PM, 18 Oct

താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ മൂലക്കല്‍ ശംസുവിനെ പോലീസെത്തി തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചു
2:46 PM, 18 Oct

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തു.
1:23 PM, 18 Oct

തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനെ ആക്രമിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തിയവരെ പോലീസ് സംരക്ഷിക്കാനെത്തിയപ്പോള്‍ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, റാഷിദ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
12:36 PM, 18 Oct

സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. നിരോധനാജ്ഞ ലംഘിക്കാനായി പമ്പയിലും നിലയ്ക്കലിലും ഞങ്ങളുടെ പ്രവര്‍ത്തകരില്‍ പലരും ഒളിച്ചിരിപ്പുണ്ടെന്ന് യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവും അറിയിച്ചു. ഈ സാഹചര്യത്ത് മേഖലയില്‍ കര്‍ശനമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
11:48 AM, 18 Oct

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു അടക്കമുള്ളവരാണ് അറസ്റ്റിലായത്. നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
11:29 AM, 18 Oct

സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്‌നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
10:22 AM, 18 Oct

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് ആഹാന്വം ചെയ്തുകൊണ്ടും നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
10:01 AM, 18 Oct

കേരളം ഇതുവരെ കാണാത്ത സംഘര്‍ഷത്തിനാണ് ശബരിമലയിലെ പവിത്രമായ മണ്ണ് സാക്ഷ്യം വഹിച്ചതെന്ന് രമേശ് ചെന്നിത്തല. ശബരിമലയില്‍ വന്‍തോതിലെ സംഘര്‍ഷമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്.സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്‍കിയതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
9:07 AM, 18 Oct

ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളപ്പോഴും ശബരിമലയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ കുട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു.
8:36 AM, 18 Oct

സുഹാസിനിയെ പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പോലീസ് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് ഐജി മനോജ് എബ്രഹാം
8:22 AM, 18 Oct

പോലീസ് സംരക്ഷണയിലും സുഹാസിനിക്ക് നേരെ പ്രതിഷേധക്കാരുടെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും
8:02 AM, 18 Oct

കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസ് സംരക്ഷണം ഉണ്ടായിട്ടും പ്രതിഷേധക്കാരെ മറികടന്ന് മുന്നോട്ട് പോവാന്‍കഴിയാത്തതിനാല്‍ സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങി.
7:57 AM, 18 Oct

കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ മലകയറുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാസ് പോലീസ് സംരക്ഷണത്തോടെ മലകയറുന്നത്.
7:48 AM, 18 Oct

ആക്രമമുണ്ടായതോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്വ വാഹനങ്ങള്‍ ചെറിയതോതില്‍ മാത്രമാണ് പുറത്തിറങ്ങിയത്.
7:47 AM, 18 Oct

കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കേ നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും ബൈക്കിലെത്തിയവരാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് നടത്തിയത്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി ഇടങ്ങങ്ങളില്‍ അക്രമം. കോഴിക്കോട് ജില്ലയില്‍ മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

harthal

English summary
sabarimala women entry; harthal begins ksrtc bus attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X