കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹര്‍ത്താലില്‍ വിവിധ ഇടങ്ങളില്‍ അക്രമം. മലപ്പുറത്ത് ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചു
Newest First Oldest First
തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനെ ആക്രമിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തിയവരെ പോലീസ് സംരക്ഷിക്കാനെത്തിയപ്പോള്‍ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, റാഷിദ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
നിരോധനാജ്ഞ ലംഘിക്കാനായി പമ്പയിലും നിലയ്ക്കലിലും ഞങ്ങളുടെ പ്രവര്‍ത്തകരില്‍ പലരും ഒളിച്ചിരിപ്പുണ്ടെന്ന് യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവും അറിയിച്ചു. ഈ സാഹചര്യത്ത് മേഖലയില്‍ കര്‍ശനമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
സവര്ണജാതിഭ്രാന്താല് പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കേ നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും ബൈക്കിലെത്തിയവരാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് നടത്തിയത്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി ഇടങ്ങങ്ങളില്‍ അക്രമം. കോഴിക്കോട് ജില്ലയില്‍ മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി.