കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവര് പള്ളിയിലേക്ക് പോകാന്‍ 20 സ്ത്രീകള്‍! എത്തിയത് തീവ്ര സംഘടനയായ ഹിന്ദു മക്കള്‍ കച്ചി അംഗങ്ങള്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മൂന്ന് യുവതികളാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അതില്‍ കൂടുതല്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രിയടക്കം തുറന്ന് സമ്മതിച്ചാണ്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെങ്കില്‍ എന്തുകൊണ്ട് വാവര് പള്ളിയില്‍ സ്ത്രീകള്‍ക്ക് കയറിക്കൂടെന്ന ചോദ്യം ഉയര്‍ത്തുകയാണ് ഹിന്ദു സംഘടനകള്‍.

വാവര് പള്ളിയിലെ സ്ത്രീവിലക്കുകളും ലംഘിക്കണമെന്ന് വ്യക്തമാക്കി ഒരു സംഘം സ്ത്രീകള്‍ ഇവിടേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു മക്കള്‍ കച്ചി പ്രവര്‍ത്തകരായ സ്ത്രീകളാണ് വാവര് പള്ളി ലക്ഷ്യം വെച്ച് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

 വാവര് പള്ളി

വാവര് പള്ളി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെങ്കില്‍ വാവര് പള്ളിയിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് നേരത്തേ തന്നെ വാദം ഉയര്‍ന്നിരുന്നു. എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമായതോടെ വാവര് പള്ളിയും ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.

 മൂന്ന് സ്ത്രീകള്‍

മൂന്ന് സ്ത്രീകള്‍

വാവര് പള്ളിയില്‍ കയറണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹിന്ദു മക്കള്‍ കച്ചി പ്രവര്‍ത്തകരായ മൂന്ന് സത്രീകള്‍ കേരളത്തില്‍ എത്തിയിരുന്നു.തിരുപ്പൂര്‍ സ്വദേശിയായ രേവതി, തിരുനെല്‍വേലി സ്വജേശി ഗാന്ധിമതി, മറ്റൊരു സ്ത്രീയും മൂന്ന് പുരുഷനുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 കസ്റ്റഡിയില്‍ എടുത്തു

കസ്റ്റഡിയില്‍ എടുത്തു

ശബരിമലയില്‍ സ്ത്രീകള്‍ കയറിയ സ്ഥിതിക്ക് തങ്ങളേയും വാവര് പള്ളിയില്‍ കയറാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം പാലക്കാട് കൊഴിഞ്ഞാംപാറയില്‍ എത്തിയ ഈ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 പിന്‍മാറില്ല

പിന്‍മാറില്ല

എന്നാല്‍ ഇവര്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ തന്നെയുള്ള 20 പേര്‍ വാവര് പള്ളി ലക്ഷ്യം വെച്ച് എത്തുന്നുണ്ടെന്നാണ് വിവരം. ഇവര്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും പോലീസ് കണക്കാക്കുന്നു.

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

അതേസമയം സ്ത്രീകള്‍ എവിടെയാണെന്നത് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ വാവര് പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.

 സാമുദായിക പ്രശ്നം

സാമുദായിക പ്രശ്നം

എന്നാല്‍ ഈ സമയത്ത് പള്ളിയില്‍ പ്രവേശിക്കുന്നത് സമുദായിക പ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്ന് പോലീസ് കണക്കാക്കുന്നു. ഇത് സമുദായിക സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാകുമെന്നും പോലീസ് കണക്കാക്കുന്നു.

 വിശദീകരണവുമായി മഹല്ല്

വിശദീകരണവുമായി മഹല്ല്

അതേസമയം വാവര് പള്ളിയില്‍ കയറുന്നതിന് സുപ്രീം കോടതി വിധിക്ക് മുന്‍പോ പിന്‍പോ സ്ത്രീകള്‍ക്ക് ഒരു വിലക്കും ഇല്ലെന്ന് വാവര് പള്ളി മഹല്ല് കമ്മിറ്റി വ്യക്തമാക്കി. നേരത്തേ തന്നെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു.

 ആചാരങ്ങള്‍ തുടരാം

ആചാരങ്ങള്‍ തുടരാം

തീര്‍ത്ഥാടകര്‍ പള്ളിയല്‍ കയറി വലം വെച്ച ശേഷമാണ് മലയ്ക്ക് പോകുന്നത്. മുമ്പത്തെ പോലെ തന്നെ പള്ളിയില്‍ എത്തുന്ന എല്ലാവര്‍ക്കും തങ്ങളുടെ വിശ്വാസത്തിന് അനുസൃതമായ ആചാരങ്ങള്‍ തുടരാം

 ഊര്‍ജ്ജിതമാക്കി പോലീസ്

ഊര്‍ജ്ജിതമാക്കി പോലീസ്

നിക്കാര ഹാളില്‍ കയറുന്നതിന് മാത്രമാണ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കി. അതേസമയം ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

English summary
sabarimala women entry hindu makkal kachi to enter in vavar mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X