കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

Google Oneindia Malayalam News

ആറ് വനിതകള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയതോടെ മണ്ഡലകാലവും സന്നിധാനത്ത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് ആശങ്ക. ഈ മാസം 17 ന് ശനിയാഴ്ച്ചയാകും തൃപ്തി ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. മലചവിട്ടാതെ തിരിച്ചു പോകില്ലെന്നും തൃപ്തി വ്യക്തമാക്കുന്നു.

<strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്</strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിണറായി വിജയനും കത്തെഴുതിയതായും തൃപ്തി അറിയിച്ചു. മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ച്ചയില്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം തൃപ്തി ദേശായിയെ ഒരു കാരണവശാലും മലകയറാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി.

ഭൂമാതാ ബ്രിഗേഡ് നേതാവ്

ഭൂമാതാ ബ്രിഗേഡ് നേതാവ്

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ശബരിമല കയറാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് അയ്യപ്പധര്‍മ്മസേന നോതാവും താഴ്മണ്‍ തന്ത്രികുടുംബാംഗവുമായ രാഹുല്‍ ഇശ്വര്‍ വ്യക്തമാക്കിയത്.

കോടതിയലക്ഷ്യം ആവുമെന്നതിനാല്‍

കോടതിയലക്ഷ്യം ആവുമെന്നതിനാല്‍

കോടതിയലക്ഷ്യം ആവുമെന്നതിനാല്‍ തൃപ്തിയെ തടയുമെന്ന് പറയുന്നില്ല. പക്ഷെ വഴിനീളെ വിശ്വാസികള്‍ നിരന്ന് കിടന്ന് പ്രതിഷേധിക്കും. ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയെ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകു.

ഞങ്ങള്‍ മൂന്നൂംകല്‍പ്പിച്ചാണ്

ഞങ്ങള്‍ മൂന്നൂംകല്‍പ്പിച്ചാണ്

തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നൂംകല്‍പ്പിച്ചാണ്. തൃപ്തി ദേശായി മലകയറുന്നത് പ്രതിരോധിക്കാന്‍ വിശ്വാസികളായ അമ്മമാരെയും അണിനിരത്തും. മലയാളുകളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളു.

തൃപ്തിക്ക് അറിയില്ല

തൃപ്തിക്ക് അറിയില്ല

മലയാളികളും തമിഴ്ന്‍മാരും തെലുങ്കരും കന്നഡികരുമായ വിശ്വാസികളെക്കുറിച്ച് തൃപ്തിക്ക് അറിയില്ല. അവരുടെ വിശ്വാസത്തിന്റെ ശക്തി തൃപ്തി കാണാനിരിക്കുന്നതേയുള്ളു. ദില്ലിയില്‍ നിന്ന് തൃപ്തി ശബരിമലയില്‍ വരുന്നത് ഭക്തി കൊണ്ടല്ല. അയ്യപ്പനെ അറിയാത്തത് കൊണ്ട് വരുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

അയ്യപ്പനെ കളിയാക്കാന്‍

അയ്യപ്പനെ കളിയാക്കാന്‍

അയ്യപ്പനെ കളിയാക്കാനാണ് തൃപ്തി വരുന്നത്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ വരുമെന്ന് പറഞ്ഞത് തന്നെ ഭക്തി കൊണ്ടല്ല. തൃപ്തിയുടെ വരവിന് മുന്നോടിയായി ഞാന്‍ ശബരിമലയിലേക്ക് പോകും. ഇരുമുടിക്കെട്ടുമായി പോകുന്ന തങ്ങളെ പോലീസിന് നിയമപരമായി തടയാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കത്തില്‍

കത്തില്‍

അതേസമയം ശബരിമലയിലെത്തുന്ന തന്റെ സുരക്ഷക്ക് പുറമെ ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ തൃപ്തി ദേശായി വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃപ്തി കത്തയച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്കും

പ്രധാനമന്ത്രിക്കും

വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ്ഹ്‌സ് അല്ലെങ്കില്‍ ഹോട്ടല്‍മുറി, ഭക്ഷണം എന്നിവയാണ് തൃപ്തിയുടെ ആവശ്യം. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ കേരളാ ഡിജിപിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്.

ഭീഷണി

ഭീഷണി

ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫേസ്ബുക്കിലൂടെ മുവായിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് വന്നത്. നേരത്തെ ശബരിമലയില്‍ മാധ്യപ്രവര്‍ത്തകരടക്കം അക്രമിക്കപ്പെടുന്ന സ്ഥിയുണ്ടായി. അതിനാലാണ് ഇത്തരത്തില്‍ കത്ത് നല്‍കിയതെന്നും തൃപ്തി അഭിപ്രായപ്പെടുന്നു.

താന്‍ മടങ്ങിപ്പോവില്ല

താന്‍ മടങ്ങിപ്പോവില്ല

സന്നിധാനത്ത് എത്തി ദര്‍ശനം നടത്താതെ താന്‍ മടങ്ങിപ്പോവില്ല. മടങ്ങിപ്പോകാനുള്ള ടിക്കറ്റ് താന്‍ ബുക്ക് ചെയ്തിട്ടില്ല. ശബരിമലയില്‍ ദര്‍ശനം സാധ്യമാവുന്നത് വരെ കേരളത്തില്‍ തുടരാനാണ് തന്റെ തീരൂമാനം. അത് എത്രയും പെട്ടെന്ന് സാധ്യമാകും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കത്ത് ശ്രദ്ധയില്‍പ്പെട്ടില്ല

കത്ത് ശ്രദ്ധയില്‍പ്പെട്ടില്ല

അതേസമയം തൃപ്തി ദേശായി അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. പോലീസിന് കത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അവര്‍ വൃക്തമാ്ക്കുന്നു. ഇതിനകം തന്നെ മണ്ഡലകാലത്ത് ദര്‍ശനം നടത്താനായി 550 ല്‍ അധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

English summary
sabarimala women entry issue; rahul easwar aganst thripthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X