കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിവാദം മലയിറങ്ങുമോ? ചൂരലെടുത്ത് കേന്ദ്രം.. നട്ടം തിരിഞ്ഞ് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

കേരളത്തിൻറെ പ്രാണനെടുത്ത മഹാപ്രളയത്തിൽ നിന്ന് കരകരയറും മുന്‍പെ സംസ്ഥാനത്തിന്റെ സമാധാനന്തരീക്ഷം തകർക്കുംവിധം ശബരിമല സ്ത്രീ പ്രവേശന വിവാദം ആളിക്കത്തുകയാണ്. പ്രളയകാലത്ത് ജാതി,മത ഭേദമന്യേ പരസ്പരം കൈ കോര്‍ത്ത് പ്രവർത്തിച്ചവർ വിശ്വാസത്തിൻറെ പേരിൽ തമ്മിലടി തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. ബിജെപി ഉൾപ്പെടെയുള്ള ഹൈന്ദവ രാഷ്ട്രീയ പാർട്ടികൾ വിഷയം ഹൈജാക്ക് ചെയ്തതോടെ ശബരിമലയിലെ ക്രമസമാധാനവും സർക്കാരിന് തീരാതലവേദനയായിട്ടുണ്ട്. സന്നിധാനം വരെ പ്രതിഷേധമെത്തിയതിനും ശബരിമല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനും സാക്ഷിയായി. അയ്യപ്പദർശനമാഗ്രഹിച്ച് മലകയറിയ സ്ത്രീകൾക്ക് പ്രതിഷേധാഗ്നിയിൽ തിരിച്ചിറങ്ങേണ്ടി വന്നു.

 പതിറ്റാണ്ടുകളുടെ വിധി

പതിറ്റാണ്ടുകളുടെ വിധി

നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് യുവതീ പ്രവേശനം സാധ്യമാക്കി കൊണ്ടുള്ള ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. 2006 ൽ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻറെ സെക്രട്ടറി ഭക്തി പസ്രീജ സേത്തിയാണ് സ്ത്രപ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നത്. എങ്കിലും ആദ്യ വർഷങ്ങളിൽ വിധിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. എന്നാൽ 2007 ൽ ഇടത് സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയിൽ എല്ലാവർക്കും തുല്യ അവകാശമാണെന്ന് വ്യക്തമാക്കിയ സർക്കാർ സ്ത്രീകൾക്ക് മാത്രമായി പ്രവേശനത്തിന് ഒരു പ്രത്യേക ദിവസം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും കോടതിയിൽ വ്യക്തമാക്കി.

 ഉമ്മൻചാണ്ടിയും പിണറായിയും തിരുത്തി

ഉമ്മൻചാണ്ടിയും പിണറായിയും തിരുത്തി

എന്നാൽ പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ നിലപാട് തിരുത്തി. സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്ന് സത്യവാങ്ങ്മൂലവും നൽകി.ഇതോടെ കേസിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. 2016 ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ പിന്നാലെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് വീണ്ടും ജീവൻ വെച്ചത്. നീണ്ട വിചാരണങ്ങൾക്കിടെ ആചാരങ്ങളിലുള്ള കോടതി ഇടപെടലുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെ വീണ്ടും പിണറായി സർക്കാർ മുൻ സർക്കാരിൻറെ നിലപാടല്ലെന്നും സ്ത്രീപ്രവേശനം അനുവദിക്കാമെന്നും സത്യവാങ്മൂലം നൽകി.സർക്കാരിൻറേതിന് വിഭിന്നമായി ദേവസ്വം ബോർഡ് തിരുമാനം എടുത്തതോടെ വീണ്ടും വാദപ്രതിവാദങ്ങൾ നീണ്ടു. ഒടുവിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ആർത്തവത്തിൻറെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും വ്യക്തമാക്കി.

 ലക്ഷ്യം രാഷ്ട്രീയ നേട്ടം

ലക്ഷ്യം രാഷ്ട്രീയ നേട്ടം

സുപ്രീം കോടതി വിധിക്ക് പിന്നാലെ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്തിരുന്നു. നേരത്തെ ഒ. രാജഗോപാൽ അടക്കമുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിലൂടെ സ്ത്രീപ്രവേശന ആവശ്യം മുൻനിർത്തി ലേഖനം എഴുതിയിരുന്നു. ശബരിമല വിഷയത്തിൽ റിവ്യൂഹർജ്ജി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധിയെ സ്വാഗതം ചെയ്തു. പ്രഖ്യാപിത നിലപാടിന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടിയതിലെ നിർവൃതിയിലായിരുന്നു സി.പി.എം നേതൃത്വം.

 ചുവടുമാറ്റി പാര്‍ട്ടികള്‍

ചുവടുമാറ്റി പാര്‍ട്ടികള്‍

വിശ്വാസികളിൽ വലിയൊരു വിഭാഗത്തിന്റെ വികാരം സ്ത്രീപ്രവേശന അനുമതിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ചുവടുമാറ്റി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സമുദായ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങിയതോടെ കോൺഗ്രസ് പാളയവും ബി.ജെ.പിയുടെ വഴിയേയെത്തി. ബി.ജെ.പിയുടെ പ്രക്ഷോഭം കോൺഗ്രസിന്റെ വോട്ടുകളാവും കൂടുതൽ ചോർത്തുകയെന്ന് തിരിച്ചറിഞ്ഞ നേതൃത്വം കെ. സുധാകരനെ മുൻനിർത്തി സർക്കാരിനെതിരെയും സുപ്രീംകോടതി വിധിക്കെതിരെയും പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടു.

 ഊര്‍ജ്ജം പകര്‍ന്ന് കോണ്‍ഗ്രസ്

ഊര്‍ജ്ജം പകര്‍ന്ന് കോണ്‍ഗ്രസ്

ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയുമെന്ന് വരെ കെ. സുധാകരൻ പ്രഖ്യാപിച്ചു. ഫലത്തിൽ ബി.ജെ.പി തുടക്കമിട്ട സമരത്തിന് കൂടുതൽ ഊർജ്ജം പകരുകയായിരുന്നു കോൺഗ്രസ്. സമരം നയിക്കുന്നത് ബി.ജെ.പിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടതിനാൽ കോൺഗ്രസിന്റെ പ്രതിഷേധങ്ങൾ ബി.ജെ.പിക്ക് ബലമേകുകയല്ലാതെ രാഷ്ട്രീയപരമായി യാതൊരു നേട്ടവുമുണ്ടാക്കിയില്ല.ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നെന്നും തങ്ങളുടെ പദ്ധതിയിൽ എല്ലാവരും വീഴുകയിരുന്നെന്ന ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തന്നെ തുറന്നുപറയുകയും ചെയ്തു.

 ഭരണഘടനാ ബാധ്യത

ഭരണഘടനാ ബാധ്യത

ഇതോടെ സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് ഭരണഘടന ബാധ്യതയാണെന്ന് സർക്കാരും വ്യക്തമാക്കി. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ ഇതിനെതിരെ രംഗത്തെത്തി. അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന വാദമായിരുന്നു ഇക്കൂട്ടർ ഉയർത്തിയത്. ഇതോടെ അതുവരെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ബിജെപിയും ആർഎസ്എസും ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പിനിറങ്ങി. ആദ്യം വിധിയെ അംഗീകരിച്ച യുഡിഎഫും നിലപാടിൽ നിന്ന് തകിടം മറഞ്ഞു. ശബരിമല സംഘർഷ ഭൂമിയാകുന്ന കാഴ്ചയായിരുന്നു പിന്നീട് ഉണ്ടായത്. പ്രവർത്തകരെ ഉൾപ്പെടുത്തി വലിയ രീതിയിൽ നാമജപ പ്രതിഷേധകൾ ബിജെപി സംഘടിപ്പിച്ചു. വിധി നടപ്പാക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന പ്രതിഷേധകർ ആക്രോശിച്ചു.

 യുവതീ പ്രവേശനം ആളികത്തി

യുവതീ പ്രവേശനം ആളികത്തി

എന്നാൽ വിധി നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിച്ചു. ഇതോടെ തുലാമാസ പൂജയ്ക്ക് നട തുറന്ന പിന്നാലെ വിശ്വാസ സംരക്ഷണമെന്ന പേരിൽ പ്രതിഷേധകർ നിലയ്ക്കലും പമ്പയിലും തമ്പടിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധക്കൂട്ടം ആക്രമിച്ചു. മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടു.തുടർന്ന് എട്ടോളം സ്ത്രീകളാണ് ദർശനം നടത്താനാകാതെ മലയിറങ്ങിയത്. ഇതിനിടെ മാധ്യമ പ്രവർത്തകയായ ആന്ധ്രാ സ്വദേശി കവിതയും നടിയും ആക്റ്റിവിസ്റ്റുമായി രഹ്ന ഫാത്തിമയും ശക്തമായ പോലീസ് അകമ്പടിയോടെ നടപന്തലിൽ വരെ എത്തി. എന്നാൽ നടപന്തലിൽ പ്രതിഷേധം കനത്തു.ഒടുവിൽ ഇരുവരും മലയിറങ്ങി. അന്യമതക്കാരിയായ ആക്റ്റിവിസ്റ്റിനെ ശബരിമല കയറ്റി വിശ്വാസം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്നായി ഇതോടെ വാദം. ബിജെപിയും പ്രതിപക്ഷവും ഇത് സർക്കാരിനെതിരെ ആയുധമാക്കി. ഇതോടെ യുവതീ പ്രവേശന വിഷയം ആളി കത്തി.

 കടുത്തനടപടിയിൽ നട്ടംതിരിഞ്ഞ്

കടുത്തനടപടിയിൽ നട്ടംതിരിഞ്ഞ്

ദർശനം നടത്താൻ എത്തിയ 50 വയസ് തികഞ്ഞ സ്ത്രീയെ പോലും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതോടെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിൽ കൂടുതൽ പോലീസിനെ സർക്കാർ ശബരിമലയിൽ വിന്യസിച്ചു. വിവാദ എസ്പി യതീഷ് ചന്ദ്രയ്ക്ക് നലയ്ക്കലിലെ സുരക്ഷാ ചുമതലയും നൽകി. എന്നാൽ ബിജെപിയുടെ സമരത്തിൻറെ ഗതി മാറുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്. നിയന്ത്രണങ്ങൾക്കിടെ മലകയറാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇപ്പോഴും വിവിധ കേസുകളിൽ ജയിലിൽ തുടരുകയാണ് സുരേന്ദ്രൻ. കേന്ദ്ര മന്ത്രിമാരെ ഇറക്കി സമരം മുതലെടുക്കാൻ ശ്രമിച്ച ബിജെപിയുടെ നടപടിയും പൊളിഞ്ഞു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല ദർശനത്തിനായെത്തിയപ്പോൾ എസ്പിയുമായി കൊമ്പ് കോർത്തതും മുഖം നോക്കാതെയുള്ള എസ്പിയുടെ നടപടിയുമെല്ലാം വൻ വാർത്തയായി.

 അക്കിടിപറ്റി ശ്രീധരൻപിള്ള

അക്കിടിപറ്റി ശ്രീധരൻപിള്ള

ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാൽ ശബരിമലയിൽ നടക്കുന്ന സമരങ്ങൾ ബിജെപി ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ നേതാക്കളെല്ലാവരും സന്നിധാനത്തും പരിസരത്തുമായി ഉണ്ടായിരുന്നു. വിശ്വാസികളുടെ രക്ഷകരായി ബിജെപി കത്തിക്കയറുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസംഗം പാർട്ടിക്ക് തിരിച്ചടിയായത്. കോഴിക്കോട് യുവമോർച്ചാ യോഗത്തിനിടെ നടന്ന പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ബിജെപിക്കിത് സുവർണാവസരമാണെന്നും യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് പറയുന്നതിന് മുൻപ് തന്ത്രി തന്നെ വിളിച്ചിരുന്നുമുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകൾ വലിയ വിവാദമാണുണ്ടാക്കിയത്.

 തമ്മിലടിച്ച് തളർന്നു, കേന്ദ്രം ചൂരലെടുത്തു

തമ്മിലടിച്ച് തളർന്നു, കേന്ദ്രം ചൂരലെടുത്തു

സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാടില്ലായ്മയും ബിജെപിയിൽ തമ്മിലടിക്ക് കാരണമായി. ഒരുഘട്ടത്തിൽ സ്ത്രീപ്രവേശനത്തിന് എതിരായാണ് ശബരിമല സമരമെന്ന് പ്രഖ്യാപിച്ച പിള്ള മറ്റൊരു ഘട്ടത്തിൽ സമരം യുവതീ പ്രവേശനത്തിന് എതിരല്ലെന്നും മറിച്ച് കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരാണെന്നും വ്യക്തമാക്കി. ഇതിനിടെ കെ സുരേന്ദ്രൻറെ അറസ്റ്റിൽ കാര്യമായ പ്രതിരോധം തീർക്കാൻ നേതൃത്വത്തിന് കഴിയാതിരുന്നതോടെ ശബരിമലയിൽ പ്രത്യക്ഷ സമരത്തിൽ നിന്ന് പിൻവാങ്ങാൻ വരെ ബിജെപി നിലപാടെടുത്തു. എന്നാൽ താമര വിരിയിക്കാനുളള ശക്തമായ ആയുധം ലഭിച്ചിട്ട് പോലും അത് മുതലെടുക്കാൻ കഴിയാതിരുന്ന സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഇതോടെ ശബരിമല സമരത്തിൽ നിന്ന് പിൻമാറുകയാണെന്ന് വ്യക്തമാക്കിയ ബിജെപി വീണ്ടും സമരം ശക്തമാക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയിട്ടുണ്ട്.

English summary
sabarimala women entry issue year end story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X