കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ നീചനും നികൃഷ്ടനും... സ്ത്രീ പ്രവേശനത്തില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചു എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായി വിജയനെ അധിക്ഷേപിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ ഉള്ള റിവ്യു പെറ്റീഷന്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇതൊരു കള്ള റിപ്പോര്‍ട്ട് ആണെന്നും കള്ള റിപ്പോര്‍ട്ട് ല്‍കി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിജിപിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

K Surendran

നീചനും നികൃഷ്ടനും ആയ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്ന മറ്റൊരു കാര്യം. ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് തെളിയിക്കപ്പെട്ടിരിക്കുന്നത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.

ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളുടെ പട്ടിക സുപ്രീം കോടതി പരിഗണിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എത്ര പേര്‍ കയറി എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളില്‍, ശബരിമല ദര്‍ശനം നടത്തിയ 50 ല്‍ താഴെ പ്രായമുള്ളവരുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ പലര്‍ക്കും യഥാര്‍ത്ഥത്തില്‍ അമ്പതിന് മുകളില്‍ പ്രായവും ഉണ്ട്. ശബരിമല ദര്‍ശനം നടത്തിയ മലയാളികളായ സ്ത്രീകളുടെ പേരുകളും പട്ടികയില്‍ ഇല്ല.

English summary
Sabarimala Women Entry: K Surendran against the submission of the list of women entered Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X