കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ സിപിഎം; തെളിവുമായി സഹോദരന്‍, ഒളിപ്പിച്ചത് കണ്ണൂരില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ CPM

മലപ്പുറം: ശബരിമല വിഷയത്തില്‍ സിപിഎമ്മിനും പോലീസിനുമെതിരെ കനകദുര്‍ഗയുടെ സഹോദരന്‍. കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ കയറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയുടെ സഹോദരന്‍ രംഗത്തുവന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ഗൂഢാലോനചന ആരോപിച്ചിരുന്നു. എന്നാല്‍ സിപിഎം ആണ് സഹോദരിയെ ശബരിമലയിലെത്തിച്ചതിന് പിന്നിലെന്ന് ഭരത് ഭൂഷണ്‍ കുറ്റപ്പെടുത്തുന്നു. വ്യക്തമായ തെളിവ് കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കെയാണ് സിപിഎമ്മിനെതിരെ യുവതിയുടെ സഹോദരന്‍ രംഗത്തുവന്നിരിക്കുന്നത്....

തെളിവുകള്‍ കൈയ്യിലുണ്ട്

തെളിവുകള്‍ കൈയ്യിലുണ്ട്

സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് യുവതീപ്രവേശനത്തിന് പിന്നില്‍ കളിച്ചതെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു. കനക ദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലതവണ വിളിച്ചുസംസാരിച്ചു. ഇതിന്റെ ശബ്ദരേഖ തന്റെ കൈയ്യിലുണ്ടെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

കോടതിയില്‍ നല്‍കും

കോടതിയില്‍ നല്‍കും

യുവതീപ്രവശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മാണ്. അവരുടെ ഫോണ്‍ വിവരങ്ങളുടെ രേഖകള്‍ കൈവശമുണ്ട്. വേണ്ടി വന്നാല്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് കനക ദുര്‍ഗ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു കോഴിക്കോട് കൊയ്‌ലാണ്ടി സ്വദേശിയാണ്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

കഴിഞ്ഞ മാസം 24ന് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ എത്തിയിരുന്നു. അന്ന് പ്രതിഷേധം കാരണം ദര്‍ശനം സാധിച്ചില്ല. ശേഷം ഇരുവരും വീട്ടിലേക്ക് വന്നിരുന്നില്ല. തുടര്‍ന്ന് കനക ദുര്‍ഗയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ആക്രമണ സാധ്യതയുള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ താമസിക്കുകയാണെന്നാണ് കനകദുര്‍ഗ അറിയിച്ചത്.

 ഇരുവരും നാട്ടിലേക്ക്

ഇരുവരും നാട്ടിലേക്ക്

അതേസമയം, കനകദുര്‍ഗയെയും ബിന്ദുവിനെയും പോലീസ് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി. ദര്‍ശനത്തിന് പിന്നാലെ ഇവരെ തിരിച്ച് പമ്പയില്‍ എത്തിച്ചിരുന്നു. ശേഷം അങ്കമാലിയിലേക്ക് പോലീസ് സംരക്ഷണയില്‍ കൊണ്ടുവന്നു. പോലീസ് വാഹനത്തില്‍ തന്നെയാണ് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയത്. ഇരുവരെയും നാട്ടിലേക്ക് എത്തിക്കുകയാണെന്നാണ് വിവരം.

 കഴിഞ്ഞമാസം പുറപ്പെട്ടു

കഴിഞ്ഞമാസം പുറപ്പെട്ടു

കഴിഞ്ഞമാസം വീട്ടില്‍ നിന്ന് പോയതാണ് കനക ദുര്‍ഗ. പിന്നീട് തിരിച്ചുവന്നിട്ടില്ല. കഴിഞ്ഞ മാസം 24ന് അവര്‍ ശബരിമലയിലെത്തിയിരുന്നു. അന്ന് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. വീണ്ടും തിരിച്ചെത്തുമെന്ന് പറഞ്ഞാണ് അന്ന് കനക ദുര്‍ഗയും ബിന്ദുവും മടങ്ങിയത്. ശബരിമലയില്‍ നിന്ന് മടങ്ങിയെങ്കിലും ഇരുവരും വീട്ടിലേക്ക് തിരിച്ചില്ല.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വീട്ടുകാര്‍ കനകദുര്‍ഗയുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് ഇല്ലെന്നാണ് അന്ന് അവര്‍ അറിയിച്ചത്. എന്നാല്‍ പത്തനംതിട്ടയിലും കോട്ടയത്തുമായി കഴിയുകയായിരുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. കണ്ണൂരിലാണ് താമസിച്ചതെന്ന് സഹോദരന്‍ പറയുന്നു. ഒളിപ്പിച്ചത് സിപിഎം ആണെന്നും സഹോദരന്‍ പറയുന്നു.

 തങ്ങള്‍ എതിര്

തങ്ങള്‍ എതിര്

തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്നാണ് കഴിഞ്ഞമാസം പുറപ്പെടുമ്പോള്‍ കനക ദുര്‍ഗ വീട്ടില്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നതിന് തങ്ങള്‍ എതിരാണെന്നും തങ്ങള്‍ വിശ്വാസികളാണെന്നും കനക ദുര്‍ഗയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 എല്ലാം പോലീസ് സംരക്ഷണയില്‍

എല്ലാം പോലീസ് സംരക്ഷണയില്‍

ബുധനാഴ്ച പുലര്‍ച്ചെ പമ്പയിലെത്തിയ കനക ദുര്‍ഗയും ബിന്ദുവും പോലീസിനെ വിവരം അറിയിച്ചു. ശേഷം പോലീസ് സംരക്ഷണയിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. മഫ്തിയിലുള്ള പോലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പോലീസ് സംരക്ഷണമുള്ള കാര്യം ബിന്ദു മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു.

പടി കയറിയില്ല

പടി കയറിയില്ല

സ്ത്രീവേഷത്തില്‍ തന്നെയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. എന്നാല്‍ പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല. വിഐപി ലോഞ്ച് വഴിയാണ് ഇവരുടെ ദര്‍ശനത്തിന് പോലീസ് സൗകര്യം ഒരുക്കിയത്. പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും പോലീസ് സംരക്ഷണം നല്‍കിയെന്നും ബിന്ദു പറഞ്ഞു. നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ നല്‍കുമെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നതെന്ന് ബിന്ദു പറഞ്ഞു.

ഇരുവരുടെയും പ്രായം

ഇരുവരുടെയും പ്രായം

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരവെ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ബിന്ദു പറഞ്ഞു. ആരും പ്രതിഷേധിച്ചില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ലെന്നും ബിന്ദു പറഞ്ഞു. 42, 44 വയസുള്ളവരാണ് ബിന്ദുവും കനക ദുര്‍ഗയും. സുപ്രീംകോടതി ഉത്തരവിന് ശേഷം ആദ്യമായി ദര്‍ശനം നടത്തിയവരാണ് ഇരുവരും.

നട അടച്ചു, തുറന്നു

നട അടച്ചു, തുറന്നു

യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. മഹാ അല്‍ഭുതമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. യുവതികള്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നട അടച്ചു. ശുദ്ധിക്രിയകള്‍ നടത്തിയ ശേഷം തുറന്നു. ഈ പ്രവര്‍ത്തനം കോടതിയലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 വ്യാപക സംഘര്‍ഷ സാധ്യത

വ്യാപക സംഘര്‍ഷ സാധ്യത

യുവതീ പ്രവേശനത്തിന് പിന്നാലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. തിരുവനന്തപുരത്ത് വ്യാപക പ്രതിഷേധമാണ്. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ അടപ്പിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...

English summary
Two women below 50 years allegedly enter Sabarimala; Kanaka Durga brother criticize CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X