Get Updates
Get notified of breaking news, exclusive insights, and must-see stories!

കനക ദുര്‍ഗ പോയത് സപ്ലൈകോ യോഗത്തിന്; എത്തിയത് ശബരിമലയില്‍, തങ്ങള്‍ അറിഞ്ഞില്ലെന്ന് വീട്ടുകാര്‍

Recommended Video

cmsvideo
    കനകദുര്‍ഗ പോയത് സപ്ലൈകോ യോഗത്തിന് എന്ന് പറഞ്ഞ്

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിന്നുള്ള കനക ദുര്‍ഗ, കൊയിലാണ്ടിയില്‍ നിന്നുള്ള ബിന്ദു എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയാണ് ബുധനാഴ്ച രാവിലെ പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

    എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്ന് പോയതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറയുന്നു. കനക ദുര്‍ഗയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ ബിജെപി ഇനി എന്ത് നിലപാട് എടുക്കുമെന്നത് വ്യക്തമല്ല. അങ്ങാടിപ്പുറത്തുള്ള അവരുടെ വീടിന് സുരക്ഷ ശക്തമാക്കി. വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

     വീട്ടില്‍ നിന്ന് പോയത് കഴിഞ്ഞമാസം

    വീട്ടില്‍ നിന്ന് പോയത് കഴിഞ്ഞമാസം

    കഴിഞ്ഞമാസം വീട്ടില്‍ നിന്ന് പോയതാണ് കനക ദുര്‍ഗ. പിന്നീട് തിരിച്ചുവന്നിട്ടില്ല. കഴിഞ്ഞ മാസം 24ന് അവര്‍ ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ ദര്‍ശനം നടത്താന്‍ പ്രതിഷേധം കാരണം സാധിച്ചില്ല. അന്ന് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. വീണ്ടും തിരിച്ചെത്തുമെന്ന് പറഞ്ഞാണ് അന്ന് കനക ദുര്‍ഗയും ബിന്ദുവും മടങ്ങിയത്.

    വീട്ടിലേക്ക് തിരിച്ചില്ല

    വീട്ടിലേക്ക് തിരിച്ചില്ല

    ശബരിമലയില്‍ നിന്ന് മടങ്ങിയെങ്കിലും ഇരുവരും വീട്ടിലേക്ക് തിരിച്ചില്ല. പകരം പത്തനംതിട്ടയിലും കോട്ടയത്തുമായി കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ശബരിലമയലേക്ക് പോകുകയാണെന്ന് ഇരുവരും വീട്ടില്‍ പറഞ്ഞിരുന്നില്ല.

    വീട്ടില്‍ പറഞ്ഞത് ഇങ്ങനെ

    വീട്ടില്‍ പറഞ്ഞത് ഇങ്ങനെ

    തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്നാണ് കനക ദുര്‍ഗ വീട്ടില്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നതിന് തങ്ങള്‍ എതിരാണെന്നും തങ്ങള്‍ വിശ്വാസികളാണെന്നും കനക ദുര്‍ഗയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    പോലീസിനെ വിവരം അറിയിച്ചു

    പോലീസിനെ വിവരം അറിയിച്ചു

    ഇന്ന് പുലര്‍ച്ചെ പമ്പയിലെത്തിയ കനക ദുര്‍ഗയും ബിന്ദുവും പോലീസിനെ വിവരം അറിയിച്ചു. ശേഷം പോലീസ് സംരക്ഷണയിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. മഫ്തിയിലുള്ള പോലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പോലീസ് സംരക്ഷണമുള്ള കാര്യം ബിന്ദു മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു.

     പ്രതിഷേധ സാധ്യത

    പ്രതിഷേധ സാധ്യത

    കഴിഞ്ഞ മാസം ശബരിമലയില്‍ എത്തിയ വേളയില്‍ കനക ദുര്‍ഗയുടെയും ബിന്ദുവിന്റെയും വീടുകള്‍ക്ക് മുന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ഒരുക്കി. നിലവിലെ സാഹചര്യത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കനക ദുര്‍ഗയുടെ ഭര്‍ത്താവും ബന്ധുക്കളില്‍ പലരും ബിജെപി പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ പ്രതിഷേധം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

     പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല

    പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല

    സ്ത്രീവേഷത്തില്‍ തന്നെയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. എന്നാല്‍ പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല. മറ്റൊരു വഴിക്കാണ് ഇവരെ ദര്‍ശനത്തിന് പോലീസ് സൗകര്യം ഒരുക്കിയത്. പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും പോലീസ് സംരക്ഷണം നല്‍കിയെന്നും ബിന്ദു പറഞ്ഞു.

    പോലീസ് വാക്ക് നല്‍കി

    പോലീസ് വാക്ക് നല്‍കി

    നേരത്തെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ഇരുവരെയും മടക്കി അയക്കുകയായിരുന്നു പോലീസ്. പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി. എന്നാല്‍ പിന്നീട് ഒരിക്കല്‍ വന്നാല്‍ സുരക്ഷ ഒരുക്കാമെന്നും പോലീസ് അന്ന് വാക്ക് നല്‍കിയിരുന്നു. നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ നല്‍കുമെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്ന് ബിന്ദു പറഞ്ഞു.

     ഭക്തര്‍ തിരിച്ചറിഞ്ഞു

    ഭക്തര്‍ തിരിച്ചറിഞ്ഞു

    പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരവെ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ബിന്ദു പറഞ്ഞു. ആരും പ്രതിഷേധിച്ചില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ലെന്നും ബിന്ദു പറഞ്ഞു.

    വിഐപി ലോഞ്ച് വഴി

    വിഐപി ലോഞ്ച് വഴി

    പതിനെട്ടാം പടിയല്ല കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനത്തിന് എത്തിയത്. പകരം വിഐപി ലോഞ്ച് വഴിയാണ്. പോലീസുകാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം കയറുന്ന വഴിയാണ് ഇവരെ ദര്‍ശനത്തിന് എത്തിച്ചത്.

    കോടതി ഉത്തരവിന് ശേഷം ആദ്യം

    കോടതി ഉത്തരവിന് ശേഷം ആദ്യം

    1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30ന് സന്നിധാനത്ത് എത്തി. സുരക്ഷിതമായി ദര്‍ശനം നടത്തി. മിനുറ്റുകള്‍ മാത്രം അവിടെ ചെലവഴിച്ചു. ശേഷം സുരക്ഷിതമായി മലയിറങ്ങിയെന്നും ബിന്ദു വ്യക്തമാക്കി. 42, 44 വയസുള്ളവരാണ് ബിന്ദുവും കനക ദുര്‍ഗയും. സുപ്രീംകോടതി ഉത്തരവിന് ശേഷം ആദ്യമായി ദര്‍ശനം നടത്തിയവരാണ് ഇരുവരും.

     നട അടച്ചു, ശുദ്ധികലശം ചെയ്യുമെന്ന് കൊട്ടാരം

    നട അടച്ചു, ശുദ്ധികലശം ചെയ്യുമെന്ന് കൊട്ടാരം

    യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. യുവതികള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം ഒരുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മഹാ അല്‍ഭുതമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. യുവതികള്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നട അടച്ചു. ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+