കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതീ പ്രവേശനം; പിണറായിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞത് ആര്‍എസ്എസ് പദ്ധതി

Google Oneindia Malayalam News

Recommended Video

cmsvideo
നിരോധനാജ്ഞ ജനുവരി 14 വരെ | Oneindia Malayalam

തിരുവനന്തപുരം: 2018 സെപ്റ്റംബര്‍ 28 ന് സുപ്രീംകോടതി വിധി വന്നെങ്കിലും അവിടുന്നു 97 ദിവസങ്ങള്‍ക്കിപ്പുറും 2019 ജനുവരി 2 നായിരുന്നു ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചത്. രണ്ടാം തിയ്യതി പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ബിന്ദു, കനക ദുര്‍ഗ എന്നീ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

വിധി വന്നതിന് ശേഷം നട തുറന്ന ആദ്യ ദിനം മുതല്‍ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ നിരവധി സത്രീകള്‍ ശ്രമം നടത്തിയെങ്കിലും സംഘപരിവാറിന്റെയും ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും പ്രതിഷേധത്തിന്റെ ഫലമായി അതെല്ലാം വിഫലമാകുകയായിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ബിജെപിയുടെ വിജയദിനാഘോഷത്തെ പൊളിക്കുക എന്ന ലക്ഷ്യത്തോടും കൂടിയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രേരിപ്പിച്ചത്

പ്രേരിപ്പിച്ചത്

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് സംഘപരിവാറിന്റെയും ശബരിമല ആചാര സംരക്ഷണ സമിതിയുേെടയും നേതൃത്വത്തില്‍ നടത്താനിരുന്ന വിജയദിനാഘോഷത്തിനുള്ള നീക്കം കൂടിയായിരുന്നു.

വിജയദിനം

വിജയദിനം

തങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലമായി സുപ്രീംകോടതി വിധിയുണ്ടായിട്ടും സര്‍ക്കാറിന് ഒരു യുവതിയേയും പ്രവേശിപ്പിക്കാന്‍ സാധിക്കാതിരുന്നു ശബരിമല നട അടയ്ക്കുന്ന 20 ന് സംസ്ഥാനത്തുടനീളം വിജയദിനമായി ആഘോഷിക്കാനായിരുന്നു സംഘപരിവാര്‍ തയ്യാറെടുത്തിരുന്നത്.

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും

ഈ പദ്ധതി മുന്‍കൂട്ടി മനസ്സിലാക്കിയ സര്‍ക്കാര്‍ മലകയറാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അത് സാധ്യാമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. സന്നിധാനത്തെ പോലീസിനെ വിവരം അറിയിച്ചാല്‍ പദ്ധതി പൊളിയും എന്നതിനാല്‍ അവര്‍ പോലും അറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.

തുടക്കം മുതല്‍

തുടക്കം മുതല്‍

മണ്ഡലകാലത്തിന്റെ തുടക്കം മുതല്‍തന്നെ യുവതികള്‍ എത്തുന്നതിന് തടയിടാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ നിലയുറപ്പിച്ചിരുന്നു. കനത്ത പോലീസ് സംരക്ഷണയില്‍ മരക്കൂട്ടം വരെയെത്തിയ സ്ത്രീകള്‍ക്കുപോലും പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നത് സംഘപരിവാരിന്റെ വിജയമായി.

അടിയറവു പറയേണ്ടിവന്നു

അടിയറവു പറയേണ്ടിവന്നു

മനിതി സംഘമടക്കം എത്തിയപ്പോള്‍ അവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനു മുന്നില്‍ പൊലീസിന് അടിയറവു പറയേണ്ടിവന്നു. ഇതിനു പിന്നാലെ മലകയറാന്‍ എത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ആദ്യഘട്ടത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു.

ദര്‍ശനത്തിനുള്ള വഴിയൊരുക്കി

ദര്‍ശനത്തിനുള്ള വഴിയൊരുക്കി

ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണയോടെ നടന്ന യുവതീപ്രവേശ നീക്കങ്ങളെല്ലാം തടഞ്ഞു ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കിയതു തങ്ങളാണെന്നു പ്രഖ്യാപിക്കാന്‍ സംഘപരിവാര്‍ പദ്ധതി തയ്യാറാക്കിയത്. ഇന്റലിജന്‍സ് മുഖാന്തിരം ഈ വിവരം ചോര്‍ന്നു കിട്ടിയ സര്‍ക്കാര്‍ പദ്ധതി പൊളിക്കാനായി രണ്ടും കല്‍പ്പിച്ച് അതീവ രഹസ്യമായി ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമല ദര്‍ശനത്തിനുള്ള വഴിയൊരുക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം

വിജയദിനാഘോഷോത്തോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസനാപ്പിക്കാനായിരുന്നു ബിജെപി പദ്ധതി. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ നീക്കം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ മലകയറാനെത്തി മടങ്ങിയ ബിന്ദുവും കനകദുര്‍ഗ്ഗയും വീണ്ടും ശബരിമല കയറാന്‍ തയ്യാറായി.

ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞത്

ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞത്

മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാത്രമായിരുന്നു ഈ ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞത്. മഫ്തിയിലുള്ള പോലീസുകാരാണ് ഇരുവര്‍ക്കും സംരക്ഷണം നല്‍കിയത്. യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കില്‍ അതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനം കൂടിയുണ്ട്.

ശശികലയും

ശശികലയും

ഇരുവര്‍ക്കും പിന്നാലെ ശ്രീലങ്കന്‍ യുവതി ശശികലയും മലകയറി. ഇനിയുമാരെയെങ്കിലും മല കയറ്റത്തിനു പ്രേരിപ്പിക്കാനോ കൊണ്ടുപോകാനോ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നോ വ്യക്തമല്ല. അതേസമയം തന്നെ രണ്ടു യുവതികള്‍ സന്നിധാനത്തെത്തിയതോടെ അവിടുത്തെ ചെറുത്തിനല്‍പ്പിന്റേതായ അന്തരീക്ഷത്തിന് ഇനി കുറവുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ

English summary
sabarimala women entry; kerala govt win over sangparivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X