Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി?

Recommended Video

cmsvideo
    സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് സുപ്രീം കോടതിയുടെ അനുമതി? | Oneindia Malayalam

    ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരുകയാണ്. സ്ത്രീകളേ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന സര്‍ക്കാരിന്‍റെ നിലപാടിന്‍റെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്. കേസില്‍ കക്ഷിചേര്‍ന്ന താഴമണ്‍ തന്ത്രികുടുംബാംഗമായ രാഹുല്‍ ഈശ്വറിന്‍റെ വക്കാലത്ത് ഒഴിഞ്ഞ അഡ്വ ബിജുവിന്‍റെ സ്വന്തം നിലയിലുള്ള വാദം കോടതി കേട്ടിരുന്നു.

    സ്വാമി അയ്യപ്പന് നിയമപരമായ അധികാരങ്ങള്‍ ഉണ്ടെന്ന് വാദിച്ച അഡ്വ ബിജു സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി. അതേസമയം ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. വിവരങ്ങള്‍ ഇങ്ങനെ

    ഒഴിവാക്കി

    ഒഴിവാക്കി

    കേസില്‍ കക്ഷിചേര്‍ന്ന രാഹുല്‍ ആശ്വര്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതോടെ സ്വന്തം നിലയില്‍ വിശ്വാസികള്‍ക്കായി വാദിക്കുകയാണെന്ന് അഡ്വ ബിജു കോടതിയെ അറിയിച്ചു. അയ്യപ്പന് നിയപരമായ അധികാരമുണ്ട്. തിരുപ്പതി ക്ഷേത്രത്തിലും ശ്രീപദ്മനാഭ ക്ഷേത്രത്തിലും വിഷ്ണുവാണ് പ്രതിഷ്ഠ എങ്കിലും രണ്ടിടത്തേയും ആചാരങ്ങള്‍ വ്യത്യസ്തമാണ്.

    ശബരിമല

    ശബരിമല

    അതേപോലെ തന്നെയാണ് ശബരിമലയിലെ സാഹചര്യവും. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനാല്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം പാടില്ല.

    നാളെ

    നാളെ

    നാളെ മുസ്ലീം സ്ത്രീകള്‍ക്ക് ഇമാം ആകാണമെന്നോ സുവര്‍ണ ക്ഷേത്രത്തില്‍ സിഖ് സ്ത്രീകള്‍ക്ക് സേവ നടത്തണമെന്നോ ക്രൈസ്തവ വിശ്വാസികളായ സ്ത്രീകള്‍ പുരോഹിതരാകണമെന്നോ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചാല്‍ കോടതി അനുകൂല നിലപാട് എടുക്കുമോയെന്നും ബിജു കോടതിയില്‍ ചോദിച്ചു.

    ആറ്റുകാല്‍ പൊങ്കാല

    ആറ്റുകാല്‍ പൊങ്കാല

    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പുരുഷന്‍മാര്‍ക്കും അനുമതി വേണമെന്ന ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കാരണം വിശ്വാസങ്ങളേയും ആചാരങ്ങളേയും ചോദ്യം ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ നാട് വളര്‍ന്നില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

    പ്രത്യാഘാതങ്ങള്‍

    പ്രത്യാഘാതങ്ങള്‍

    വിശ്വാസത്തെ തള്ളിക്കൊണ്ടുള്ള ഹരജികള്‍ നിയമത്തിനുപരിയായി പരിഗണിച്ചില്ലേങ്കില്‍ അത് പിന്നീട് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടല്ല ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാറിന് ഇക്കാര്യത്തില്‍ വ്യക്തത ഇല്ല.

    തള്ള​ണം

    തള്ള​ണം

    വ്യക്തത ഇല്ലാത്ത കാര്യത്തിലാണ് സര്‍ക്കാര്‍ വാശി കാണിക്കുന്നതെന്നും ബിജു കോടതിയില്‍ വാദിച്ചു. അതേസമയം വിഷയത്തില്‍ കോടതി അനുകൂല തിരുമാനമെടുത്താല്‍ അത് ഹിന്ദുവിശ്വാസികളെ മാത്രമല്ല എല്ലാ മതസ്തരേയും ബാധിക്കുമെന്നും അഡ്വ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയില്‍ വാദിച്ചു.

    ഭരണഘടന

    ഭരണഘടന

    അതേസമയം ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്നും ചരിത്രത്തിന്‍റെ കെട്ടുപാടുകള്‍ ഭരണഘടനയ്ക്ക് ബാധകമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ഭരണഘടനാപരമായി സ്ത്രീകള്‍ പ്രത്യേക വിഭാഗമാണെന്നും അതേസമയം നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ എന്ന ഉപവര്‍ഗീകരണം എങ്ങനെയാണ് വരുന്നതെന്നും കോടതി ചോദിച്ചു.

    അമിക്കസ് ക്യൂരി

    അമിക്കസ് ക്യൂരി

    അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ രംഗത്തെത്തി. ആചാരങ്ങളേയും വിശ്വാസങ്ങളേയും കോടതി മാനിക്കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+