കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ ശബരിമലയില്‍ എത്തുക ആദ്യ മൂന്ന് ദിനങ്ങളില്‍? രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്ക് ഭീഷണി

  • By Aami Madhu
Google Oneindia Malayalam News

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചയോടെ കേരളത്തില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് വിമാനത്താവളത്തിന് പുറത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും തൃപ്തിയെ മലചവിട്ടിക്കില്ലെന്ന് വ്യക്തമാക്കി ശരണം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. അവരെ വിമാനത്താവളത്തിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പ്രതിഷേധകര്‍ തടഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ തൃപ്തിയേയും സംഘത്തേയും പൂനെയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ഇത്തരത്തില്‍ ഭയപ്പെടുത്തിയും തെറിവിളിച്ചും ആക്രമിച്ചും സ്ത്രീകളെ പ്രതിരോധിക്കാന്‍ തന്നെയാണ് വിശ്വാസികളെന്ന പ്രതിഷേധക്കൂട്ടത്തിന്‍റെ തിരുമാനമെങ്കില്‍ നട തുറക്കുന്ന ആദ്യ ദിവസങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് തന്നെയാണ് സൂചന. കാരണം ഇത്തവണ ശബരിമലയില്‍ എത്താന്‍ രജിസ്റ്റര്‍ ചെയ് സ്ത്രീകളില്‍ പലരും നട തുറക്കുന്ന ആദ്യ ദിവസങ്ങളിലാണ് മലയില്‍ എത്തുകയത്രേ. വിവരങ്ങള്‍ ഇങ്ങനെ

 800 ഓളെ സ്ത്രീകള്‍

800 ഓളെ സ്ത്രീകള്‍

ഇത്തവണ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി 800 സ്ത്രീകള്‍ എത്തുമെന്നാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഡല്‍ഹി, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

ഒന്ന് മുതല്‍ മൂന്ന് വരെ

ഒന്ന് മുതല്‍ മൂന്ന് വരെ

എന്നാല്‍ സുരക്ഷ മുന്‍കരുതി ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്ന കാര്യവും വ്യക്തമല്ല. രജിസ്റ്റര്‍ ചെയ്ത സ്ത്രീകളില്‍ ഭൂരിഭാഗവും നട തുറക്കുന്ന ആദ്യ ദിവസങ്ങളില്‍ ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

 തിരഞ്ഞെടുത്തത്

തിരഞ്ഞെടുത്തത്

ശബരിമലയില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം ദര്‍ശനത്തിനുള്ള സമയവും സ്വയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. അത് അനുസരിച്ച് നട തുറക്കുന്ന
ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ദര്‍ശനം നടത്താനാണ് ഇവരില്‍ പലരും തിരഞ്ഞെടുത്തിരിക്കുന്നത്.

 സ്ത്രീകള്‍ക്ക് നേരെ ഭീഷണി

സ്ത്രീകള്‍ക്ക് നേരെ ഭീഷണി

ഇതോടെ വൃശ്ചികം ഒന്നു മുതല്‍ മൂന്ന് വരെ ശബരിമലയില്‍ സ്ഥിതി സംഘര്‍ഷഭരിതമാകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. അതേസമയം രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരങ്ങള്‍ സൈറ്റുകളില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ക​ണ്ടെത്തി ഇവര്‍ക്ക് നേരെ ഭീഷണി ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 രണ്ട് പേര്‍ക്ക് മാത്രം

രണ്ട് പേര്‍ക്ക് മാത്രം

വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ വിലാസവും മൊബൈല്‍ നമ്പറും അടങ്ങുന്ന പട്ടിക പരിശോധിക്കാനുള്ള അധികാരം രണ്ട് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.
അതിനിടെ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

 മലയിറങ്ങണം

മലയിറങ്ങണം

നട അടച്ചുകഴിഞ്ഞാല്‍ തീര്‍ത്ഥാടകര്‍ ഉടന്‍ മലയിറങ്ങണെമെന്നും സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം വേണമെങ്കില്‍ പോലീസ് ഹെല്‍പ് ലൈന്‍ നമ്പറിയില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 പോരാടണമെന്ന് സുരേന്ദ്രന്‍

പോരാടണമെന്ന് സുരേന്ദ്രന്‍

എന്നാല്‍ പോലീസ് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയാലും ഒറ്റ യുവതികളെ പോലും മലചവിട്ടിക്കില്ലെന്ന് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ആത്മഭിമാനമുള്ള വിശ്വാസികള്‍ യുവതികളെ തടയാനെത്തണമെന്നാണ് സുരേന്ദ്രന്‍റെ ആഹ്വാനം.

 ആചാരലംഘനം നടത്തും

ആചാരലംഘനം നടത്തും

'സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു.
ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം.

 രണ്ട് മാര്‍ഗങ്ങള്‍

രണ്ട് മാര്‍ഗങ്ങള്‍

ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക.

 ചരിത്രപരമായ പോരാട്ടം

ചരിത്രപരമായ പോരാട്ടം

രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sabarimala women entry more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X