Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്! ഭിത്തിയിലൊട്ടിച്ച് കോടതി! വാദങ്ങള്‍

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസമാണ് സം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സുപ്രീം കോടതിയും സ്വീകരിച്ചത്.

എന്നാല്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദ്യം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച ഭരണ സമിതി സുപ്രീം കോടതിയില്‍ ഇപ്പോള്‍ നിലപാട് മാറ്റി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചത്. കോടതിയിലെ വാദങ്ങള്‍ ഇങ്ങനെ

സുപ്രീം കോടതി

സുപ്രീം കോടതി

സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ അനുകൂലമായ പരാമര്‍ശമാണ് സുപ്രീം കോടതിയും നടത്തിയിരിക്കുന്നത്.ഇതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ശബരിമല ഒരു പൊതുക്ഷേത്രമാണെന്നും അതിനാല്‍ ആരാധനയ്ക്കും തുല്യ അവകാശം വേണമെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.

കോടതി

കോടതി

സ്ത്രീകളുടെ ക്ഷേത്ര പ്രവേശന അവകാശം തടയുന്നത് ഭരണഘടന വിരുദ്ധം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പൊതുജനങ്ങള്‍ക്കുള്ളതാണെങ്കില്‍ അവിടെ പ്രവേശിക്കാന്‍ ആര്‍ക്കും സാധ്യമാകണം എന്നും കോടതി വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ എല്ലാ പ്രായ്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം ബോര്‍ഡ് പുതിയ ഭരമണ സമിതിയും അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ പ്രവേശനത്തെ ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

പാടില്ല

പാടില്ല

41 ദിവസത്തെ വ്രതം എടുത്ത് മനസും ശരീരവും ശുദ്ധീകരിച്ച് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് പോരാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ കഴിയില്ല.

സ്ത്രീകള്‍ക്ക് മാത്രമല്ല

സ്ത്രീകള്‍ക്ക് മാത്രമല്ല

വിവേചനം സ്ത്രീകള്‍ക്ക് മാത്രമല്ല. മറിച്ച് ഇത്തരത്തില്‍ വ്രതം എടുക്കാന്‍ സാധിക്കാത്ത എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. മുസ്ലീം പള്ളികളില്‍ അടക്കം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുണ്ട്.

തന്ത്രി

തന്ത്രി

ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രിയാണ് തിരുമാനമെടുക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തില്‍ മാസത്തിലെ അഞ്ച് ദിവസം പ്രായഭേദ്യമന്യേ സ്ത്രീപ്രവേശം ആകാമെന്ന ദേവസ്വം നിലപാടിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.അഞ്ച് ശതമാനം സ്ത്രീകളാണ് പ്രവേശനത്തിന് വാശിപിടിക്കുന്നതെന്ന ദേവസ്വം ബോര്‍ഡ് വാദത്തേയും കോടതി വിമര്‍ശിച്ചു.

അപ്രത്യക്ഷമാകുമോ

അപ്രത്യക്ഷമാകുമോ

മാസത്തില്‍ അഞ്ച് ദിവസം സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ ക്ഷേത്രത്തിലെ ബ്രഹ്മചാരിയായ അയ്യപ്പന്‍ എന്ത് ചെയ്യുമെന്ന് പരിഹാസ രൂപേണ കോടതി ചോദിച്ചു. വ്യക്തത ഇല്ലാത്ത നിലപാടാണ് ദേവസ്വം ബോര്‍ഡിന്‍റേതെന്നും കോടതി വിമര്‍ശിച്ചു.

50 വര്‍ഷം

50 വര്‍ഷം

നിലവിലെ ആചാരങ്ങള്‍ക്ക് 50 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂവെന്ന് നിരീക്ഷിച്ച കോടതി സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശത്തിന്‍റെ ലംഘനം തന്നെയെന്ന് വിലയിരുത്തി.

ഹാപ്പി ടു വെയ്റ്റ്

ഹാപ്പി ടു വെയ്റ്റ്

ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് നേരത്തേ തന്നെ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാപ്പി ടു വെയ്റ്റ് എന്ന ഹാഷ് ടാഗിലായിരുന്നു കാമ്പെയ്ന്‍ നടന്നിരുന്നത്.

അവകാശം

അവകാശം

ആര്‍ത്തവത്തിന്‍റെ പേരിലാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് കാമ്പെയ്നില്‍ ഉള്‍പ്പെട്ടവര്‍ മുന്നോട്ട് വെച്ചത്. ശബരിമലയില്‍ പൂജ ചെയ്യാനല്ല മറിച്ച് പ്രാര്‍ത്ഥന നടത്താനുള്ള അവകാശത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും കോടതിയെ സമീപിച്ചതെന്നും ഇക്കൂട്ടര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+