കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനകദുര്‍ഗയെ പാര്‍പ്പിച്ചത് രഹസ്യകേന്ദ്രത്തില്‍; സ്ഥലങ്ങള്‍ മാറി, ട്രാക്ടര്‍ പോകുന്ന വഴിയിലൂടെ....

Google Oneindia Malayalam News

Recommended Video

cmsvideo
കനകദുർഗയും ബിന്ദുവും എത്തിയത് എങ്ങനെ? | Oneindia Malayalam

തിരുവനന്തപുരം: രണ്ടു യുവതികളെ പോലീസ് എങ്ങനെയാണ് പ്രതിഷേധക്കാര്‍ അറിയാതെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചത്. അവസരം കാത്തിരുന്ന്, വ്യക്തമായ ആസൂത്രണത്തോടെ, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഓപറേഷനായിരുന്നു അത്.

കഴിഞ്ഞമാസം 24ന് ശബരിമലയിലെത്തിയ കനകദുര്‍ഗയ്ക്കും ബിന്ദുവിനും ദര്‍ശനത്തിന് സാധിച്ചിരുന്നില്ല. ദര്‍ശനം നടത്തണമെന്ന് ഇരുവരും നിര്‍ബന്ധം പിടിച്ചു. ഇപ്പോള്‍ പോകണമെന്നും അവസരം ഒരുക്കാമെന്നും പോലീസ് വാക്കു കൊടുക്കുകയായിരുന്നു. പിന്നീട് ഇരുവരും പോലീസ് സംരക്ഷയിലാണ് കഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ നീക്കത്തിന്റെ പര്യവസാനമാണ് പ്രതിഷേധക്കാരുടെ കണ്ണ് വെട്ടിച്ച് ബുധനാഴ്ച പുലര്‍ച്ചെ നടന്ന ദര്‍ശനം......

ഏഴ് ദിവസം നീണ്ട ആസൂത്രണം

ഏഴ് ദിവസം നീണ്ട ആസൂത്രണം

ഏഴ് ദിവസം നീണ്ട ആസൂത്രണത്തിന്റെ ഫലമായാണ് യുവതികളെ പ്രതിഷേധക്കാര്‍ ഒഴിഞ്ഞ സമയം ശബരിമലയില്‍ എത്തിക്കാന്‍ പോലീസിന് സാധിച്ചത്. കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനത്തിന് പോലീസിന്റെ സഹായം തേടിയിരുന്നു. പോലീസ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടി. കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

 കോട്ടയം ജില്ലയുടെ അതിര്‍ത്തിയില്‍

കോട്ടയം ജില്ലയുടെ അതിര്‍ത്തിയില്‍

പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ മടങ്ങിയ യുവതികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞു. ആശുപത്രിവിട്ട ശേഷം പോലീസ് സംരക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലാണ് താമസിപ്പിച്ചത്. എന്നാല്‍ അവിടെ സ്ഥിരമാക്കിയില്ല. മാറി മാറി താമസിച്ചു.

 എല്ലാം മറച്ചുവച്ചു

എല്ലാം മറച്ചുവച്ചു

കോട്ടയം എസ്പി ഹരിശങ്കര്‍ ഐപിഎസിനാണ് യുവതികളുടെ സംരക്ഷണത്തിന്റെ ചുമതലുണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും നീക്കങ്ങള്‍ അറിയാമായിരുന്നു. സാധാരണ പോലീസുകാരില്‍ നിന്നും ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വനിതാ പോലീസുകാരില്‍ നിന്നും നീക്കങ്ങള്‍ രഹസ്യമാക്കിവച്ചു.

 കൂട്ടുകാരിയുടെ വീട്ടില്‍ എന്ന്

കൂട്ടുകാരിയുടെ വീട്ടില്‍ എന്ന്

തിരഞ്ഞെടുത്ത വനിതാ പോലീസിന്റെ സുരക്ഷയിലായിരുന്നു ഇരുവരും. ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. കനക ദുര്‍ഗയെ ഇടയ്ക്ക് വീട്ടുകാര്‍ വിളിച്ചിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ താമസിക്കുകയാണെന്നും പ്രതിഷേധം തണുക്കട്ടെ എന്നുമാണ് മറുപടി നല്‍കിയത്.

വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറി

വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറി

ചൊവ്വാഴ്ച വൈകീട്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം രണ്ടു യുവതികളുമായി രാത്രി എരുമേലിയിലെത്തി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം യുവതികള്‍ എത്തുന്ന വിവരം കൈമാറി. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല.

 ട്രാക്ടര്‍ പോകുന്ന പാതയിലൂടെ

ട്രാക്ടര്‍ പോകുന്ന പാതയിലൂടെ

ട്രാക്ടര്‍ പോകുന്ന പാതയിലൂടെയാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. വിവരങ്ങള്‍ ഓരോന്നും ഡിജിപിയെ അറിയിച്ചുകൊണ്ടേ ഇരുന്നു. മഫ്തിയിലുള്ള പോലീസ് സംഘം യുവതികള്‍ക്കൊപ്പമുണ്ടായിരുന്നു. പതിനെട്ടാം പടി കയറ്റാതെ ഉദ്യോഗസ്ഥര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിന് അടുത്തെത്തിച്ചു. ദര്‍ശനം നടത്തി ഉടന്‍ മടങ്ങുകയും ചെയ്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...

English summary
Two women below 50 years enter Sabarimala; Police planning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X