ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി; പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടു!!
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ പമ്പയിലും നിലക്കലും വൻ അക്രമമായിരുന്നു നടന്നത്. വനിത മാധ്യമപ്രവർത്തകരെയടക്കം അക്രമിക്കുകയും അസഭ്യം പറയുകയും ചാനൽ വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാൽ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി.
ശബരിമലയില്‍ നടതുറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് കാര്യമായി കേസുകള്‍ എടുത്തിരുന്നില്ല. ഇപ്പോഴാണ് അക്രമ സംഭവങ്ങളില്‍ പങ്കാളിയായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഫോട്ടോകള്‍ ശേഖരിച്ചിരിക്കുന്നത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലും പമ്പയിലും അടക്കം അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്നവ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications