കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ആണെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. സുവര്‍ണാവസരം ബിജെപിക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞെന്നത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. ശബരിമല വോട്ടായി മാറിയെന്നതിന്‍റെ സൂചനയായി നാല് മണ്ഡലങ്ങളിലെ ഉയര്‍ന്ന വോട്ട് വിഹിതമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

<strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!</strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!

യുഡിഎഫ്, എല്‍ഡിഎഫ് പ്രചരണങ്ങളെ തള്ളുന്നതാണ് വോട്ട് വിഹിതത്തിലെ ഉയര്‍ച്ചയെന്ന് ബിജെപി അവകാശപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂറ്റന്‍ പോളിങ്ങാണ് കേരളത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. ബിജെപി പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇത്തവണ പോളിങ്ങ് ഉയരുകയും ചെയ്തു.കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ 65 ശതമാനം പോളിങ്ങ് മാത്രമാണ് നടന്നത്.

 ഉയര്‍ന്നു

ഉയര്‍ന്നു

എന്നാല്‍ ഇത്തവണ അത് 75 ശതമാനമായി. തിരുവനന്തപുരത്താകട്ടെ കഴിഞ്ഞ വര്‍ഷം 68 ശതമാനം പോളിങ്ങ് നടന്നപ്പോള്‍ ഇത്തവണ അത് 74 ആയി. ശബരിമല വിഷയമാണ് ഈ ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് ബിജെപിയുടെ അവകാശവാദം.

 ശരിവെയ്ക്കുന്നു

ശരിവെയ്ക്കുന്നു

ഈ അവകാശവാദങ്ങള്‍ ശരിവെക്കുന്നതാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന വോട്ട് വിഹിതമെന്നും ബിജെപി അവകാശപ്പെടുന്നു. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയെന്നാണ് പ്രവചനം.

 അക്കൗണ്ട് തുറക്കും

അക്കൗണ്ട് തുറക്കും

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ് ഇത്.പുറത്തുവന്ന അഞ്ച് സര്‍വ്വേകള്‍ തിരുവനന്തപുരത്ത് ബിജെപി തന്നെയാണെന്നാണ് പ്രവചനം. ശബരിമല സമരത്തിന്‍റെ പ്രക്ഷോഭ കേന്ദ്രമായ പത്തനംതിട്ടയിലും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 31 ശതമാനം വോട്ട് കിട്ടിയെന്നാണ് പ്രവചനം.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്‍റോ ആന്‍ണിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. തിരുവനന്തപുരവും പത്തനംതിട്ടയും കൂടാതെ തൃശ്ശൂരും പാലക്കാടും ബിജെപി വോട്ടു വിഹിതം ഉയര്‍ത്തിയെന്ന് ബിജെപി പ്രവചിക്കുന്നു.
ഇവിടെ രണ്ടിടത്തും വോട്ട് വിഹിതം 20 കടക്കുമെന്നാണ് പ്രവചനം.

 രണ്ടിടത്തും

രണ്ടിടത്തും

തൃശ്ശൂരില്‍ സുരേഷ് ഗോപി 23 ശതമാനം വോട്ട് നേടും. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂസിനും പിന്നില്‍ മൂന്നാമതായിരിക്കും സുരേഷ് ഗോപി എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 29 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് പ്രവചനം.

 രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന് 41 ശതമാനം വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ടാം സ്ഥാനം ബിജെപിക്കായിരിക്കുമെന്നും ബിജെപി സര്‍വ്വേ പ്രവചിക്കുന്നു. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് വോട്ട് ശതമാനം 44 ശതമാനം ആയിരിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.. എല്‍ഡിഎഫിന് 38 ഉം സര്‍വ്വേ പ്രവചിക്കുന്നുണ്ട്. അതേസമയം ഇവിടെ എന്‍ഡിഎയ്ക്ക് 14 ശതമാനം വോട്ട് വിഹിതമേ ഉണ്ടാകുള്ളൂ എന്നും സര്‍വ്വേ പ്രവചിക്കുന്നു.

 വോട്ട് വിഹിതം

വോട്ട് വിഹിതം

മധ്യകേരളത്തില്‍ എന്‍ഡിഎ വോട്ട് നില 15 ശതമാനം ആയിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 16 ശതമാനം വോട്ട് വിഹിതമായിരുന്നു. ഈ നാല് മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും വോട്ട് ശതമാനം കാര്യമായി കൂടിയിട്ടില്ല. ശബരിമല അലയടിച്ച തെക്കന്‍ കേരളത്തിലെ ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലും വോട്ട് വിഹിതം കുറവാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ ശബരിമല വിഷയമല്ല ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ന്നത് സാധാരണ വര്‍ധനവാണെന്നാണ് മറുപക്ഷം വാദുക്കുന്നത്.

English summary
ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X