കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കത്തുന്നു!!പമ്പയിലും നിലയ്ക്കലും എത്തി പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുന്നു. തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധങ്ങള്‍ ഇനിയും കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് പ്രതിഷേധകര്‍ നല്‍കുന്നത്.

ഒരൊറ്റ ദളിതനും അയ്യപ്പനെ രക്ഷിക്കാന്‍ സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്! വൈറലായി മൃദുലദേവിയുടെ കുറിപ്പ്ഒരൊറ്റ ദളിതനും അയ്യപ്പനെ രക്ഷിക്കാന്‍ സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്! വൈറലായി മൃദുലദേവിയുടെ കുറിപ്പ്

സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ഇപ്പോള്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പര്‍ണശാല കെട്ടി ശരണ മന്ത്ര കൂട്ടായ്മ നടത്തുകയാണ്. ഇവിടേയ്ക്ക് നിരവധി വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിനായി ഇവിടെ അണിനിരക്കുമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 പര്‍ണാശല കെട്ടി പ്രതിഷേധം

പര്‍ണാശല കെട്ടി പ്രതിഷേധം

പമ്പയിലും നിലയ്ക്കലും കൂടുതല്‍ പര്‍ണശാല കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് ശരണമന്ത്ര കൂട്ടായ്മയുടെ തിരുമാനം. കോടതി ഉത്തരവ് പുനപരിശോധിക്കും വരെ രാപകല്‍ നാമജപ ആഘോഷം നടത്തി പ്രതിഷേധിക്കുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

 തടയും

തടയും

ആചാരം ലംഘിച്ച് യുവതികള്‍ മലയില്‍ എത്തിയാല്‍ നിലയ്ക്കലില്‍ വെച്ച് തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നത്. 50 വയസിന് താഴെയുള്ള സ്ത്രീകളേയും വനിതാ പോലീസുകാരേയും മലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് നിലയ്ക്കലില്‍ സമരപന്തലില്‍ ഇരിക്കുന്നവരുടെ ഭീഷണി.

 തുലാമാസ പൂജയ്ക്ക്

തുലാമാസ പൂജയ്ക്ക്

തുലാമാസ പൂജകള്‍ക്കായി ഈ മാസം 17 നാണ് ശബരിമല നട തുറക്കുക. 14,15 ദിവസങ്ങളില്‍ ഇവിടെ വനിതാ പോലീസിനെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തിരുമാനം. എന്നാല്‍ അങ്ങനെയൊരു നീക്കമുണ്ടായാല്‍ പ്രതിഷേധം കത്തിപടരുമെന്ന് ശബരിമല ആചാര സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 പ്രതിസന്ധി

പ്രതിസന്ധി

അതേസമയം പ്രതിഷേധം കടുക്കുകയാണെങ്കില്‍ വനിതാ പോലീസുകാരെ നിയോഗിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. എങ്കിലും അടിയന്തര സാഹചര്യം നേരിടാന്‍ അറുപത് അംഗ വനിതാ പോലീസുകാരെ വിന്യസിക്കാന്‍ സുസജ്ജമാക്കും.സന്നിദാനത്ത് സ്ത്രീകളായ വനിതാ പോലീസുകാരെ വിന്യസിക്കുന്നത് തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു.

നിരോധനാജ്ഞ?

നിരോധനാജ്ഞ?

സമരപന്തലിലേക്ക് അയ്യപ്പ ഭക്തരായ പ്രതിഷേധക്കാര്‍ കൂടുതലായി എത്തി തുടങ്ങിയതോടെ ഇവരെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പോലീസ്. ഇവരെ നേരിടാന്‍ പമ്പയിലും നിലയ്ക്കലും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കാന്‍ സാധ്യത ഉണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയും പോലീസിനുണ്ട്.

 സിനിമാ താരങ്ങള്‍

സിനിമാ താരങ്ങള്‍

ചെങ്ങന്നൂരില്‍ നിന്ന് അടുത്ത ദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയില്‍ സിനിമാ താരങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്ക് നടക്കുന്ന യാത്രയിലാണ് സിനിമാ താരങ്ങള്‍ പങ്കെടുക്കുക.

വിധിക്കെതിരെ

വിധിക്കെതിരെ

നടന്‍ ദേവന്‍, കൊല്ലം തുളസി, ശ്രീ അയ്യപ്പന്‍ സീരിയലിനായി വേഷമിട്ട കൗശിക് ബാബു , സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രതിഷേധ യാത്രയില്‍ പങ്കെടുക്കും. നേരത്തേ നടിമാരായ ഭാമ, നവ്യാ നായര്‍ എന്നിവര്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.

പ്രതിഷേധിക്കും

പ്രതിഷേധിക്കും

എന്നാല്‍ ഏതൊക്കെ താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം.

Recommended Video

cmsvideo
സോഷ്യൽ മീഡിയ ട്രോൾ പൊങ്കാല കാണാം! | Oneindia Malayalam
 സിപിഎം നേതാക്കള്‍

സിപിഎം നേതാക്കള്‍

ഇതിനിടെ സിപിഎം നേതാക്കള്‍ വിധിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ നേതാക്കള്‍ പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. ഇതിൽ പാർട്ടി അംഗമായ തിരക്കഥാകൃത്തും ഇടതുപക്ഷ സ്വതന്ത്രരായി ജയിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

 എന്‍എസ്എസും

എന്‍എസ്എസും

അതിനിടെ വിധിയില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ് എന്നതിന് തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്ത്രി കുടുംബവും

തന്ത്രി കുടുംബവും

വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. വിധിയിലെ ആചാരങ്ങളെ ബാധിക്കുന്ന ഭാഗങ്ങള്‍ റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. ഒന്നാം തീയതിക്ക് മുന്‍പായി കോടതിയെ സമീപിക്കുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

"പ്ലാന്‍ ബി" യുമായി രാഹുല്‍ ഗാന്ധി!! ബിജെപിക്ക് മറുപണി നല്‍കാന്‍ കോണ്‍ഗ്രസ്

English summary
sabarimala women entry protests in pampa and nilaikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X