കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; നിലയ്ക്കലില്‍ വ്യാപക സംഘര്‍ഷം, കല്ലേറ്, ലാത്തിച്ചാര്‍ജ്!!

Google Oneindia Malayalam News

Recommended Video

cmsvideo
പോലീസിനെ ആക്രമിച്ച് സമരക്കാർ | Oneindia Malayalam

പമ്പ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കൈവിടുന്നു. നിലയ്ക്കലില്‍ വ്യാപക സംഘര്‍ഷം. ഒട്ടേറെ പേരെ പോലീസ് പിടികൂടി. അയ്യപ്പധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു.

വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ കൈയ്യേറ്റം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പോലീസ് ശക്തമായ നീക്കം നടത്തുന്നത്. നിലയ്ക്കലില്‍ വനിതാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.. വിശദാംശങ്ങള്‍ ഇങ്ങനെ...

പമ്പ പോലീസിന്റെ നടപടി

പമ്പ പോലീസിന്റെ നടപടി

രാഹുല്‍ ഈശ്വറിനെ പമ്പ പോലീസാണ് അറസ്റ്റ് ചെയ്തത്. സന്നിധാനത്തിന് സമീപത്ത് നിന്നാണ് പമ്പാ പോലീസ് രാഹുല്‍ ഈശ്വറിനെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന കേസിലാണ് അറസ്റ്റ്. രാഹുലിനെ കസ്റ്റഡിയിലെടുത്തതോടെ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവരെയും കസ്റ്റഡിയില്‍ എടുത്തു.

രാഹുല്‍ എത്തിയത്

രാഹുല്‍ എത്തിയത്

അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റുന്നത്. യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ഥനാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് പുലര്‍ച്ചെ നാല് മണിക്കാണ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്. മുത്തശ്ശിയും കൂടെയുണ്ടായിരുന്നു. പോലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു. ഒരു വാഹനവും നിലയ്ക്കലിന് അപ്പുറത്തേക്ക് പോലീസ് കടത്തിവിടുന്നില്ല.

വാക്കേറ്റം, സംഘര്‍ഷം

വാക്കേറ്റം, സംഘര്‍ഷം

രാഹുലിനെ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് നിലയ്ക്കലില്‍ തന്നെ പ്രാര്‍ഥനാ സമരം നടത്താന്‍ തന്ത്രി കുടുംബം തീരുമാനിക്കുകയായിരുന്നു. യുവതികളെ തടഞ്ഞ് സമരം ചെയ്യില്ലെന്നാണ് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു.

വ്യാപക അക്രമം അഴിച്ചുവിട്ടു

വ്യാപക അക്രമം അഴിച്ചുവിട്ടു

പ്രതിഷേധം ആക്രമണസ്വഭാവത്തിലേക്ക് കടന്നു. നിലയ്ക്കല്‍ മേഖലയിലൂടെ കടന്നുപോകുന്ന യുവതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് ആക്ഷേപം. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപബ്ലിക് ടിവി സംഘത്തിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബസില്‍ കയറി ഒരു മാധ്യമപ്രവര്‍ത്തകയെ സമരക്കാര്‍ ആക്രമിച്ചു.

 മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു

മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു

റിപബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ന്യൂസ് പോര്‍ട്ടല്‍ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത ബാലനെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു. ന്യൂസ് 18, റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധികള്‍ വന്ന വാഹനും കേടുവരുത്തി. കെഎസ്ആര്‍ടിസി ബസിനും പോലീസ് വാനിനും നേരെ കല്ലേറുണ്ടായി. കൂടുതല്‍ പോലീസിനെ വിന്യസിക്കാര്‍ തീരുമാനിച്ചു. കമാന്റോകളെ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പോലീസ് ലാത്തി വീശി

പോലീസ് ലാത്തി വീശി

പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിക്കുന്നുണ്ട്. ഇവരെ പിരിച്ചുവിടാന്‍ നിലയ്ക്കലില്‍ പോലീസ് ലാത്തിവീശി. സമരപന്തല്‍ പൊളിച്ച് പോലീസ് വിരട്ടിയോടിച്ചെങ്കിലും സമരക്കാര്‍ വീണ്ടുമെത്തി പന്തല്‍ പുനസ്ഥാപിച്ചു. റോഡിന് ഒരുവശം പോലീസും മറുവശം സമക്കാരും തമ്പടിച്ചതോടെ സംഘര്‍ഷം ഉണ്ടാകുമെന്ന പ്രചാരണം ശക്തമായിരുന്നു. തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്.

 കല്ലേറും കൈയ്യേറ്റവും

കല്ലേറും കൈയ്യേറ്റവും

പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പോലീസ് ഏറെ നേരം കാഴ്ചക്കാരായി. അയ്യപ്പന്‍മാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. ബസ്സിന് നേരെ കല്ലെറിഞ്ഞു. ബസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വാഹനം പോലീസുകാര്‍ നോക്കിനില്‍ക്കെ മീറ്ററുകള്‍ അപ്പുറത്ത് അടിച്ചുതകര്‍ത്തു.

 ഭക്തര്‍ മാന്യമായി പെരുമാറി

ഭക്തര്‍ മാന്യമായി പെരുമാറി

ന്യൂസ് മിനിട്‌ റിപ്പോര്‍ട്ടര്‍ സരിതയെ പമ്പയിലേക്കുള്ള യാത്രാ മധ്യേ വച്ചാണ് ആക്രമിച്ചത്. ബസ്സിലെ അയ്യപ്പ ഭക്തര്‍ മാന്യമായി പെരുമാറിയെന്ന് സരിത പറഞ്ഞു. നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ചിരുന്ന ആള്‍ക്കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറഞ്ഞു. ബസില്‍ തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ചുകയറി തെറി പറയുകയും ഇറക്കിവിടുകയുമായിരുന്നുവെന്നും സരിത പറഞ്ഞു. മുഖം മറച്ചാണ് സമരക്കാരില്‍ കൂടുതല്‍ പേരും ആക്രമണം നടത്തുന്നത്.

 ചിതറിയോടി സമരക്കാര്‍

ചിതറിയോടി സമരക്കാര്‍

ഏറെ നേരം പോലീസ് ഇടപെട്ടിരുന്നില്ല. നാല് മണിക്കൂറോളം അക്രമികള്‍ വാഹനങ്ങള്‍ തടയുകയും പരിശോധിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന ബോധ്യപ്പെട്ടതോടെയാണ് പോലീസ് ശക്തമായി ഇടപെട്ടത്. ലാത്തി വീശിയതോടെ സമീപത്തെ പ്ലാന്റേഷനിലേക്ക് ചിതറി ഓടിയവരെ പോലീസ് പിന്തുടര്‍ന്ന് വിരട്ടി ഓടിച്ചു. സന്നിധാനത്ത് ഹിന്ദുമഹാസഭയുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

ശക്തമായ പോലീസ് സന്നാഹം

ശക്തമായ പോലീസ് സന്നാഹം

700 ഓളം സായുധ പോലീസുകാരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. 100 വനിതാ പോലീസുകാരും ഇതില്‍പ്പെടും. ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരാണ് പോലീസ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗത്തെ സുരക്ഷ ശക്തിപ്പെടുത്താന്‍ വിന്യസിച്ചിട്ടുണ്ട്.

കമാന്റോ ടീമും എത്തുന്നു

കമാന്റോ ടീമും എത്തുന്നു

രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍, ഒരു കമാന്റോ ടീം എന്നിവരെ ഉടന്‍ അയക്കുമെന്നും ഡിജിപി അറിയിച്ചു. 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പോലീസുകാര്‍ എന്നിവര്‍ കൂടി ഉടന്‍ നിലയ്ക്കല്‍, പമ്പ മേഖലകളില്‍ എത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രി ഇപി ജയരാജനും പറഞ്ഞു.

English summary
Sabarimala issue: Rahul Easwar Under Police Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X