കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക്; ബിജെപി ചര്‍ച്ച നടത്തി, പള്ളിക്കേസില്‍ സാവകാശം തേടിയില്ലേ?

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് | Oneindia Malayalam

കോഴിക്കോട്: ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുള്ള എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഏഴ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Sree

ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. കരുതല്‍ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു നിയമം കേരളത്തില്‍ നിലവിലുണ്ടോ.

1975ന് ശേഷം അങ്ങനെ ഒരു നിയമം നിലവിലില്ല. പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ പാടില്ലെന്നാണ് നിയമം. എന്തടിസ്ഥാനത്തിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ആരാണ് പോലീസിന് ഈ അധികാരം നല്‍കിയതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്.. രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ നിന്ന് മടങ്ങിഅറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്.. രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ നിന്ന് മടങ്ങി

ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിലയില്‍ യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. അഞ്ചുകോടിയിലേറെ ആളുകള്‍ വരുന്ന സ്ഥലമാണ്. ശബരിമലയില്‍ പുറത്തുനിന്നുള്ള സംസ്ഥാനക്കാരും വരുന്നുണ്ട്. അതുകൊണ്ട് തന്നെ കേരള സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തില്‍ വരുന്ന വിഷയമില്ലിത്.

ശബരിമലയുടെ എല്ലാ പൈതൃകവും നശിപ്പിക്കാനാണ് സര്‍ക്കാര് ശ്രമിക്കുന്നത്. പള്ളിക്കേസില്‍ സാവകാശ ഹര്‍ജി സര്‍ക്കാര്‍ നല്‍കിയില്ലേ. എന്നാല്‍ ശബരിമല വിഷയത്തില്‍ നല്‍കുന്നില്ല. ഇത് വിവേചനമാണ്. ഈ വിവേചനമാണ് കേരളം നേരിടുന്ന പ്രശ്‌നമെന്നും ശ്രീധരന്‍ പിള്ളപറഞ്ഞു.

English summary
Sabarimala Protest: Sasikala arrest illegal, says PS Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X