കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച്ച ഹര്‍ത്താല്‍; ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധം, കോടതിയില്‍ അപ്പീല്‍ നല്‍കും

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ശിവസേനയുടെ ആഹ്വാനം. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവവസേന സംസ്ഥാന പ്രസിഡന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

<strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം</strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം

ഭക്തിയുടെ പേരില്‍ വിവേചനം പാടില്ലെന്ന് വ്യക്തമാക്കിയാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധി സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമേകുന്നു കേരള ഹിന്ദു പൊതു ആരാധനാ പ്രവേശനച്ചട്ടത്തിന്റെ മുന്നാം(ബി) വകുപ്പ് കോടതി റദ്ദാക്കുകയായിരുന്നു.

<strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം</strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

shabari

കോടതി വിധി സര്‍ക്കാറും ഇടത് നേതാക്കളും സ്വാഗതം ചെയ്തപ്പോല്‍ വിധിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം ശ്രമം അനുവദിക്കില്ല എന്ന പ്രതികരണമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നടത്തിയതത്. അതേസമയം വിധിയെ മാനിക്കുന്നുവെന്നായിരുന്നു ആര്‍എഎസ്എസ് നിലപാട്

English summary
sabarimala women entry shiv sena called for state wide hartal on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X