ദില്ലി: ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Recommended Video
സുപ്രീം കോടതിയിൽ വാദങ്ങൾ നിർണ്ണായകമാവുന്നു | Oneindia Malayalam
Feb 06, 2019, 3:05 pm IST
കുംഭമാസ പുജകള്‍ക്ക് നട തുറക്കും മുമ്പ് വിധിയുണ്ടാകില്ല
Feb 06, 2019, 3:03 pm IST
വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചു
Feb 06, 2019, 2:54 pm IST
പുനഃപരിശോധന ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റിവെച്ചു. വിധി പറയല്‍ ഇന്നില്ല
Supreme Court reserves the judgement on a batch of review petitions over the entry of women of all age groups in Sabarimala temple. pic.twitter.com/jluRxPm8fH
ഇന്ദിര ജയ്സിങിന്റെ വാദം പൂർത്തിയായി. തന്ത്രിയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വാദം തുടങ്ങി
Feb 06, 2019, 2:48 pm IST
ഞങ്ങൾക്ക് തടസ്സങ്ങളില്ലാതെ ക്ഷേത്രം സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ദിര ജയ്സിങ്
Feb 06, 2019, 2:48 pm IST
ശുദ്ധികലശം തൊട്ടുകൂടായ്മയുടെ തെളിവ്
Feb 06, 2019, 2:48 pm IST
സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ഇന്ദിര ജയ്സിങ്
Feb 06, 2019, 2:40 pm IST
ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്നും ഇന്ദിര ജയ്സിങ്
Feb 06, 2019, 2:39 pm IST
ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തിൽ പോകണം എന്നാണ് വിശ്വാസമെങ്കിൽ അത് സംരക്ഷിക്കപ്പെടണമെന്ന് ഇന്ദിര ജയ്സിങ്
Feb 06, 2019, 2:38 pm IST
ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം യുവതികള്‍ക്ക് നേരെ വധ ഭീഷണിയുണ്ടായത് കോടതിയെ അറിയിക്കുന്നു
Feb 06, 2019, 2:36 pm IST
തുല്യതയില്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം
Feb 06, 2019, 2:36 pm IST
ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന്റെ തെളിവ്. ശബരിമല ആരുടേയും കുടുംബ സ്വത്തല്ലെന്നും പൊതു ക്ഷേത്രമാണെന്നും ഇന്ദിര ജയ്സിങ്
Feb 06, 2019, 2:31 pm IST
കനകദുര്‍ഗ്ഗയും ബിന്ദുവും പ്രവേശിച്ചതിന് ശേഷം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവവും ഇന്ദിര ജയ്സിങ് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി
Feb 06, 2019, 2:30 pm IST
സ്ത്രീകളെ മാറ്റി നിർത്താൻ ഇപ്പോഴും ശ്രമം നടക്കുന്നു എന്ന് ഇന്ദിര ജയ്സിങ്
Feb 06, 2019, 2:29 pm IST
കനക ദുർഗ്ഗയ്ക്കും ബിന്ദുവിനും വേണ്ടി ഇന്ദിര ജയ്സിങ് വാദം തുടങ്ങി
Feb 06, 2019, 2:29 pm IST
ദേവസ്വം ബോർഡിന്റെ വാദം പൂർത്തിയായി
Feb 06, 2019, 2:26 pm IST
തുല്യതയില്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം
Feb 06, 2019, 2:25 pm IST
ജൈവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ലെന്നും ദേവസ്വം ബോർഡ്
Feb 06, 2019, 2:23 pm IST
സുപ്രീം കോടതി വിധിയെ മാനിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായും അഭിഭാഷകൻ
Feb 06, 2019, 2:22 pm IST
ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് ദ്വിവേദി
Feb 06, 2019, 2:21 pm IST
സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമാണ് നിലപാട് മാറ്റിയതെന്ന് ദേവസ്വം ബോര്‍ഡ്
Feb 06, 2019, 2:20 pm IST
ദേവസ്വം ബോര്‍ഡ് നിലപാട് മറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
Feb 06, 2019, 2:14 pm IST
ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ്.തുല്യാവകശം എന്നത് എല്ലാവര്‍ക്കും പ്രധാനപ്പെട്ടത്
Feb 06, 2019, 2:13 pm IST
സുപ്രീംകോടതിയില്‍ വീണ്ടും വാദം തുടങ്ങി.ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിക്കുന്നു
Feb 06, 2019, 12:54 pm IST
കേസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം തുടരും
Feb 06, 2019, 12:53 pm IST
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍
Feb 06, 2019, 12:51 pm IST
കോടതി ഇന്ന് മൂന്ന് മണിവരെ മാത്രം
Feb 06, 2019, 12:51 pm IST
ആചാരങ്ങളിൽ കോടതിയ്ക്ക് ഇടപെടാമെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ. കേസിൽ സർക്കാർ വാദം പൂർത്തിയായി
READ MORE
9:15 AM, 6 Feb
ബുധനാഴ്ച്ച രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസുമാരായ ആർഎഫ് നരിമാന്, എംഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
9:16 AM, 6 Feb
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം പ്രവശേനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ലെ വിധിക്കെതിരായി 49 പുനഃപരിശോധനാ ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളുമാണ് സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
9:16 AM, 6 Feb
കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള, തന്ത്രി കണ്ഠരര് രാജീവര്, രാമ രാജവര്‍മ്മ, ചലച്ചിത്ര താരം കൊല്ലം എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ കോടതി പരിഗണിക്കും.
9:22 AM, 6 Feb
പുനപരിശോധ ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന ശശികുമാര വര്‍മ്മ
9:35 AM, 6 Feb
സുപ്രീംകോടതിയില്‍ നിന്ന് വരുന്ന വിധി എന്തായാലും അത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
10:06 AM, 6 Feb
വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
10:23 AM, 6 Feb
പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നാമജപം തുടങ്ങി
10:35 AM, 6 Feb
യുവതീ പ്രവേശന വിധി സുപ്രീംകോടതി പരിഗണിക്കുന്നു
10:37 AM, 6 Feb
ശബരിമല കേസിൽ എൻഎസ്എസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ പരാശരൻ വാദങ്ങൾ ഉന്നയിക്കുന്നു. അഭിഷേക് സിങ്വിയുംകോടതിയില്
10:44 AM, 6 Feb
പുന:പരിശോധന ആവശ്യത്തിൽ വാദങ്ങൾ ഒതുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. മുഖ്യ വിഷയം വിധി പുനപരിശോധിക്കണമോ എന്നതാണെന്നും ചീഫ് ജസ്റ്റിസ്
10:45 AM, 6 Feb
യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ്
10:46 AM, 6 Feb
എന്തുകൊണ്ടാണ് വിധി പുനഃപരിശോധിക്കേണ്ടതെന്ന് കോടതി
10:48 AM, 6 Feb
ഭരണഘടനയുടെ 15- ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ദാക്കിയത് ഗുരുതര പിഴവെന്ന് എൻഎസ്എസിന് വേണ്ടി കെ പരാശരൻ
10:52 AM, 6 Feb
പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കെ പരാശരന്
10:52 AM, 6 Feb
പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കെ പരാശരന്
11:09 AM, 6 Feb
ശബരിമലയിലെ ആചാരം തൊട്ടുകൂടായ്മക്ക് എതിരല്ലെന്ന് കെ പരാശരന്. എന്‍എസ്എസിന്റെ വാദം പൂര്‍ത്തിയായി. തന്ത്രിക്ക് വേണ്ടി ഹാജരായ വി ഗിരി വാദം തുടങ്ങി
Sabarimala review petitions in Supreme Court: Senior advocate K. Parasaran appearing for the Nair Service Society says 'the exclusionary practice in Sabarimala is based on the character of the deity.' pic.twitter.com/pwRliXQjUQ
തന്ത്രിയുടെ അഭിഭാഷകന് വി ഗിരിയുടെ വാദങ്ങള്‍ പൂര്‍ത്തിയായി
11:26 AM, 6 Feb
വിഗ്രഹത്തിന് മേല്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്ന് വി ഗിരിയുടെ വാദം
11:30 AM, 6 Feb
യുവതികളെ തടയുന്നത് മതാചാര പ്രകാരമെന്ന് വി ഗിരി
11:35 AM, 6 Feb
ശബരിമലയിൽ സ്ത്രീകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിലക്കുന്നില്ലെന്ന് മനു അഭിഷേക് സിങ് വി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടിയാണ് മനു അഭിഷേക് സിങ് വി ഹാജരായത്.
11:36 AM, 6 Feb
പ്രതിഷ്ഠയുടെ സ്വഭാവ പ്രകാരം ആണ് നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകളെ ഒഴിവാക്കുന്നത് എന്നും സിങ് വി
11:39 AM, 6 Feb
പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്ന് സിങ് വി
11:39 AM, 6 Feb
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്നും മനു അഭിഷേക് സിങ് വി
11:42 AM, 6 Feb
യുക്തികൊണ്ട് അളക്കാൻ ശബരിമല മ്യൂസിയമല്ല, ക്ഷേത്രമാണെന്നും അഭിഷേക് സിങ് വി
11:43 AM, 6 Feb
മനു അഭിഷേക് സിങ് വിയുടെ വാദം പൂര്‍ത്തിയായി
11:44 AM, 6 Feb
നാലാമതായി ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ വാദിക്കുന്നു
11:46 AM, 6 Feb
സ്ത്രീ പ്രവേശന വിലക്ക് നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമെന്ന് നാഫ്ഡെ
11:52 AM, 6 Feb
ആചാരങ്ങൾ തീരുമാനിക്കേണ്ടത് അതത് സമുദായങ്ങളാണ്. ഭൂരിപക്ഷവികാരം കോടതി വ്രണപ്പെടുത്തണോ എന്നും നാഫ്ഡേയുടെ ചോദ്യം
READ MORE
നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.