കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; പുനഃപരിശോധന ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയായി, കേസ് വിധി പറയാന്‍ മാറ്റിവെച്ചു

Google Oneindia Malayalam News

ദില്ലി: ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    സുപ്രീം കോടതിയിൽ വാദങ്ങൾ നിർണ്ണായകമാവുന്നു | Oneindia Malayalam

    Newest First Oldest First
    3:05 PM, 6 Feb

    കുംഭമാസ പുജകള്‍ക്ക് നട തുറക്കും മുമ്പ് വിധിയുണ്ടാകില്ല
    3:03 PM, 6 Feb

    വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചു
    2:54 PM, 6 Feb

    പുനഃപരിശോധന ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റിവെച്ചു. വിധി പറയല്‍ ഇന്നില്ല
    2:53 PM, 6 Feb

    പുന:പരിശോധന ഹർജി നൽകിയവർ കോടതിയലക്ഷ്യം നടത്തിയവരെന്ന് പിവി ദിനേശ്
    2:50 PM, 6 Feb

    ഹർജിക്കാർക്ക് വേണ്ടി വാദിക്കുന്നത് പിവി ദിനേശ്
    2:49 PM, 6 Feb

    ഇന്ദിര ജയ്സിങിന്റെ വാദം പൂർത്തിയായി. തന്ത്രിയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വാദം തുടങ്ങി
    2:48 PM, 6 Feb

    ഞങ്ങൾക്ക് തടസ്സങ്ങളില്ലാതെ ക്ഷേത്രം സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ദിര ജയ്സിങ്
    2:48 PM, 6 Feb

    ശുദ്ധികലശം തൊട്ടുകൂടായ്മയുടെ തെളിവ്
    2:48 PM, 6 Feb

    സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ഇന്ദിര ജയ്സിങ്
    2:40 PM, 6 Feb

    ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്നും ഇന്ദിര ജയ്സിങ്
    2:39 PM, 6 Feb

    ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തിൽ പോകണം എന്നാണ് വിശ്വാസമെങ്കിൽ അത് സംരക്ഷിക്കപ്പെടണമെന്ന് ഇന്ദിര ജയ്സിങ്
    2:38 PM, 6 Feb

    ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം യുവതികള്‍ക്ക് നേരെ വധ ഭീഷണിയുണ്ടായത് കോടതിയെ അറിയിക്കുന്നു
    2:36 PM, 6 Feb

    തുല്യതയില്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം
    2:36 PM, 6 Feb

    ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന്റെ തെളിവ്. ശബരിമല ആരുടേയും കുടുംബ സ്വത്തല്ലെന്നും പൊതു ക്ഷേത്രമാണെന്നും ഇന്ദിര ജയ്സിങ്
    2:31 PM, 6 Feb

    കനകദുര്‍ഗ്ഗയും ബിന്ദുവും പ്രവേശിച്ചതിന് ശേഷം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവവും ഇന്ദിര ജയ്സിങ് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി
    2:30 PM, 6 Feb

    സ്ത്രീകളെ മാറ്റി നിർത്താൻ ഇപ്പോഴും ശ്രമം നടക്കുന്നു എന്ന് ഇന്ദിര ജയ്സിങ്
    2:29 PM, 6 Feb

    കനക ദുർഗ്ഗയ്ക്കും ബിന്ദുവിനും വേണ്ടി ഇന്ദിര ജയ്സിങ് വാദം തുടങ്ങി
    2:29 PM, 6 Feb

    ദേവസ്വം ബോർഡിന്റെ വാദം പൂർത്തിയായി
    2:26 PM, 6 Feb

    തുല്യതയില്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം
    2:25 PM, 6 Feb

    ജൈവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ലെന്നും ദേവസ്വം ബോർഡ്
    2:23 PM, 6 Feb

    സുപ്രീം കോടതി വിധിയെ മാനിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായും അഭിഭാഷകൻ
    2:22 PM, 6 Feb

    ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് ദ്വിവേദി
    2:21 PM, 6 Feb

    സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമാണ് നിലപാട് മാറ്റിയതെന്ന് ദേവസ്വം ബോര്‍ഡ്
    2:20 PM, 6 Feb

    ദേവസ്വം ബോര്‍ഡ് നിലപാട് മറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
    2:14 PM, 6 Feb

    ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ്.തുല്യാവകശം എന്നത് എല്ലാവര്‍ക്കും പ്രധാനപ്പെട്ടത്
    2:13 PM, 6 Feb

    സുപ്രീംകോടതിയില്‍ വീണ്ടും വാദം തുടങ്ങി.ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിക്കുന്നു
    12:54 PM, 6 Feb

    കേസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം തുടരും
    12:53 PM, 6 Feb

    ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍
    12:51 PM, 6 Feb

    കോടതി ഇന്ന് മൂന്ന് മണിവരെ മാത്രം
    12:51 PM, 6 Feb

    ആചാരങ്ങളിൽ കോടതിയ്ക്ക് ഇടപെടാമെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ. കേസിൽ സർക്കാർ വാദം പൂർത്തിയായി
    READ MORE

    SABA

    നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.

    English summary
    sabarimala women entry supreme court will consider all petitions
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X