നിരോധനാജ്ഞ പ്രഖ്യാപിച്ച് നട തുറക്കണോ? ആലോചിക്കണമെന്ന് തന്ത്രി സമാജം
നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ നട തുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് തന്ത്രി സമാജം. ആചാര ലംഘനം നടത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും തന്ത്രി സമാജം വ്യക്തമാക്കി.

ശബരിമലയില്‍ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ നവംബര്‍ അഞ്ചിന് നടതുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് തന്ത്രി സമാജം രംഗത്തെത്തിയിരിക്കുന്നത്. സദാചാരണ മൂല്യങ്ങളാണ് ക്ഷേത്ര ചൈതന്യത്തെ നിലനിര്‍ത്തുന്നതെന്നിരിക്കെ ആചാരങ്ങളുടെ തിരുമാനവും നടത്തിപ്പും കോടതികള്‍ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും തന്ത്രി സമാജം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി സമവായ ചര്‍ച്ചയ്ക്ക് തന്ത്രി സമാജം തയ്യാറാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. ബ്രാഹ്മണ സമൂഹത്തോട് നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ട്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും തന്ത്രി സമാജം വ്യക്തമാക്കി.












Click it and Unblock the Notifications