കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കലാപ ഭൂമിയാക്കരുത്; എസ്എന്‍ഡിപി സമരത്തിനില്ല, ഭക്തര്‍ക്കൊപ്പമെന്ന് വെള്ളാപ്പള്ളി

Google Oneindia Malayalam News

ചേര്‍ത്തല: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. എന്നാല്‍ പ്രത്യക്ഷ സമരത്തിനില്ല. മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുന്ന നാടാണ് കേരളം. കേരളത്തെ വിശ്വാസത്തിന്റെ പേരില്‍ കലാപ ഭൂമിയാക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെയും യോഗം കൗണ്‍സിലിന്റെയും നിലപാട് നേതൃയോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചുവെന്നും വെള്ളാപ്പള്ളി അറിയിച്ചു.

10

കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. ഈ വേളയില്‍ മറ്റൊരു പ്രതിസന്ധി താങ്ങാന്‍ കേരളത്തിന് സാധിക്കില്ല. എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പ്രക്ഷോഭം എവിടെയും നടക്കില്ല. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭക്തര്‍ക്കൊപ്പമാണെന്ന് നേരത്തെയും പറഞ്ഞതാണ്. നിയമം നടക്കണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നിലയ്ക്കലില്‍ വന്‍ ജനക്കൂട്ടമാണ് രൂപപ്പെടുന്നത്. ആരാണ് നേതൃത്വമെന്ന് വ്യക്തമല്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ഇപ്പോഴത്തെ കളി ശബരിമലയെ നന്നാക്കാനല്ല. ചിലരുടെ വാശിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്തുക എന്നത് ഭക്തരുടെ അവകാശമാണ്. അത് ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വിശദമാക്കി.

Recommended Video

cmsvideo
യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ക്ഷേത്രം അടയ്ക്കും!? | Oneindia Malayalam

ശരണം വിളിയെ മുദ്രാവാക്യമാക്കി പരിവര്‍ത്തനം ചെയ്യുന്നവര്‍ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടും. യുവതികളെ പ്രവേശിപ്പിക്കാനോ തടയാനോ വേണ്ടിയല്ല താന്‍ സന്നിധാനത്ത് എത്തിയത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചില വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Sabarimala issue: SNDP leader Vellappally Nateshan response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X