കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെത് വര്‍ഗീയ വാചക കസര്‍ത്ത്; കേരളത്തില്‍ ചെലവാകില്ലെന്ന് വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാചക കസര്‍ത്തുകള്‍ കേരളത്തില്‍ ചെലവാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കേരളത്തിന്റെ മനസ് അറിയാതെയാണ് ഇവിടെ വന്ന് വര്‍ഗീയ വാചക കസര്‍ത്ത് നടത്തുന്നത്. പ്രസംഗിച്ച് കൈയ്യടി നേടാനാകുമോ എന്ന് നോക്കുകയാണ് അമിത് ഷാ. കഞ്ചിക്കോട് ഫാക്ടറിയടക്കം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിച്ചവരാണ് കേന്ദ്രത്തിലുള്ളത്. എല്ലാം അനുവദിച്ചു തന്നിട്ടുണ്ടെന്ന് പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും വിഎസ് പറഞ്ഞു.

11

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്. ഈ വേളയില്‍ കേന്ദ്രം കേരളത്തോട് എന്താണ് ചെയ്തതെന്ന് ഇവിടെയുള്ള കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നാണ് ഇവര്‍ പറഞ്ഞത്. ഇപ്പോള്‍ കേരളത്തില്‍ വന്ന് സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണ്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും വിഎസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അമിത് ഷായുടെ ആഹ്വാനത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നിരുന്നു. സംഘപരിവാര്‍ സമരത്തിനൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബിജെപി നടത്തുന്ന സമരത്തോട് യോജിപ്പില്ല. എസ്എന്‍ഡിപിക്ക് ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കണം. അത് പൗരന്റെ കടമയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകേണ്ടതില്ലെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. വിശ്വാസികള്‍ക്ക് ഒപ്പമാണ് ഞങ്ങള്‍. പ്രവര്‍ത്തനം കൊണ്ട് സുപ്രീംകോടതി വിധിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വെള്ളാപ്പള്ളി വര്‍ക്കലയില്‍ പറഞ്ഞു.

English summary
Sabarimala issue: VS attack BJP Chief Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X