കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികള്‍ അടങ്ങുന്ന സംഘം 23 ന് ശബരിമലയിലേക്ക്! മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 പേര്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 പേര്‍ ശബരിമലയിലേക്ക് | Oneindia Malaylam

ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ യുവതികളടങ്ങുന്ന സംഘം ഡിസംബര്‍ 23 ന് ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുളള സംഘം ശബരിമലയിലേക്ക് പുറപ്പെടുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

sabarimaladisplay7-154476048

സ്ത്രീകളും പുരുഷന്‍മാരും അടക്കം അഞ്ഞൂറോളം പേര്‍ സംഘത്തില്‍ ഉണ്ട്. തമിഴ്നാട് കേന്ദ്രമാക്കി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക. ഇക്കൂട്ടത്തില്‍ 10 സ്ത്രീകള്‍ കേരളത്തില്‍ നിന്നും ഉണ്ടാകും.

സ്ത്രീപ്രവേശനത്തിന് സഹായം ആവശ്യപ്പെട്ട് പലപ്പോഴായി കേരള സര്‍ക്കാരിന് കത്തയച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചില്ലെന്നും മനീതി വ്യക്തമാക്കി. അതേസമയം ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം തരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. മുന്‍പ് ശബരിമലയിലേക്ക് പോയ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാതിരുന്നതിനാലാണെന്നും അതേസമയം തടഞ്ഞാല്‍ തുടര്‍ച്ചയായി ശ്രമിക്കുമെന്നും മനീതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍റേഴ്സ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
സുരക്ഷ തേടി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

English summary
sabarimala women entry women group plans to visit sabarimala on twenty third dec
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X