കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനിതി സംഘത്തിന്റെ ശബരിമല സന്ദർശനം തടയാനുറച്ച് ബിജെപി; സംഘം കേരളത്തിലേക്ക് കടന്നു, കനത്ത സുരക്ഷ!!

Google Oneindia Malayalam News

കുമളി: ശബരിമല ദര്‍ശനത്തിനെത്തുന്ന മനിതി കൂട്ടായ്മയിലെ സ്ത്രീകളെ തടയുന്നതിനായി ബിജെപി ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. മനിതി കൂട്ടായ്മയിലെ സ്ത്രീകള്‍ പ്രതിഷേധം മറികടന്ന് കേരളത്തിൽ പ്രവേശിച്ചു. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇവർ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നത്.

<strong>മന്ത്രി ജലീലിനെതിരെ വീണ്ടും കരിങ്കൊടി; യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ</strong>മന്ത്രി ജലീലിനെതിരെ വീണ്ടും കരിങ്കൊടി; യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ടതോടെ യാത്രയ്ക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയായിരുന്നു.

sabarimala

നാല്‍പ്പത് പേരടങ്ങിയ മനിതി സംഘത്തിലെ പതിനഞ്ച് പേർ അന്‍പത് വയസ്സിന് താഴെയുള്ളവരാണെന്നാണ് സൂചന. ഞായറാഴ്ച്ച രാവിലെയോടെ കോട്ടയത്ത് എത്തി അവിടെ നിന്നും പമ്പയിലേക്ക് നീങ്ങാനാണ് ഇവരുടെ പദ്ധതിയെന്നാണ് അറിയുന്നത്. മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

എന്നാൽ പോലീസ് സംരക്ഷണയിൽ ഇവർ കേരളത്തിലേക്ക് എത്തുകയായിരുന്നു. ചെന്നൈയിൽ നിന്ന് ടെമ്പോ ട്രാവലറിലാണ് സംഘം യാത്ര പുറപ്പെട്ടത്. റെയില്‍ മാര്‍ഗ്ഗം വരുമെന്നും അങ്ങനെ വന്നാല്‍ ചെന്നൈ എഗ്മോര്‍, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

English summary
sabarimala: Women pilgrims entered in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X