ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച അക്രമം; കെ പി ശശികലയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയ്ക്ക് പിന്നാലെ നടത്തിയ ഹര്‍ത്താല്‍ അക്രമത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്ക്കെതിരെ ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കി. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന ഹര്‍ത്താലിനോട് അനുബന്ധിച്ച് തൊടുപുഴയില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് കെ പി ശശികലയ്ക്കെതിരെ കേസെടുത്തത്. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ജസ്റ്റിസ് കെ ഹരിപാലിന്റെതാണ് ഉത്തരവ്. കെ പി ശശികല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അക്രമത്തിന് ഹര്‍ജിക്കാരി പ്രേരിപ്പിച്ചില്ലെന്ന് കോടതി വിലയിരുത്തി. സബ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടല്ലാതെ മറ്റൊന്നും തെളിവായി ഹാജരാക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല യുവതി പ്രവേശ ഉത്തരവിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതും കോടതി കണക്കിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2018 ലാണ് ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്.

ഇതിന് പിന്നാലെ വലതുപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബി ജെ പി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകരാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കിയിരുന്നത്. പ്രസ്തുത ഹര്‍ത്താല്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യത നിര്‍ണയിക്കാന്‍ കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനാ നേതാക്കളെ അന്ന് രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളിലും കൂട്ടുപ്രതികളാക്കാന്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു.

എന്നിരുന്നാലും, നിയമവിരുദ്ധമായ സംഘം ചേരുന്നതിന് പ്രേരിപ്പിച്ച കുറ്റത്തില്‍ ശശികലയെ ഉള്‍പ്പെടുത്താനുള്ള നിയമപരമായ തെളിവുകളൊന്നും കണ്ടെത്താത്തതിനാല്‍ തനിക്കെതിരായ എല്ലാ നടപടികളും റദ്ദാക്കണമെന്ന ശശികലയുടെ ഹര്‍ജി ജസ്റ്റിസ് കെ ഹരിപാല്‍ അനുവദിക്കുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം, ഹര്‍ജിക്കാരി ചിത്രത്തില്‍ എവിടെയും ഇല്ലെന്നത് വളരെ വ്യക്തമാണ്. അവര്‍ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല. അവരുടെ സാന്നിധ്യം ഒരു സാക്ഷിയും കണ്ടിട്ടില്ല, കോടതി പറഞ്ഞു.

അതിനാല്‍, കുറ്റകൃത്യം ചെയ്യുന്നതില്‍ നിയമവിരുദ്ധമായ സംഘം ചേരുക എന്ന പൊതുലക്ഷത്തില് അവര്‍ പങ്കാളിയാണെന്ന് പറയാനാവില്ല. അവര്‍ കുറ്റകൃത്യത്തിന് പ്രേരണ നല്കിയെന്നോ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നോ പറയാനാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2018 ജനുവരിയില്‍ ശബരിമലയിലെക്കുള്ള യാത്രാമധ്യേയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ദര്‍ശനത്തിനായി ക്ഷേത്രം സന്ദര്‍ശിക്കാനാണ് പോകുന്നതെന്ന് ശശികല പറഞ്ഞെങ്കിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് നീക്കം എന്നായിരുന്നു പൊലീസ് സംശയം. ഇതാണ് ശശികലയെ അറസ്റ്റ് ചെയ്യാന്‍ കാരണം.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി ജെ പിയും അനുബന്ധ സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകന് സജിത്ത് കുമാറാണ് ശശികലയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം ശശികല മാധ്യമങ്ങളിലൂടെ പരസ്യമായി നല്കിയ പ്രസ്താവനയാണ് സംസ്ഥാനത്തുടനീളം നിരവധി അക്രമങ്ങള്‍ക്ക് കാരണമായതെന്ന് വാദിച്ച് മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൃത്വിക് വിടുതല്‍ അപേക്ഷയെ ശക്തമായി എതിര്‍ത്തു എന്നാല്‍ ഒരു വ്യക്തിയെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമപരമായ തെളിവുകള്‍ ഉണ്ടായിരിക്കണമെന്നത് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടാത്ത കേസുകള്‍ പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ അനുവദിച്ചുകൊണ്ട് സംസ്ഥാനം ഉത്തരവിട്ടതും ജഡ്ജി ശ്രദ്ധയില്‍പ്പെടുത്തി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications