കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികൾക്കൊപ്പമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നറിയാൻ പൊതുസമൂഹത്തിന് താല്പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹങ്ങളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ശബരിമല വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ചു പോന്നത്. ആ നിലപാടിൽ മാറ്റമുണ്ടോ എന്നാണ് പിണറായി വ്യക്തമാക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chennithala

ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച കരട് ബില്ല് മികച്ചതാണ്. അത്‌ യു ഡി എഫ് കൂടുതൽ ചർച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുകയും നിയമസഭയിൽ എം വിൻസെൻ്റ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കർ അനുമതി നിഷേധിക്കുകയും ചെയ്തതാണ് ഈ കരട് ബില്ല്. യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ ഇത് നിയമമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎമ്മിന് തങ്ങളുടെ നിലപാട് പറയാൻ ധൈര്യമുണ്ടോ?
ഘടക കക്ഷികളോടുള്ള മുഖ്യമന്ത്രിയുടെയും ഞങ്ങളുടെയും നിലപാടുകളിലുള്ള വ്യത്യാസം മനസ്സിലാക്കാൻ എൻ സി പിയോടുള്ള പ്രതികരണം പരിശോധിച്ചാൽ മതി. എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് സംസാരിക്കാൻ മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. ഘടകകക്ഷി നേതാക്കളെ അങ്ങോട്ട്‌ പോയി കാണുന്നതാണ് കോൺഗ്രസ്‌ പുലർത്തുന്ന സമീപനമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍

 കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത് കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത്

റിഹാനയ്ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹോളിവുഡ് നടി സൂസൻ സാറൻഡൻറിഹാനയ്ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹോളിവുഡ് നടി സൂസൻ സാറൻഡൻ

ബിജെപിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.... അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടും!!ബിജെപിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.... അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടും!!

English summary
Sabarimala women's entry; Ramesh Chennithala wants Pinarayi Vijayan to clarify whether he is with the believers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X