ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീപ്രവേശനം അനുവദിക്കണോ വേണ്ടയോ എന്നതല്ല സുപ്രീം കോടതിയുടെ ചോദ്യം. ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നത്. സിപിഎം എക്കാലത്തും വിശ്വാസികളുടെ വിശ്വാസം കാത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ശബരിമല വിഷയത്തിൽ ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ല. കഴിഞ്ഞ തവണ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഭാഗങ്ങളാണ് ഇതിന്റെ ഭാഗമായിട്ട് കൂടി ചർച്ച ചെയ്യുമ്പോൾ പരിഗണിക്കുക. യുവതി പ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യം. ഏഴ് ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. ആ ഏഴ് ചോദ്യങ്ങളിൽ സ്ത്രീപ്രവേശന ചോദ്യം വരുന്നില്ല. അതുകൊണ്ട് അതിന്റെ മേലെ വെറുതെ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട കാര്യമില്ല .അത് കോടതിയുടെ ഭാഗമായിട്ട് ഭരണഘടനാപരമായിട്ടുള്ള പരിശോധനയാണ്.എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. ഏതെങ്കിലും ഒരു പ്രശ്നം മാത്രമല്ല. വിദഗ്ധരും പണ്ഡിതരും ഒക്കെയായിട്ട് ചർച്ച ചെയ്യണം. ഞങ്ങൾ എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്', എംവി ഗോവിന്ദൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം ഈ മാസം 14നകം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 7 ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുന്‍പാകെയുള്ളത്. ഏപ്രില്‍ 7ന് വാദം തുടങ്ങുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേരത്തേ നിലപാടെടുത്തിരുന്നു.ഇത് സര്‍ക്കാര്‍ നിലപാടില്‍ നിന്നുള്ള വ്യതിചലനമല്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോൾ ബോഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി പ്രതികരിച്ചത്. അതേസമയം ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആചാരണസംരക്ഷണത്തിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ഇപ്പോൾ സർക്കാർ യുടേണ്‍ അടിച്ചത് അയ്യപ്പ വിശ്വാസികളോടുള്ള സ്നേഹം കൊണ്ടോ ബഹുമാനം കൊണ്ടോ അല്ലെന്ന് ബിജെപി വിമർശിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് മാത്രമാണ് സിപിഎമ്മിന്റെ ഈ പെട്ടെന്നുള്ള മലക്കംമറിച്ചിൽ. വിശ്വാസികളുടെ വോട്ടുകൾ തങ്ങളിൽ നിന്ന് അകലാതിരിക്കാൻ വേണ്ടി അവർ നടത്തുന്ന വെറുമൊരു രാഷ്ട്രീയ നാടകമാണിതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ബിജെപി നേതൃത്വം പറഞ്ഞു.
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം











Click it and Unblock the Notifications