ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ യുവമോർച്ച മാർച്ച്, സംഘർഷം, നാളെ ബിജെപി ഹർത്താൽ
ആറന്മുള: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെ ആര്‍എസ്എസും ബിജെപിയും നിലപാട് മാറ്റിയതോടെ സംഘപരിവാര്‍ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച ശബരിമല വിഷയത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന നേതാവിന് മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ല എന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.

സ്വാമിയേ ശരണമയ്യപ്പാ വിളികളോടെയായിരുന്നു യുവമോർച്ച മാർച്ച്. എം പത്മകുമാറിന്റെ വീടിന് മുന്നില്‍ വെച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞു. എന്നാല്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമം നടത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റു. പ്രകാശ് ബാബുവിന് നേരിയ പരിക്കുണ്ട്. ഇതേത്തുടര്‍ന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
Recommended Video













Click it and Unblock the Notifications