കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം: അക്രമത്തിന് മുതിർന്നാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയാലും നടപടി

തിരുവനന്തപുരം: ശബരിമല കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ ജാഗ്രതാ നിർദേശവുമായി കേരളാ പോലീസ്. ശബരിമല വിധിയുടെ മറവിൽ അക്രമത്തിന് മുതിർന്നാൽ കർശന നടപടിയെന്ന് പോലീസ് മുന്നറിയിപ്പ്. സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും ശബരിമല വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അയോധ്യ കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിക്കാനിരിക്കെയും കേരള പോലീസ് ഇത്തരത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

കോടതി കയറിയ ശബരിമല; വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ചിട്ടുള്ള പുന: പരിശോധന ഹാർജികളിൽ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് കർശന നിർദേശം നൽകിയിട്ടുള്ളത്. സുപ്രീം കോടതിക്ക് മുമ്പിലുള്ളത് 56 പുന: പരിശോധനാ ഹർജികൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വ്യാഴാഴ്ച രാവിലെ 10.30നാണ് വിധി പ്രസ്താവം.

sabri-15736

ശബരിമല കേസിലെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം. വിധിയെ എല്ലാവരും സംയമനത്തോടെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേ സമയം വിധി എതിരായാൽ ഭരണഘടനാപരമായ മാർഗ്ഗം തേടിമെന്നാണ് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചത്.

2018 സെപ്തംബർ 28നായിരുന്നു ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 1991 ഏപ്രിൽ അഞ്ചിനാണ് ഹൈക്കോടതി ജസ്റ്റിസുമാരയ കെ പരിപൂർണൻ, കെബി മാരാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച വിധിയാണ് 10 മുതൽ 50 വയസ്സുവരെയുള്ള പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചിത്. ചങ്ങനാശേരി സ്വദേശിയായ എസ് മഹേന്ദ്രൻ എന്നയാളുടെ കത്ത് റിട്ട് ഹർജിയായി പരിഗണിച്ചാണ് ഹൈക്കോടതി വിധി.

എന്നാൽ 2006ൽ മാത്രമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. യംങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് പിന്നീട് സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018ലെ നിർണായക വിധിയ്ക്ക് വഴിതെളിക്കുന്നത്. 2017 ഒക്ടോബർ 13നാണ് കേസ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെത്തുന്നത്. എട്ട് ദിവസത്തെ വാദം കേൾക്കലിന് ശേഷമാണ് ജസ്റ്റിസുമാരായ റോഹിംങ്ടൺ നരിമാൻ, ഡിവൈ ചന്ദ്രചൂഡ്, എഎം കാൻവിൽക്കർ, ഇന്ദുമഷഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുൾപ്പെട്ടിരുന്നത്. വിധിയിൽ നാല് ജഡ്ജിമാരും അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ ഇന്ദു മൽഹോത്ര മാത്രമാണ് ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായ നിലപാട് സ്വീകരിച്ചത്.

English summary
Sabarimla verdict Kerala police issues alert on fake campaigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X