• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്

  • By Aami Madhu

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഡിവൈഎഫ്ഐയും യു പ്രതിഭ എംഎൽഎയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെ പ്രതിഭ മാധ്യമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കു എന്നുമാണ് മാധ്യമപ്രവർത്തകരോടായി പറഞ്ഞത്.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് ശബരീനാഥ് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് ശബരിനാഥിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

 കഴമ്പില്ല എന്നതാണ്

കഴമ്പില്ല എന്നതാണ്

വിഷയത്തിൽ ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- കായംകുളം MLA ശ്രിമതി യൂ.പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്.

 പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല

പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല

പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് "നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും" എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

 പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല

പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓർക്കണം, എന്നായിരുന്നു പോസ്റ്റ്.

 വിശദീകരണം

വിശദീകരണം

എന്നാൽ ശബരിനാഥ് പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് ശരിയായില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻഎസ് നൊസൂർ പറഞ്ഞു. ഇതോടടെ തന്റെ ആദ്യ പോസ്റ്റിനെ സംബന്ധിച്ച് ശബരീനാഥ് വിശദീകരണ കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അത് ഇങ്ങനെ- A clarification ഇന്ന് രാവിലെ കായംകുളം എംഎൽഎ ശ്രീമതി യു പ്രതിഭയെക്കുറിച്ചുള്ള എന്റെ പോസ്റ്റിനെ സംബന്ധിച്ച ചില മാധ്യമ വാർത്തകൾ ശ്രദ്ധിച്ചു. എംഎൽഎയെ പോസ്റ്റിൽ പുകഴ്ത്താൻ ഞാൻ ശ്രമിച്ചിട്ടില്ല എന്നുമാത്രമല്ല ജനപ്രതിനിധികൾ ആക്ഷേപങ്ങൾ കേൾക്കുമ്പോൾ കൂടുതൽ സമചിത്തതയോടെ പ്രവർത്തിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

 മാപ്പ് പറയണം എന്നാണ്

മാപ്പ് പറയണം എന്നാണ്

അതിനുശേഷം എന്റെ അഭിപ്രായം ആരാഞ്ഞ ചാനലുകളിൽ എംഎൽഎ ഈ വിഷയത്തിൽ പൊതുസമൂഹത്തിനോടും പ്രതികൂല സാഹചര്യങ്ങളിൽ കഷ്ടപ്പെട്ട് വാർത്തകൾ എത്തിക്കുന്ന പത്രപ്രവർത്തകരോടും മാപ്പ് പറയണം എന്നാണ് വ്യക്തമായി പറഞ്ഞത്‌.നേരത്തെയുള്ള പോസ്റ്റിൽ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞത് എംഎൽഎ ഓഫീസ് അടച്ചിരിക്കുന്നു എന്ന വിഷയം ഉൾക്കൊണ്ടുകൊണ്ടാണ്. സർക്കാർ നിർദേശപ്രകാരം പൊതുജനങ്ങൾ ഏറ്റവും കൂടുതൽ വന്നുചേരുന്ന ജനപ്രതിനിധികളുടെ കാര്യാലയങ്ങൾ അടച്ചുതന്നെയാണ് ഇരിക്കേണ്ടത്.

 ഞാൻ നടത്തിവരുന്നത്

ഞാൻ നടത്തിവരുന്നത്

എന്നാൽ എംഎൽഎമാർ നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകീകരിച്ചു മുന്നോട്ടു പോകണം, മറ്റു സഹായങ്ങൾ ചെയ്തു കൊടുക്കണം. എന്റെ മണ്ഡലത്തിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഞാൻ നടത്തിവരുന്നത്. അത്രമാത്രം.PS: ബഹുമാനപ്പെട്ട കായംകുളം എംഎൽഎ ജനങ്ങളോടും പത്ര പ്രവർത്തകരോടും മാപ്പ് പറയുമെന്നും ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുമെന്നും വിശ്വസിക്കുന്നു. ശബരി.

'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'... മാധ്യമപ്രവർത്തകർക്കെതിരെ പ്രതിഭ

English summary
Dileesh pothan and jibooty team in Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more