കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദുഹെല്‍പ്പ് ലൈന്‍ കേരളത്തില്‍ കലാപത്തിനൊരുങ്ങുന്നു'; വെളിപ്പെടുത്തിയത് നേതാവ്, ജിഹാദി: സംഘടന

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹിന്ദു ഹെല്‍പ് ലൈനിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍കലാപങ്ങള്‍ നടത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. മുന്‍ഹിന്ദു ഹെല്‍പ് ലൈന്‍ നോതാവെന്ന് അവകാശപ്പെട്ടിരുന്ന വ്യക്തി ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഘടന കേരളത്തില്‍ വന്‍കലാപങ്ങള്‍ നടത്താന്‍ ആസൂത്രണ നടത്തുന്നതായി ആരോപിച്ചത്.

<strong>കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ വന്‍ട്വിസ്റ്റ്; രണ്ടുപേര്‍ കൂടി പിടിയില്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍</strong>കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ വന്‍ട്വിസ്റ്റ്; രണ്ടുപേര്‍ കൂടി പിടിയില്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍

വിവരങ്ങള്‍ പുറുത്തുവിടുന്നതോടുകൂടി ജീവന് അപകടത്തിലാകും എന്ന് ഇദ്ദേഹം അറിയിച്ചതിനാല്‍ ഇയാളുടെ പേരോ മുഖമോ വ്യക്തമാക്കാതെയായിരുന്നു ഡൂള്‍ന്യൂസ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇങ്ങനെ ഒരു വ്യക്തിയെ ഇല്ല, ഇത് ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടിലിന്റെ വ്യാജ വാര്‍ത്തയായിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം സംഘടയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്നെന്ന് വ്യക്തമാക്കികൊണ്ട് ഹിന്ദുഹെല്‍പ്പ് ലൈന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിലൂടെ

ഫെയ്‌സ്ബുക്കിലൂടെ

സംഘടനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി ശബരീനാഥാണെന്നും ഇയാള്‍ ജിഹാദികളില്‍ നിന്ന് പണം പറ്റി സംഘടനയ്ക്കുളില്‍ നുഴഞ്ഞുകയറുകയായിരുന്നെന്നും യുവാവിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഹിന്ദുഹെല്‍പ് ലൈന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഹിന്ദുഹെല്‍പ് ലൈനിന്റെ വിശദീകരണം..

മുഖ്യശിക്ഷക്

മുഖ്യശിക്ഷക്

സംഘടനുയെട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്..
ഹിന്ദു ഹെല്‍പ് ലൈനിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയ ശബരീനാഥിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു വരുന്നു. തൊടുപുഴ പെരുമ്പിള്ളിച്ചിറ ശാഖാ മുഖ്യശിക്ഷക് ആയിരുന്നു ശബരീനാഥ്.

ബിജെപിയുടെ പ്രചരണം

ബിജെപിയുടെ പ്രചരണം

2015ല്‍ കുമാരമംഗലം മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയും സംഘ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ക്യാപ്പിറ്റല്‍ഫിന്‍ സേര്‍വ് ,പാലാ റോഡ് ,തൊടുപുഴയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് ഗള്‍ഫില്‍ പോവുകയും ചെയ്തു.

ജിഹാദി

ജിഹാദി

അവിടെ നിന്നും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന സംഘടനകളുമായും ബന്ധം പുലര്‍ത്തുകയും അവരുടെ നിര്‍ദ്ദേശാനുസരണം ഹിന്ദു ഹെല്‍പ് ലൈനില്‍ എത്തിച്ചേരുകയുമാണ് ചെയ്തത് എന്ന് സംശയിക്കുന്നു..

ഇസ്ലാമിസ്റ്റ് സംഘടന

ഇസ്ലാമിസ്റ്റ് സംഘടന

പിന്നീട് വിവിധ ഇസ്ലാമിസ്റ്റ് സംഘടനകളുമായ് ബന്ധം പുലര്‍ത്തുകയും ചെയ്തതായ് സംശയിക്കപ്പെടുന്നു. ഹിന്ദു ഹെല്‍പ് ലൈനിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായ് വരുകയും ചെയ്തിട്ടുണ്ട്.

അജണ്ട

അജണ്ട

ഇത്തരത്തില്‍ ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കാനുള്ള ജിഹാദി അജണ്ടയുടെ പണം കൈപ്പറ്റിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം ഇന്ന് അന്വേഷണാത്മകമായ് സംശയിക്കുന്നു. ചുവടെയുള്ള ചിത്രത്തില്‍ ശബരിനാഥിന്റെ കൂടെ നില്‍ക്കുന്ന വ്യക്തി പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് സെഹ്‌സന്‍ എന്നൊരാളാണ് എന്ന് ഹിന്ദുഹെല്‍പ്പ് ലൈന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

പ്രവീണ്‍ തൊഗാഡിയ

പ്രവീണ്‍ തൊഗാഡിയ

ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷ്ട്രീയ സംഘടനായ അന്താരാഷ്ട്രീയ ഹിന്ദുപരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോട് അനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ആസൂത്രണങ്ങള്‍ നടത്തുന്നതായായിരുന്നു ശബരീനാഥിന്റെ വെളിപ്പെടുത്തല്‍. ലവ് ജിഹാദിന് പകരമായി മുസ്ലിംയുവതികളെ വശികരിക്കാന്‍ പ്രത്യേക ഘടകങ്ങളുണ്ടെന്നും ശബരീനാഥ് പറഞ്ഞിരുന്നു. അടുത്തിടെ വിഎച്ച്പിയുമായി തെറ്റിയ പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്ത്.

പരാതി

പരാതി

ശബരീനാഥിന്റെ ഇന്റര്‍വ്യൂ പുറത്തുവിട്ട മാധ്യമസ്ഥാപനത്തിനെതിരേയും ശബരീനാഥിനെതിരേയും ഹിന്ദുഹെല്‍പ്പ് ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദു ഹെല്പ് ലൈനിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക കലാപം ലക്ഷ്യമിട്ട മാധ്യമസ്ഥാപനങ്ങക്കെതിരേയും വ്യാജ വാര്‍ത്ത നല്‍കിയ ശബരിനാഥനെതിരെയും കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.യതായും ഫെയ്‌സ്ബുക്ക്‌പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റ്

സംഘടനയുടെ വിശദീകരണം

ഫെയ്സ്ബുക്ക് പോസ്റ്റ്

പരാതി

<strong>നാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനം</strong>നാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനം

English summary
sabarinath was the leader; hindu helpline confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X