ശബരീനാഥന്‍ അച്ഛനെ പോലെ തന്നെ
തിരുവനന്തപുരം: കോണ്‍ഗ്രസുകാരുടെ പ്രിയപ്പെട്ട ജി. കെ ഒഴിച്ചിട്ട സീറ്റില്‍ സ്ഥാനാര്‍ഥിയായ മകന്‍ ശബരീനാഥന്‍ രാഷ്ട്രീയത്തില്‍ അച്ഛന്റെ പാതയില്‍.
തന്നെരാവിലെ തന്നെ ആദ്യം വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീത കോളജില്‍ എത്തിയിരുന്നു ശബരീനാഥ്. അവിടെ കൗണ്ടിംഗ് ഏജന്റുമാരെ അകത്തേക്ക് കയറ്റിവിട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ജി. കാര്‍ത്തികേയനെ പോലെ വീട്ടില്‍ ഇരുന്ന് വോട്ടെണ്ണല്‍ വിവരങ്ങള്‍ അറിയാനാണ് ശബരിയും ആഗ്രഹിക്കുന്നത്.

എന്നാല്‍ നിയമസഭ കൂടുന്നതിനാല്‍, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുളളവര്‍ സഭയില്‍ ഇരുന്നാവും ഫലം അറിയുക. ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസായ മാരാര്‍ജി ഭവനില്‍ ഇരുന്നാണ് വോട്ടെണ്ണല്‍ കാണുക.
എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഏറ്റവും ഒടുവില്‍ 3 പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 3836 വോട്ടിന് ശബരീനാഥന്‍ മുന്നിലാണ്












Click it and Unblock the Notifications