• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടീച്ചറേ ഒരു ഡൗട്ട്; ക്ലിയർ ചെയ്താൽ അടുത്ത വിഷയത്തിലേക്ക് കടക്കാം, മറുപടിയുമായി ശബരീനാഥൻ എംഎൽഎ

രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിക്കുന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമർശനങ്ങൾക്കാണ് തുടക്കമിട്ടത്. കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയും ദീപാ നിശാന്തും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് കനക്കുകയാണ്. ഐഡിയ സ്റ്റാർ സിംഗറിലേക്കോ അമ്പലക്കമ്മറ്റിയിലേക്കോ ഉള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഓർക്കണമെന്നായിരുന്നു ദീപാ നിശാന്തിന്റെ അഭിപ്രായം

Read More: Lok Sabha Election 2019: ആലത്തൂർ ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....

അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചായിരുന്നു ദീപയുടെ അഭിപ്രായ പ്രകടനം. ഇതോടെ ആലത്തൂരിലെ സ്ഥാനാർത്ഥികളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പോര് മുറുകി. ദീപാ നിശാന്തിനെ വിമർശിച്ച് വിടി ബൽറാം അടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലായി കെഎസ് ശബരീനാഥൻ എംഎൽഎയാണ് മറുപടിയുമായി എത്തിയിരിക്കുന്നത്. ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജു എതിരാളിയക്കാൾ ഒരു പണത്തൂക്കം മുന്നിലാണെന്ന് സ്ഥാപിക്കാനാണല്ലോ ദീപ ടീച്ചർ ശ്രമിക്കുന്നത് എന്ന് തുടങ്ങുന്ന പോസ്റ്റിൽ പാർലമെൻറിലെ പികെ ബിജുവിന്റെ പ്രകടനം വിശദീകരിച്ചാണ് ശബരീനാഥൻ മറുപടി നൽകുന്നത്.

സംശയം ഉണ്ട്

സംശയം ഉണ്ട്

ടീച്ചറേ ഒരു ഡൗട്ട്. ദീപ ടീച്ചറുടെ പുതിയ പോസ്റ്റിൽ ചില കണക്കുകൾ ഉദ്ധരിച്ചു (കടമെടുത്താണെന്ന് പറയുന്നു) ശ്രീ പികെ ബിജു എംപി ഒരു പണത്തൂക്കം മുന്നിലാണെന്ന് എന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു . ഇതിന് ഉത്തരമുണ്ടെങ്കിൽ നൽകണമെന്നാണ് ശ്രീ അനിൽ അക്കര എംഎൽഎയോട് ടീച്ചർ ആവശ്യപെട്ടിരിക്കുന്നത്.

 പ്രൈവറ്റ് മെമ്പർ ബില്ലുകൾ

പ്രൈവറ്റ് മെമ്പർ ബില്ലുകൾ

എന്തായാലും ടീച്ചർ നിരത്തിയ കണക്കുകൾ കൂടുതലായി പഠിക്കുവാൻ ഒരു നല്ല വിദ്യാർത്ഥിയെപ്പോലെ ലോക്സഭാ വെബ്സൈറ്റിൽ കണ്ണോടിച്ചു. ലോകസഭയിൽ എംപിമാരുടെ പ്രവർത്തനത്തിന്റെ ഒരു പ്രധാന അളവുകോൽ അവർ അവതരിപ്പിക്കുന്ന പ്രൈവറ്റ് മെമ്പർ ബില്ലുകളുടെ എണ്ണമാണെന്നു അറിയാവുന്നതുകൊണ്ട് അതിന്റെ രേഖകൾ പലവട്ടം പരിശോധിച്ചു. കണക്കുകൾ ചുവടെ ചേർക്കുന്നു:

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

1.പ്രൈവറ്റ് മെമ്പർ ബില്ല് ദേശിയ ശരാശരി - 2.3 എണ്ണം

2. പ്രൈവറ്റ് മെമ്പർ ബില്ല് കേരള എംപിമാരുടെ ശരാശരി - 4.7 എണ്ണം

3.ശശി തരൂർ എംപി അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 16 എണ്ണം

4.എൻകെ പ്രേമചന്ദ്രൻ എംപി അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 7 എണ്ണം

5.എംകെ രാഘവൻ എംപി അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 15 എണ്ണം

6.കൊടിക്കുന്നിൽ സുരേഷ് എംപി അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 6 എണ്ണം

7.ഇന്നസെന്റ് അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0

8.പികെ ബിജു എംപി അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0

മികച്ച എംപിയാകുമോ?

മികച്ച എംപിയാകുമോ?

അപ്പോൾ അഞ്ചു വർഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്ത ചാലക്കുടികാരനും ആലത്തുരുകാരനും എങ്ങനെയാണ് മികച്ച എംപിമാരാകുന്നത്? മറ്റുള്ളവർ മോശക്കാരാണോ? ഡൗട്ട് ഒന്ന് ക്ലിയർ ചെയ്താൽ അടുത്ത വിഷയത്തിലേക്ക് കടക്കമായിരുന്നുവെന്ന് പറഞ്ഞാണ് ശബരിനാഥൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്

ദീപക്കെതിരെ പരാതി

ദീപക്കെതിരെ പരാതി

സോഷ്യൽ മീഡ‍ിയയിൽ ആലത്തൂർ വിവാദം തുടരുകയാണ്. ഇതിനിടയിൽ ദീപാ നിശാന്തിനെതിരെ അനിൽ അക്കര എംഎൽഎ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിന് വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കരെ പരാതിയിൽ പറയുന്നത്.

പാട്ടാണ് ആയുധം

പാട്ടാണ് ആയുധം

അതേ സമയം ആശയപരമായ യുദ്ധത്തിന് തയാറെടുക്കുമ്പോൾ തൻറെ കൈയ്യിലുള്ള ഒരു ആയുധമാണ് പാട്ട് എന്നാണ് രമ്യാ ഹരിദാസ് വിവാദങ്ങളോട് പ്രതികരിച്ചത്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Sabarinathan MLA reply to Deepa Nishanth on Alathur controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more