Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരീനാഥന്‍ സബ് കലക്ടറെ പ്രണയിച്ച എംഎല്‍എ!!! പൂവണിഞ്ഞത് ഏറെ കാലത്തെ പ്രണയം, ആരാണീ സബ് കലക്ടര്‍!

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥന്‍ വിവാഹിതനാകുന്നു. സമുന്നതായ ജനകീയ നേതാവ് ജി കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍. അച്ഛന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ശബരീനാഥന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെയാണ് ശബരീനാഥന്‍ വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയമാണ് ഇതോടെ പൂവണിയുന്നത്. തന്റെ ഫേസ് ബുക്ക് പേജിലാണഅ ശബരാനാഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 സബ് കലക്ടര്‍

സബ് കലക്ടര്‍

തിരുവനന്തപുരത്തു വച്ചാണ് എഞ്ചിനീയറിംഗ് ബിരുധദാരി കൂടിയായ എംഎംല്‍ സബ് കലക്ടറെ പരിചയപ്പെടുന്നത്.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്ന് ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 കുടുംബങ്ങളുടെ ആനുഗ്രഹത്തോടെ...

കുടുംബങ്ങളുടെ ആനുഗ്രഹത്തോടെ...

ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കെഎസ് ശബരിനാഥന്‍

കൂടുതല്‍ കാര്യങ്ങളും വിവരങ്ങളും പിന്നാലെ അറിയിക്കാം എന്ന് പറഞ്ഞാണഅ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

 രചയിതാവ്

രചയിതാവ്

മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. നിരവധി പുസ്തകങ്ങള്‍ രചിച്ച് എഴുത്തിലുള്ള പ്രാവീണ്യവും അവര്‍ തെളിയിച്ചിട്ടുണ്ട്.

 പിന്നീട് ഐഎഎസിലെക്ക് തിരിഞ്ഞു

പിന്നീട് ഐഎഎസിലെക്ക് തിരിഞ്ഞു

സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ആം റാങ്കും നേടിയ മിടുക്കിയാണ്, കേരളത്തിന്റെ യുവ എംഎല്‍എയ്ക്ക് മണവാട്ടിയാകുന്നത്.

 കുടുംബത്തിന്‍റെ പിന്തുണ

കുടുംബത്തിന്‍റെ പിന്തുണ

തലസ്ഥാനത്ത് ഒരുമിച്ച് പൊതുപ്രവര്‍ത്തനവും ഉദ്യോഗവും തുടരവെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഈ പ്രണയമാണ് ഇരുവരുടെയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹത്തിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+