വിജയത്തിനപ്പുറം ഇതൊരു സിനിമ സ്റ്റെല്‍ പകരം വീട്ടല്‍
അരുവിക്കര : ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അരുവിക്കരയില്‍ നടന്നത് ഒരു സിനിമാക്കഥയെ വെല്ലുന്ന ആണെന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ തോല്പിച്ച ആളെ അച്ഛന്റെ മരണത്തിന് ശേഷം മകന് തോല്പിച്ച് പകരം വീട്ടുന്നു.
കഥയുടെ തുടക്കം ഇങ്ങനെയാണ് ഈ സംഭവം നടന്നത് 1987ല്‍ എട്ടാം നിയമസഭ തിരഞ്ഞെടുപ്പില്‍. തിരുവനന്തപുരം നോര്‍ത്തില്‍ കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കിയത് യുവനേതാക്കളില്‍ പ്രധാനിയും കെ.കരുണാകരന്റെ കണ്ണിലുണ്ണിയുമായ ജി.കെ എന്ന ജി. കാര്‍ത്തികേയനെയായിരുന്നു. സിപിഎം ആകട്ടെ എം.വിജയകുമാറിനെയും അന്ന് ബിജെപിയ്ക്കും സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. അതിശക്തനായ സ്ഥാനാര്‍ത്ഥി കെ.ജി മാരാര്‍. കടുത്ത മത്സരം വിദഗ്ധര്‍ മണ്ഡലത്തില്‍ കാര്ത്തികേയന് മുന്‍തൂക്കമുണ്ടെന്ന് വിധിയെഴുതി.

എന്നാല്‍ വിജയം മറ്റൊന്നായിരുന്നു. തീപാറിയ മത്സരത്തില്‍ എം. വിജയകുമാര്‍ 15165 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജി.കെയെ തോല്പിച്ചു. വിജയകുമാറിന് കിട്ടിയ വോട്ട് 53167. ജി.കെയ്ക്ക് 38002. മാരാര്‍ക്കും കിട്ടി 13398 വോട്ടുകള്‍. കെ കരുണാകരന് മന്ത്രിസഭ താഴെ കിടക്കുന്നു. ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി സിപിഎം ഭരണത്തിലേക്ക്.
28 വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന് ഏറ്റ തോല്‍വിക്ക് മകന് മറുപടി പറഞ്ഞിരിക്കുന്നു. ജി.കെയുടെ മരണശേഷം അരുവിക്കരയില്‍ മകന് ശബരീനാഥന് അച്ഛന്റെ പഴയപ്രതിയോഗി എം.വിജയകുമാറിനെ 10128 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിലംപരിശാക്കി വിജയശ്രീലാളിതനായി. ഒരര്‍ത്ഥില്‍ അതിനൊരു പകരംവീട്ടലാണ് .1987 ലെ കാര്‍ത്തികേയന്റെ പരാജയം സിപിഎമ്മിന് എത്രയേറെ സന്തോഷപ്പിച്ചുവോ അതിനെക്കാള്‍ നൂറിരട്ടി സന്തോഷമാണ് മകന് ശബരീനാഥന്റെ വിജയം കോണ്‍ഗ്രസ്സിന് ഇത്തവണ സമ്മാനിച്ചത്.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications