കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയത്തിനപ്പുറം ഇതൊരു സിനിമ സ്‌റ്റെല്‍ പകരം വീട്ടല്‍

  • By Aiswarya
Google Oneindia Malayalam News

അരുവിക്കര : ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അരുവിക്കരയില്‍ നടന്നത് ഒരു സിനിമാക്കഥയെ വെല്ലുന്ന ആണെന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ തോല്‍പിച്ച ആളെ അച്ഛന്റെ മരണത്തിന് ശേഷം മകന്‍ തോല്‍പിച്ച് പകരം വീട്ടുന്നു.

കഥയുടെ തുടക്കം ഇങ്ങനെയാണ് ഈ സംഭവം നടന്നത് 1987ല്‍ എട്ടാം നിയമസഭ തിരഞ്ഞെടുപ്പില്‍. തിരുവനന്തപുരം നോര്‍ത്തില്‍ കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കിയത് യുവനേതാക്കളില്‍ പ്രധാനിയും കെ.കരുണാകരന്റെ കണ്ണിലുണ്ണിയുമായ ജി.കെ എന്ന ജി. കാര്‍ത്തികേയനെയായിരുന്നു. സിപിഎം ആകട്ടെ എം.വിജയകുമാറിനെയും അന്ന് ബിജെപിയ്ക്കും സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. അതിശക്തനായ സ്ഥാനാര്‍ത്ഥി കെ.ജി മാരാര്‍. കടുത്ത മത്സരം വിദഗ്ധര്‍ മണ്ഡലത്തില്‍ കാര്‍ത്തികേയന് മുന്‍തൂക്കമുണ്ടെന്ന് വിധിയെഴുതി.

arynadu1.

എന്നാല്‍ വിജയം മറ്റൊന്നായിരുന്നു. തീപാറിയ മത്സരത്തില്‍ എം. വിജയകുമാര്‍ 15165 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജി.കെയെ തോല്‍പിച്ചു. വിജയകുമാറിന് കിട്ടിയ വോട്ട് 53167. ജി.കെയ്ക്ക് 38002. മാരാര്‍ക്കും കിട്ടി 13398 വോട്ടുകള്‍. കെ കരുണാകരന്‍ മന്ത്രിസഭ താഴെ കിടക്കുന്നു. ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി സിപിഎം ഭരണത്തിലേക്ക്.

28 വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന് ഏറ്റ തോല്‍വിക്ക് മകന്‍ മറുപടി പറഞ്ഞിരിക്കുന്നു. ജി.കെയുടെ മരണശേഷം അരുവിക്കരയില്‍ മകന്‍ ശബരീനാഥന്‍ അച്ഛന്റെ പഴയപ്രതിയോഗി എം.വിജയകുമാറിനെ 10128 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിലംപരിശാക്കി വിജയശ്രീലാളിതനായി. ഒരര്‍ത്ഥില്‍ അതിനൊരു പകരംവീട്ടലാണ് .1987 ലെ കാര്‍ത്തികേയന്റെ പരാജയം സിപിഎമ്മിന് എത്രയേറെ സന്തോഷപ്പിച്ചുവോ അതിനെക്കാള്‍ നൂറിരട്ടി സന്തോഷമാണ് മകന്‍ ശബരീനാഥന്റെ വിജയം കോണ്‍ഗ്രസ്സിന് ഇത്തവണ സമ്മാനിച്ചത്.

English summary
congress candidate KA Sabarinathan on Tuesday won the Aruvikara assembly constituency by-election in Kerala.He was ahead of his rivals when the counting of votes crossed the half way mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X